ഈ കൈകളിൽ ഞാൻ സുരക്ഷിതയെന്ന് ലേഖ ശ്രീകുമാർ ; വിവാഹം കഴിക്കുന്നതിന് മുൻപ് പതിനാല് വർഷം ലിവിങ്റ്റുഗദർ, ആ സ്നേഹം കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ച് എംജി ശ്രീകുമാറും

മലയാളികളുടെ പ്രിയ ഗായകൻ എംജി ശ്രീകുമാറും, അദ്ദേഹത്തിൻ്റെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തികളാണ്. എം.ജിയും, ഭാര്യ ലേഖയും വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണിപ്പോൾ. ആദ്യം അമേരിക്കയിലേയ്ക്ക് യാത്ര പോയത് ലേഖയായിരുന്നു. മകളെ നേരിൽ കാണുന്നതിൽ സന്തോഷമുണ്ടെങ്കിലും എംജിയെ താൻ നന്നായി മിസ് ചെയ്യുന്നു എന്നായിരുന്നു ലേഖ പറഞ്ഞത്. ഇപ്പോഴിതാ ലേഖയ്ക്ക് അരികിലേയ്ക്ക് എത്തിയിരിക്കുകയാണ് എം. ജി. സമൂഹമാധ്യമങ്ങളിൽ സജീവമായ ലേഖയും, എം.ജിയും ഇരുവരുടെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മുൻപ് സമൂഹ മാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ച ഫ്രീക്ക് ലുക്കിലുള്ള ചിത്രങ്ങൾ ഏറെ വൈറലായി മാറിയിരുന്നു.

“ഈ കൈകളില്‍ താൻ എന്നും സുരക്ഷിതയാണെന്ന” അടികുറിപ്പോട് കൂടിയാണ് ലേഖ, എംജി തന്നെ കൈകളില്‍ വാരിയെടുത്തുള്ള ചിത്രം പങ്കുവെച്ചത്. “ഈ മനോഹര തീരത്ത് എനിയ്ക്കിനിയൊരു ജന്മം തരുമോ”? യെന്നായിരുന്നു തിരിച്ച് എംജിയുടെ ചോദ്യം. അനവധി ആളുകളാണ് ലേഖയുടെയും, എംജിയുടെയും ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുന്നത് ദൈവാനുഗ്രഹമാണ്. ദൈവത്തോട് സന്തോഷത്തോടെ നന്ദി പറയുക, താങ്കള്‍ ഭാഗ്യവാനാണ്, ഇനിയും ഒരുപാടുനാള്‍ ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തുടങ്ങിയ നിരവധി പോസിറ്റീവ് കമെന്റുകളും, എല്ലാ തവണയും ഉള്ളതു പോലെ ഇവരെ വിമര്‍ശിച്ചുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെ കാണാ.

എം.ജി – യും, ലേഖയും വിവാഹം കഴിക്കുന്നതിന് മുൻപ് 14 വര്‍ഷത്തോളം ഒരുമിച്ചായിരുന്നു താമസം. പരസ്‌പരം ഇഷ്ടപ്പെട്ടും, മനസിലാക്കിയും ഒരുമിച്ച് മുൻപോട്ട് പോകുവാൻ കഴിയുമെന്ന് ബോധ്യപ്പെട്ടതോട് കൂടെയാണ് 2000 – ത്തിൽ മൂകാംബികയില്‍ വെച്ച് ലേഖയുടെ കഴുത്തിൽ എം.ജി താലി ചാർത്തുന്നത്. വിവാഹത്തെക്കുറിച്ചും, അതിന് മുന്നേയുള്ള ജീവിതത്തെ സംബന്ധിച്ചെല്ലാം ഇരുവരും തുറന്നു പറഞ്ഞിരുന്നു. പിറന്നാളും, ഓണവും മറ്റ് ആഘോഷങ്ങളെല്ലാം തങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കാറുള്ളതെന്ന് ലേഖയും, എം.ജിയും സൂചിപ്പിച്ചിരുന്നു.

അന്യോന്യം മനസിലാക്കി ജീവിക്കുന്നവരാണ് ഞങ്ങളെന്നും, അത് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിൻ്റെ വിജയമെന്നും ലേഖ കൂടിച്ചേർത്തു.  ഈഗോ ഇല്ലാതെ പരസ്പരം മനസിലാക്കി ജീവിച്ചാല്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഏത് ബന്ധവും മുൻപോട്ട് കൊണ്ടുപോവാന്‍ സാധിക്കുമെന്നും അവർ പറഞ്ഞു. ഇഷ്ടമല്ലാത്ത വിഷയങ്ങളെക്കുറിച്ചൊന്നും സംസാരിക്കാറില്ലെന്നും, അതേപോലെ തന്നെ ഒരു കാര്യത്തിനും രണ്ടുപേരും തമ്മിൽ നിര്‍ബന്ധം പിടിക്കാറുമില്ലെന്നും ലേഖ പറയുന്നു.

സംഗീതത്തിൻ്റെ വഴിയിലൂടെ എം. ജി ശ്രീകുമാർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയപ്പപ്പോൾ യൂട്യൂബ് ചാനലിലൂടെയായി ലേഖയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. പാചകവും, യാത്രാ വിശേഷങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ നിറ സാനിധ്യമാണ് ലേഖ. തനിയ്ക്കൊരു മകളുണ്ടെന്നും, അവളും കുടുംബവും അമേരിക്കയിലാണെന്നും, ഇടയ്ക്ക് തങ്ങൾ പരസ്‌പരം കാണാറുണ്ടെന്നും ലേഖ തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു. മകളോടൊപ്പം ലേഖ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇടയ്ക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

x