എനിക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സിനിമയിൽ അവസരം കിട്ടിയില്ല’; വിമർശനങ്ങളെ കാര്യമാക്കുന്നില്ല; മനസ് തുറന്ന് സ്വാസിക

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരടെ പ്രിയതാരമായി മാറിയിരിക്കുകയാണ് സ്വാസിക. അവതാരക എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് താരം. മിനിസ്‌ക്രീനിൽ നിന്നും ഇപ്പോൾ ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയാണ് സ്വാസിക .സിനിമ-സീരിയൽ മേഖലയിലേക്ക് വന്നിട്ട് പത്ത് വർഷത്തിലധികമായെങ്കിലും നല്ല അവസരങ്ങൾ ലഭിച്ചത് ഇപ്പോഴാണ് . അതുകൊണ്ടതന്നെ സ്വാസിക അഭിനയിച്ച മൂന്നോളം ചിത്രങ്ങൾ ഏകദേശം അടുത്തടുത്താണ് റിലീസ് ചെയ്തത്.ഇ.റോട്ടിക് ത്രില്ലർ ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ ഗ്ലാമറസ് വേഷം ഏറെ ചര്‍ച്ചയായി മാറിയിരിക്കുന്നു ഇപ്പോൾ. സിദ്ധാര്‍ത്ഥ് ഭരതന്‍ ആണ് ചിത്രത്തിന്റെ സംവി ധായകൻ നവംബർ ആദ്യം തിയേറ്ററിൽ എത്തിയ ചിത്രത്തിലെ രംഗങ്ങൾ സോഷ്യല്‍ മീഡിയില്‍ ഇപ്പോഴും ചർച്ചയായി തുടരുന്നു.

ഒരിടവേളയ്ക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രം റിലീസ് ചെയ്യുന്നത്. സ്വാസിക ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തിറങ്ങിയതോടെ. അതിനെയെല്ലാം വ്യക്തമായ മറുപടി താരം സോഷ്യൽ മീഡിയയിലൂടെ കൊടുത്തിരുന്നു. റെഡ് കാർപെറ്റ് ഷോയിലാണ് താരം ഇതിന് മറുപടി നല്കിയത്. ഈ പരിപാടിയുടെ അവതാരകയും സ്വാസിക തന്നെയാണ്. സമൂഹത്തിൽ എല്ലാവരെയും പ്രീതിപ്പെടുത്തി ജീവിച്ച് നല്ല സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിയില്ല, പകരം തനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്ത് ജീവിക്കുകയെന്നും താരം പറഞ്ഞു.


എനിക്ക് എന്റേതായ കാര്യങ്ങൾ അവതരിപ്പിക്കാനോ എനിക്ക് സന്തോഷം ലഭിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനോ ഇതുവരെ ചെയ്ത സിനിമകളിൽ ഒരു അവസരം കിട്ടിയില്ല. ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു, എന്നാൽ ആ സിനിമകൾ തിയേറ്ററിൽ കാണുമ്പോൾ നമുക്ക് സന്തോഷം നൽകുന്ന ഒരു കഥാപാത്രം ചെയ്യാൻ പറ്റിയില്ല,’അങ്ങനെ ഇരിക്കുമ്പോഴാണ് എന്നെ മൊത്തമായിട്ട് ഒരു സിനിമയ്‌ക്ക് ആവശ്യമാണ്. ഞാൻ അത് ചെയ്താൽ നന്നായിരിക്കും എന്നൊക്കെ പറഞ്ഞ് ഒരാൾ വന്നത്. ഓഹ്.. അപ്പോൾ ഓർത്തത് ദൈവമേ.. എന്റെ പ്രാർത്ഥന കേട്ടു ഒരാൾ വന്നല്ലോ എന്നായിരിക്കും ആദ്യം ചിന്തിക്കുക,’ അതിന് ശേഷമായിരിക്കും ആളുകളുടെ പ്രതികരണത്തെക്കുറിച്ച് ചിന്തിക്കുക. ആർട്ടിസ്റ്റുകളോട് എനിക്ക് പറയാനുള്ളത് നമ്മുടെ മനസ് എന്ത്മൊ പറയുന്നോ അത്ത്തം ചെയ്യുകയെന്നാണ്. സമൂഹത്തെ പ്രീതിപ്പെടുത്തുക നടക്കാത്ത കാര്യമാണ്. അവരുടെ നല്ല സർട്ടിഫിക്കറ്റ് കൊണ്ട് നമ്മുക്ക് ജീവിക്കാൻ പറ്റില്ല’എന്തൊക്കെ ചെയ്താലും നല്ലതു പറയാനും ചീത്ത പറയുന്നവരും ഉണ്ടാകും, നല്ലതിനെ ഉൾക്കൊള്ളുക.

കൂടുതലും കൊള്ളില്ല എന്ന പറയുന്നവരാകും.,’എന്നുവെച്ച് എനിക്ക് ഏറ്റെടുത്ത വർക്ക് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ. സീത സീരിയൽ ചെയ്യുമ്പോഴും ഇതുപോലെ ഇഷ്ടപ്പെടുന്നവരെ പോലെ ഇഷ്ടപ്പെടാത്ത ആളുകളും ഒരുപാടുണ്ടായിരുന്നു.ഇന്ന് ഞാൻ അഭിനയിച്ച സിനിമയെ കുറിച്ച് ആളുകൾ സംസാരിക്കുന്നു. ഹോർഡിങ്‌സ് വരുന്നു. ബുക്ക് മൈ ഷോയിൽ എന്റെ പേരും ഫോട്ടോയുമൊക്കെ വരുന്നു.സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞാൻ ദുബായിയിൽ പോയി. ഒരുപാട് കാലങ്ങളായി സ്വപ്നം കണ്ട കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. എന്നാൽ വിമർശിക്കുന്നവർക്ക് ഇതൊന്നും അറിയില്ല.’ഇത്തരത്തിലൊരു കഥാപാത്രം വന്നപ്പോൾ ഞാൻ ചെയ്തത് ബോൾഡ്നസ് കൊണ്ടല്ല, പകരം ഒരുപാട് നാളായി ആഗ്രഹിച്ച് കിട്ടുന്ന ഒരു സാധനം പ്രതീക്ഷിക്കാതെ കൈവരുമ്പോൾ അത് വിട്ടു കളയാതിരിക്കാനുള്ള ഒരു ശ്രമം മാത്രമാണ്. അത് വിജയിക്കുമ്പോൾ ഉള്ള സന്തോഷത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്. സ്വാസിക പറഞ്ഞു.

 

x