ന്യൂയറിന് അമ്മ എന്നെ അടുത്ത് വിളിച്ച് പറഞ്ഞു അമ്മേ ഞാൻ നാണം കെടുത്തിയെന്ന്; വയസാം കാലത്ത് അവരെ വിഷമിപ്പിക്കാൻ പാടില്ലാത്തതുകൊണ്ട് ഇനി ഒരിക്കലും ഞാൻ അത് ചെയ്യില്ലെന്ന് തീരുമാനിച്ചു: ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിൽ എക്കാലത്തെയും മികച്ച നടൻ അല്ലെങ്കിൽ ഏവർഗ്രീൻ ആക്ടർ എന്ന് വിളിക്കാവുന്ന താരമാണ് ശ്രീനിവാസൻ. 90 കളുടെ കാലം മുതൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച് മലയാള സിനിമയുടെ നിറസാന്നിധ്യമായി മാറിയ ശ്രീനിവാസൻ സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും ഇതിനോടകം കൈവെച്ച് കഴിഞ്ഞു. ശ്രീനിവാസന്റെ പാത പിന്തുടർന്ന് മകൻ വിനീത് ശ്രീനിവാസനാണ് ആദ്യം അഭിനയരംഗത്തേക്കും സംവിധാനത്തിലേക്ക് മറ്റും കടന്നുവന്നത്. അതിനുശേഷം ധ്യാൻ ശ്രീനിവാസനും ഈ രംഗം തന്നെ കീഴടക്കുകയുണ്ടായി. ഇന്ന് ധ്യാൻശ്രീനിവാസന് കുട്ടികളുടെ അടക്കം നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും ഉള്ളത്. തന്റെ വിശേഷങ്ങൾ ഒക്കെ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

അടുത്തിടെ സിനിമകളിൽ അധികം സജീവമല്ലെങ്കിലും ധ്യാൻ ഇൻറർവ്യൂകളിലാണ് സജീവമായി ഇടപ്പെടുന്നത്. ധ്യാനിന്റെ അഭിമുഖങ്ങൾ പലതും വൈറലായി മാറാറുണ്ട്. വീട്ടിലെ നർമ്മ മുഹൂർത്തങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ധ്യാൻ പ്രേക്ഷകരുടെ കൈയ്യടി നേടി കൊണ്ടിരിക്കുന്നത്. അച്ഛനെയും അമ്മയെയും സഹോദരനെയും ഭാര്യയെയും മകളെയും ഒക്കെ ഇൻറർവ്യൂവിൽ താരം ഉൾപ്പെടുത്താറുണ്ട്. ഇവർ വീട്ടിൽ കാണിക്കുന്ന പെരുമാറ്റങ്ങളും തന്നോടുള്ള അഭിപ്രായവും ഒക്കെയാണ് ധ്യാൻ പറയുന്നത്. എല്ലാത്തിനും നർമ്മത്തിന്റെ മേമ്പൊടി ചേർക്കുന്നതുകൊണ്ട് തന്നെ അത് കേട്ടിരിക്കുവാൻ ആരാധകർക്ക് ഇഷ്ടവുമാണ്. എന്നാൽ പല ഘട്ടങ്ങളിലും വിനീത് ശ്രീനിവാസൻ ധ്യാൻ പറയുന്നത് കള്ളമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാൽ പോലും അവൻ പറയുന്ന കാര്യങ്ങളൊക്കെ എല്ലാവരും ആസ്വദിക്കുന്നുണ്ട് എന്നും അത് അവൻറെ വിജയമാണെന്ന് മുൻപ് വിനത് ശ്രീനിവാസൻ വ്യക്തമാക്കുകയുണ്ടായി.

ഇപ്പോൾ തന്റെ അഭിമുഖങ്ങളെ പറ്റി ധ്യാൻ പറഞ്ഞിരിക്കുന്ന വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഞാൻ എന്നെങ്കിലുമൊക്കെ ഇൻറർവ്യൂവിന് വന്നിരുന്ന് പറയും. അതൊക്കെ സത്യമായിരിക്കും. എന്നാൽ എൻറെ ചേട്ടൻ വന്നു പറയും അതൊക്കെ കള്ളമാണെന്ന്. അത് തെളിയിക്കാൻ വേണ്ടി ഞാൻ വീണ്ടും ഒരു ഇൻറർവ്യൂ കൂടി കൊടുക്കേണ്ടിവരും. ശരിക്കും പറഞ്ഞാൽ ഇതിപ്പോൾ ഇൻറർവ്യൂ കളിയായി മാറിയിരിക്കുകയാണ്. ഒരു ദിവസം ന്യൂയറിന് അമ്മ എന്നെ അരികിൽ വിളിച്ചു പറഞ്ഞു ഇനി എന്നെപ്പറ്റി അഭിമുഖങ്ങളിൽ ഒന്നും പറയരുതെന്ന്. എനിക്കിപ്പോൾ നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയായി എന്ന്. ഇമേജ് എല്ലാം പോയി എന്ന് അമ്മ പറഞ്ഞു. വയസ്സാൻ കാലത്ത് അവരെ വിഷമിപ്പിക്കുന്നത് ശരിയല്ല. അതുകൊണ്ട് ഇനി അമ്മയെപ്പറ്റി ഇൻറർവ്യൂകളിൽ ഞാൻ തുറന്നു പറയില്ലെന്ന് തീരുമാനിച്ചു എന്നും ധ്യാൻ പറയുന്നു.

x