‘കാക്ക’യിലെ നായിക നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു: ഞെട്ടലോടെ പ്രിയപ്പെട്ടവർ

കൊച്ചി: മലയാള ഷോ‍ർട്ട് ഫിലിം ‘കാക്ക’യിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഷാർജയില്‍ വെച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്തു വരികയായിരുന്നു.

2021 ഏപ്രിലിൽ ആണ് ‘കാക്ക’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ നായികയായ രശ്മികയുടെ പഞ്ചമി എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാള സിനിമകളിലും ലക്ഷ്മിക അഭിനയിച്ചിട്ടുണ്ട്. ‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു. തന്റെ രൂപം കാരണം വീട്ടുകാരില്‍ നിന്നുപോലും പഴികേള്‍ക്കേണ്ടിവന്ന, മാറ്റിനിര്‍ത്തപ്പെട്ട പഞ്ചമി, പിന്നീട് അവയെ എല്ലാം പോസിറ്റീവ് ആയി എടുത്ത് സധൈര്യം മുന്നേറുന്ന കഥയായിരുന്നു കാക്ക പറഞ്ഞത്.

ശേഷം മലയാള സിനിമയിലും ലക്ഷ്മിക തന്റെ സാന്നിധ്യം അറിയിച്ചു. യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മിക, ചെറിയ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയിരുന്നു.

x