ഡെങ്കിപ്പനി വന്ന് ആരോഗ്യം മോശമായ മകളെ ഡോക്ടർമാർ പോലും കൈയൊഴിഞ്ഞു; അവിടെനിന്ന് അവൾക്ക് ജീവൻ തിരികെ നൽകിയത് ദൈവം

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങൾ ഒരാളാണ് ദേവയാനി. പാതി മലയാളിയും പാതി തമിഴ് ഭാഷയും അടങ്ങിയ താരത്തിന്റെ ഓരോ ചിത്രവും കഥാപാത്രവും ഇന്ന് മലയാളികൾ ഓർത്തിരിക്കുന്നവയാണ്. ഹിന്ദിയിൽ നിന്നാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. എന്നാൽപോലും ആദ്യം പുറത്തിറങ്ങിയ ചിത്രം മലയാളം സിനിമയായിരുന്നു. പ്രിയദർശൻ തിരക്കഥ എഴുതി ഹരിദാസ് സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ ദേവയാനി അഭിനയരംഗത്തേക്കുള്ള തൻറെ അരങ്ങേറ്റം കുറിച്ചു. പിന്നീട് തുടർച്ചയായി സിനിമകൾ ചെയ്ത മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം തമിഴ്, തെലുങ്ക് ഭാഷകളിലും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായികയായി താരം വളർന്നു കഴിഞ്ഞു

ദേവയാനിയുടെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. സംവിധായകനായ രാജകുമാരനെയാണ് ദേവയാനി പ്രണയിച്ച വിവാഹം കഴിച്ചത്. 2001 ലായിരുന്നു ഇവരുടെ രഹസ്യവിവാഹം നടന്നത്. കഴിഞ്ഞ 22 വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യജീവിതവുമായി മുന്നോട്ടു പോകുന്ന താരകുടുംബം തങ്ങളുടെ കുടുംബത്തിൻറെ കാര്യങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ അധികം പങ്കുവെക്കാറില്ല. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഡെങ്കിപ്പനി ബാധിച്ച മകൾ ചികിത്സയിലായിരുന്നപ്പോൾ ഡോക്ടർമാർ കൈയൊഴിഞ്ഞ് എന്നും അവസാന ദൈവം മകളെ രക്ഷിച്ചെന്നുമാണ് താരം പറഞ്ഞത്. തന്റെ ദൈവവിശ്വാസത്തെ പറ്റിയും ദൈവം നൽകിയ അനുഗ്രഹങ്ങളെ കുറിച്ചും ഒക്കെ ദേവയാനി മനസ്സ് തുറക്കുന്നുണ്ട്. വീട്ടിൽ എല്ലാദിവസവും ആഞ്ജനേയ സ്വാമിയെ പൂജിക്കുന്നവരാണ് തങ്ങളെന്നും കാളികാമ്പയാണ് ഇഷ്ടദൈവം എന്നും താരം പറഞ്ഞു. എപ്പോൾ പുറത്തേക്ക് ഇറങ്ങിയാലും അഞ്ചേനെയാനെ വണങ്ങി ഇറങ്ങുള്ളൂ

വീട്ടിൽ നിത്യം പൂജ നടത്താറുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുൻപ് പ്രാർത്ഥിച്ച കഴിക്കുമെന്ന് താരം പറയുന്നു. തനിക്കുണ്ടായ അനുഭവങ്ങൾ ദേവയാനി പറയുന്നത് ഇങ്ങനെ… എന്റെ രണ്ടാമത്തെ സിനിമയുടെ റിലീസ് സമയത്ത് ഞാൻ വല്ലാത്ത ഒരു വിഷമത്തിൽ ആയിരുന്നു. ആ സമയത്ത് ഞങ്ങൾ ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചിരുന്നു. അവസാനം എനിക്ക് ആവശ്യമായ പണം ലഭിച്ചു. അത് ദൈവാനുഗ്രഹം കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ രണ്ടാമത്തെ മകൾക്ക് ഒരിക്കൽ ഡെങ്കിപ്പനി വന്നു. ആ സമയത്ത് അവളുടെ രക്തത്തിലെ പ്ലേറ്ലേറ്റിന്റെ എണ്ണം ദിനംപ്രതിക്രമാദിതമായ കുറഞ്ഞു വരികയായിരുന്നു. ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടർ പോലും കയ്യൊഴിഞ്ഞു. ആ സമയത്ത് ദൈവമാണ് ഞങ്ങളെ രക്ഷിച്ചത്. ഒരു ദിവസം കൊണ്ട് മകളുടെ ആരോഗ്യം വീണ്ടെടുത്തെന്നും ദേവയാനി പറയുന്നു

x