വിഡ്ഢിത്തരത്തിനും ഒരു പരിധിയില്ലേ ; മാലിന്യങ്ങൾക്കിടയിൽ നിന്നൊരു ഫോട്ടോ ഷൂട്ട്

സൈബർ ലോകം വളർന്ന് വികസിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സാധാരണക്കാർ വരെ ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. ഏതു ചെറിയ കാര്യവും സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിക്കുവാനാണ് എല്ലാവരും താല്പര്യപ്പെടുന്നത്. മുൻപ് വിവാഹത്തിന് മാത്രം നടത്തിക്കണ്ട് വന്നിരുന്ന ഫോട്ടോഷോട്ടുകൾ ഇന്ന് എല്ലാത്തിലും നിറഞ്ഞ നിൽക്കുകയാണ്. ഒരു കുഞ്ഞ് ജനിക്കുന്നത് മുതൽ തുടങ്ങുന്നു ഫോട്ടോഷൂട്ടുകളുടെ കാര്യം. അതിൻറെ ഓരോ വിശേഷവും ഫോട്ടോഷൂട്ട് വഴി ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ആദ്യമാസം മുതൽ ഒരു വയസ്സ് വരെയുള്ള ഫോട്ടോ ഷൂട്ടും അതിനു പിന്നാലെ വിവാഹം, മെറ്റേണിറ്റി ഫോട്ടോഷൂട്ട്, ബ്രൈഡൽ ഫോട്ടോ ഷൂട്ട് ഇങ്ങനെ വലിയ ഒരു നീണ്ട നേരെ ഇന്ന് ഫോട്ടോ ഷൂട്ടുകൾക്ക് ഇടയിലും കാണാൻ കഴിയുന്നുണ്ട്

തെരുവോരങ്ങളിൽ കിടന്നവർ പോലും ഫോട്ടോഷൂട്ടുകളുടെ മോഡലുകളായി കടന്നുവരുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആളുകൾക്കിടയിൽ പേരും പ്രശസ്തിയും നേടുവാനും വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഫോട്ടോഷൂട്ടുകൾ ആണ്. ക്രിയേറ്റീവ് ഫോട്ടോഷൂട്ടുകളിലൂടെ ആളുകളുടെ ജനശ്രദ്ധ പിടിച്ചു പറ്റുന്നവരുടെ എണ്ണവും കുറവല്ല. മഹാദേവൻ തമ്പി ഉൾപ്പെടെയുള്ള ഫോട്ടോഗ്രാഫർമാർ ക്രിയേറ്റീവ് ഫോട്ടോഗ്രഫിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞവരാണ്. ഭിക്ഷാടനത്തിന് ഇരുന്ന സാധാരണക്കാർ പോലും ഫോട്ടോഷൂട്ടുകളുടെ മോഡലായി കടന്നുവന്നതോടെ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. വ്യത്യസ്ത തീമും വ്യത്യസ്ത ചുറ്റുപാടും നിറഞ്ഞു നിൽക്കുന്ന ഫോട്ടോ ഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്

മെറ്റേണിറ്റി ഫോട്ടോഷൂട്ട്, വെഡിങ് ഫോട്ടോഷൂട്ട് എന്നിവ പല സാഹചര്യങ്ങളിലും അതിരു കടക്കുന്നതായി കാണാൻ കഴിയുന്നുണ്ട്. ബെഡ്റൂമിന് ഉള്ളിൽ നടക്കേണ്ട കാര്യങ്ങൾ പോലും പൊതുസമൂഹത്തിന് മുന്നിൽ ആവിഷ്കരിക്കുന്നു എന്നതുകൊണ്ട് പലരും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്കും ഇരകളാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വെള്ളക്കെട്ടിലെ മാലിന്യ കൂമ്പാരത്തിന് ഇടയിൽ നിന്നുള്ള ഫോട്ടോ ഷൂട്ട് ആണ് അത്. ഫോട്ടോഷൂട്ട് പങ്കുവെച്ച താരങ്ങൾ മോഡലാണോ ഇനി യഥാർത്ഥത്തിൽ വിവാഹം കഴിക്കാൻ പോകുന്നവരാണോ എന്ന് ഉറപ്പില്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് കഴിഞ്ഞു. പതിവുപോലെതന്നെ വിമർശനവും പരിഹാസവും അതുപോലെ പ്രശംസയും ഫോട്ടോഷൂട്ടിന് താഴെ വന്ന് നിറയുന്നുണ്ട്.

x