ഇനി യാത്ര ഔഡിയുടെ  എസ്.യു.വിയിൽ ;ആഡംബര എസ്.യു.വി സ്വന്തമാക്കി പേളി  

അവതാരകയായും അഭിനയത്രിയായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് പേളി മാണി. വാഹനപ്രേമിയായ പേളിയുടെ പുതിയ വാഹനത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മിഡിയ ചർച്ച ചെയുന്നത്.ഔഡിയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് പേളി ഇപ്പോൾ . ഔഡി ക്യു 7 ടെക്‌നോളജി 55 ടി.എഫ്.എസ്.ഐ മോഡലാണ് പേളി വാങ്ങിയത്. അഞ്ച് വര്‍ഷം മുൻപ് ബി.എം.ഡബ്ല്യൂവിന്റെ 5 സീരിസിലെ 520 എ പേളി സ്വന്തമാക്കിയിരുന്നു. ഇത്തവണയും ആഡംബരത്തില്‍ ഒട്ടും പിറകോട്ട് പോയിട്ടില്ല. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും കുഞ്ഞിനും മാതാപിതാക്കള്‍ക്കും അനിയത്തിക്കും കുടുംബത്തിനും ഒപ്പമാണ് കാര്‍ വാങ്ങാനായി പേളി ഷോറൂമിലേക്ക് എത്തിയത്.

കൊച്ചിയിലെ ഷോറുമില്‍ നിന്നുമാണ് പേളിയും കുടുംബവും വാഹനം സ്വീകരിച്ചത്. 5.9 സെക്കന്‍ഡില്‍ 100 കെ.മി വേഗതയിലേക്ക് കുതിക്കാന്‍ സാധിക്കുന്ന വാഹനമാണ് ഔഡി ക്യു 7. വേറെയും ഒരുപാട് പ്രത്യേകതകളുള്ള വാഹനമാണ് ഇത്.കാരാര വൈറ്റ് കളര്‍ മോഡലാണ് പേളി വാങ്ങിയത്. എക്‌സ് ഷോറൂം വില 90 ലക്ഷത്തിന് മുകളില്‍ വരുമെങ്കിലും ഏകദേശം ഒരു കോടി 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ ഓണ്‍ റോഡ് വില. സെവന്‍ സീറ്റര്‍ എസ്.യു.വി മോഡലായ ഔഡി ക്യു 7, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്. വരും ദിനങ്ങളില്‍ കൊച്ചിയിലെ ട്രാഫിക്കിലൂടെ പേളിയുടെ ഔഡിയും കടന്നുപോകും.

ബിഗ് ബോസ് ഷോയിലൂടെയാണ് തന്റെ ഭര്‍ത്താവായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുന്നത്. സീരിയല്‍ താരമായ ശ്രീനിഷ്, തമിഴ് ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രിയങ്കരനായ ഒരാളാണ്. ബിഗ് ബോസ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇരുവരും വിവാഹ നിശ്ചയം നടത്തുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു.

x