വേദിയിൽ വെച്ച് ഗ്ലാസിൽ മദ്യം കൊണ്ട് കൊടുത്താൽ വെള്ളം കുടിക്കുന്ന പോലെ ജഗതി ശ്രീകുമാർ അത് കുടിക്കുമായിരുന്നു, മോഹൻലാലും വേദിയിലിരുന്ന് മദ്യം കഴിക്കുന്ന വ്യക്തിയാണ്, മലയാള സിനിമയെ നയിച്ചിരുന്നത് ലഹരികൾക്ക് അടിമയോ?

സിനിമാതാരങ്ങളുടെ അച്ചടക്കം ഇല്ലായ്മയും ദുശ്ശീലങ്ങളും ഒക്കെ വലിയതോതിൽ ആണ് ഇന്ന് ചർച്ച ചെയ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ടാണ് പല താരങ്ങളും ഈ ചർച്ചയിൽ പങ്കാളികളാകുന്നതും. യുവതാരങ്ങളുമായി ബന്ധപ്പെട്ട് വന്ന ചില വാർത്തകളുടെ പശ്ചാത്തലത്തിലാണ് അടുത്തിടെയായി ഇത്തരം കാര്യങ്ങൾക്ക് ചർച്ച മുറുകിയത്. മുതിർന്ന താരങ്ങളുടെ മദ്യപാന ശീലങ്ങൾ അടക്കം ഈ സമയത്ത് ആളുകൾ പൊടിതട്ടി എടുക്കുകയുണ്ടായി. കലാഭവൻ മണി, സോമൻ, തിലകൻ തുടങ്ങിയവരുടെ മദ്യപാനശീലമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ജഗതി ശ്രീകുമാർ, മോഹൻലാൽ എന്നിവരുടെ മദ്യപാനത്തെ പറ്റി നടനും ഗൾഫ്‌ പ്രോഗ്രാമുകളുടെ കോഡിനേറ്ററുമായ ആൽബർട്ട് അലക്സ് ഇപ്പോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജഗതി ശ്രീകുമാർ മദ്യപിക്കും എന്ന കാര്യം അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. എന്നാൽ വേദിയിൽ വച്ച് മദ്യപിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടെന്നായിരുന്നു ആൽബർട്ട് പറയുന്നത്

മോഹൻലാൽ മദ്യപിക്കാറുണ്ട് എന്നും നടൻ തന്നെ അത് തുറന്നു പറയാറുണ്ട് എന്നും അദ്ദേഹം പറയുന്നു. ആൽബർട്ടിന്റെ വാക്കുകൾ ഇങ്ങനെ… മദ്യപിച്ച് കഴിഞ്ഞാൽ നല്ല സാധനങ്ങൾ ജഗതിച്ചേട്ടനിൽ നിന്ന് വരും. പരസ്യമായി മദ്യപിക്കുന്ന ശീലം ഒന്നുമില്ല. വേദിയിലാണ് എങ്കിൽ വെള്ളം കൊടുക്കുന്ന ഗ്ലാസിൽ കൊണ്ടുപോയി കൊടുത്താൽ വെള്ളം പോലെ അത് കുടിക്കും. ആള് വേദിയിൽ വച്ച് ചോദിക്കും. കുടിച്ചിട്ടുണ്ടെന്ന് ആർക്കും തോന്നുകയില്ല. ലാലേട്ടൻ മദ്യപിച്ചാൽ അറിയാൻ പോലും കഴിയില്ല. മമ്മൂക്ക കുടിക്കാത്ത വ്യക്തിയാണ്. എന്നാൽ ലാലേട്ടൻ കുടിക്കുകയും കുടിക്കാറുണ്ടെന്ന് തുറന്നു പറയാൻ മടിയുമില്ലാത്ത ആളാണ്. അടുത്തിടെ തന്നെ ഒരു അഭിമുഖത്തിൽ സ്ത്രീ വിഷയത്തെപ്പറ്റി അദ്ദേഹം തുറന്ന് സംസാരിക്കുകയുണ്ടായി


മോഹൻലാൽ അദ്ദേഹത്തിൻറെ പഴയ അഭിമുഖങ്ങളിൽ ഒക്കെ മദ്യപിക്കാറുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ബദറുദീനും മോഹൻലാലിന്റെ മദ്യപാനശീലത്തെ പറ്റി സംസാരിക്കുകയുണ്ടായി. അങ്ങനെ എപ്പോഴും മദ്യപിക്കുന്ന ആളല്ലെങ്കിലും എന്തെങ്കിലും കാരണം വേണം അദ്ദേഹത്തിന് മദ്യപിക്കാൻ എന്നും ആണ് ബദറുദ്ദീൻ പറഞ്ഞത്. എപ്പോഴും നാട്ടുകാർക്ക് വേണ്ടി നാട്യം നടത്താൻ പറ്റുമോ പുള്ളിക്കും ഇടയ്ക്ക് ആഘോഷിക്കേണ്ടെ. അദ്ദേഹം കഴിക്കുന്നത് ആർക്കും അറിയില്ല അത് ആരെയും അറിയാൻ അനുവദിച്ചിട്ടുമില്ല എന്നായിരുന്നു ബദറുദ്ദീൻ പറഞ്ഞത്.

x