44-ാം പിറന്നാൾ ദിനത്തിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്ത പങ്കുവെച്ചു മഞ്ജു വാര്യർ ; ആശംസയുമായി ആരാധകരും സിനിമാ ലോകവും

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് മഞ്ജു rവാര്യർ. നിരവധി ആരാധകരാണ് ഇന്നും മഞ്ജുവിന് ഉള്ളത്. മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത് പോലും. ഇന്ന് 44 ആം പിറന്നാൾ ആഘോഷിക്കുകയാണ് മഞ്ജു. 1978 സെപ്റ്റംബർ പത്തിനാണ് മാധവൻ വാര്യരുടെയും ഗിരിജയുടെ മകളായി നാഗർകോവിലിൽ മഞ്ജുവിന്റെ ജനനം. സഹോദരൻ മധു വാര്യരും പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാനായിരുന്നു മഞ്ജുവിന്റെ അച്ഛനായ മാധവൻ വാര്യർ.

1995 നു തുടങ്ങിയ സിനിമ ജീവിതമാണ് മഞ്ജുവിന്റെ. മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിൽ തന്റെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ വേണ്ടി എത്തുമ്പോൾ മഞ്ജുവിന്റെ പ്രായം വെറും 17 വയസ്സ് ആണ്. 1996-ലാണ് നായികയായി സിനിമയിലേക്ക് താരം അരങ്ങേറ്റം നടത്തുന്നത്. ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിലെ നായിക വേഷത്തിന് വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. പിന്നീടങ്ങോട്ട് സൂപ്പർ താരങ്ങളുടെ നായികയായി മഞ്ജു വാര്യർ മാറി. മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ എല്ലാം നായികപദവി അലങ്കരിക്കുവാൻ താരത്തിന് സാധിച്ചു. നായികയായി അല്ലെങ്കിലും ദി പ്രിസ്റ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചു.

 

രണ്ടുതവണ കലാതിലകമായ മഞ്ജു വാര്യർ മകൾ മീനാക്ഷിയുടെ നൃത്ത അധ്യാപികയിൽ നിന്നുമാണ് കുച്ചിപ്പുടി പഠിക്കുന്നത്. ഗുരുവായൂരിൽ കുച്ചിപ്പുടി മഞ്ജു അവതരിപ്പിക്കുന്നത് 2013 ലാണ്. തന്റെ ജീവിതാനുഭവങ്ങൾ എല്ലാം നിറഞ്ഞ സല്ലാപം എന്ന ഒരു പുസ്തകം മഞ്ജു പ്രസിദ്ധീകരിച്ചിരുന്നു. ദയ എന്ന ചിത്രത്തിൽ ആൺ വേഷത്തിലെത്തിയ മഞ്ജുവിനും ആരാധികമാർ നിരവധിയായിരുന്നു. മലയാള സിനിമയിൽ തന്നെ ഒരു പുതിയ പരീക്ഷണമായിരുന്നു ദയ എന്ന ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രം. മൂന്നു ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ആണ് ഈ ചിത്രം നേടിയത്.

 

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ആയിരുന്നു പ്രണയിച്ച് വിവാഹ ജീവിതത്തിലേക്ക് മഞ്ജു കടന്നത്. 15 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും നിരജ്ഞനയായി തിരികെ വന്നപ്പോഴും ആരും മഞ്ജുവിനെ മറന്നിരുന്നില്ല. ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു ചെയ്തത്. പതിനഞ്ച് വർഷക്കാലത്തെ. മഞ്ജുവിന്റെ ജീവിതമെന്നത് സംഭവബഹുലമായിരുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. സിനിമക്കഥയെ വെല്ലുന്ന കാര്യങ്ങളായിരുന്നു മഞ്ജുവിന്റെ സ്വകാര്യജീവിതത്തിൽ അരങ്ങേറിയിരുന്നത്.

ഇന്ന് തമിഴ് സിനിമയിലും തന്റെ സാന്നിധ്യം ഉറപ്പിക്കുവാൻ മഞ്ജുവിന് സാധിച്ചു എന്നതാണ് സത്യം. ധനുഷിന് ഒപ്പവും അജിത്തിനൊപ്പവും അഭിനയിക്കുവാൻ സാധിച്ചു. അജിത്തിനൊപ്പം ഉള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ താരം. നിരവധി ആരാധകരാണ് മഞ്ജുവിന് പിറന്നാളാശംസകൾ നൽകി കൊണ്ട് എത്തിയിരിക്കുന്നത്. ഇതിൽ താരങ്ങളും ഉൾപ്പെടുന്നുണ്ട് .

x