അമ്മ മരിച്ചത് അനിയന് അറിയില്ല, അമ്മ എവിടെയെന്ന് ചോദിക്കുമ്പോൾ അമ്പലത്തിൽ പോയെന്ന് പറയും, അവസാനകാലം വരെ അനിയെ കുറിച്ചുള്ള വേദനയായിരുന്നു അമ്മയ്ക്ക്: സാജൻ

മിമിക്രി വേദികളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച താരമാണ് സാജൻ പള്ളുരുത്തിയെങ്കിലും അദേഹത്തിന്റെ സ്വകാര്യ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നപ. സിനിമകളിലും മിനിസ്‌ക്രീനിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ തന്റെ സഹോദരനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ… ‘പ്രായം അൻപതിനോട് അടുക്കാറായെങ്കിലും കുട്ടികളുടെ മനസ്സാണ് സഹോദരന്. ഇപ്പോഴും ഭക്ഷണം വാരികൊടുക്കുകയും കുളിപ്പിയ്ക്കുകയും എല്ലാം വേണം. അമ്മയും അച്ഛനും മരിച്ച കാര്യം ഒന്നും ഇപ്പോഴും അവൻ അറിയില്ല. ഇപ്പോഴും അമ്മ എവിടെ പോയി എന്ന് ചോദിക്കും. കൂടാതെ ഭക്ഷണം കഴിക്കാൻ കൊടുക്കുമ്പോൾ അച്ഛനും അമ്മയും കഴിച്ചോ എന്നാണ് ആദ്യം ചോദിക്കുന്നത്.

ഈ രണ്ട് ദിവസം മുൻപ് പോലും അമ്മയെ കുറിച്ച് ചോദിച്ചിരുന്നു. കുളിപ്പിക്കുമ്‌ബോഴായിരുന്നു തിരക്കിയത്. അമ്പലത്തിൽ പോയി എന്ന പറഞ്ഞതോടെ അത് വിശ്വസിച്ചു. അത് അവൻ വിശ്വസിക്കും അമ്മയുടെ സ്ഥാനത്ത് നിന്നാണ് എന്റെ ഭാര്യ അവനെ നോക്കുന്നത്. അമ്മ മരിച്ചിട്ട് പതിനാല് കൊല്ലമായി. ബിപി കൂടിയിട്ടാണ് മരിക്കുന്നത്. അമ്മയുടെ അവസാനകാലം വരെ അനിയെ കുറിച്ചുള്ള വേദനയായിരുന്നു അമ്മയ്ക്ക്. നാല് വർഷം മുൻപാണ് അച്ഛൻ മരിക്കുന്നത്. 9 വർഷമായി കിടപ്പിലായിരുന്നു. ഒരു അകത്ത് അച്ഛനും, മറ്റേ അകത്ത് അനിയനും കിടപ്പിലായ സമയത്ത് ഒൻപത് വർഷത്തോളം ഞാൻ എല്ലാത്തിൽ നിന്നും ബ്രേക്ക് എടുത്തു.

അനിയൻ ഒരിക്കലും എനിക്കൊരു ഭാരമല്ല, എന്റെ ഭാഗ്യമാണ്. അവനെ പോലെയുള്ളവർ ദൈവ തുല്യരാണ്. അങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടാവുക എന്നാൽ വലിയ സങ്കടമാണ്, എന്നാൽ അത്തരം വീടുകളിൽ എന്നും ഒരു ഐശ്വര്യം ഉണ്ടാവും. എന്റെ അമ്മ പറയും, അവന്റെ ബുദ്ധിയും കഴിവും കൂടെയാ എനിക്ക് കിട്ടിയത് എന്ന്. അത് ഞാനും വിശ്വസിയ്ക്കുന്നു.’

x