Entertainment

അങ്ങേയറ്റം ദയനീയം, അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തുള്ള ആർക്കും ഇല്ല; സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തതിൽ പ്രതികരിച്ച് വിനയ് ഫോർട്ട്

ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു വൈറൽ ആയ വ്യക്തിയാണ് സന്തോഷ് വർക്കി. കുറച്ചു ദിവസം മുൻപേ ആയിരുന്നു സിനിമ കാണാതെ റിവ്യു പറഞ്ഞ ‘ആറാട്ടണ്ണൻ’ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിക്ക് നേരെ കയ്യേറ്റം നടന്നത്. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിലീസ് വേളയിലായിരുന്നു സംഭവം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്.

സന്തോഷ് വർക്കിയെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയമായ കാര്യമാണെന്ന് വിനയ് ഫോർട്ട് പറയുന്നു. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് പറഞ്ഞു. കൊള്ള എന്ന തന്റെ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നടൻ.

ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തിലുള്ള ആർക്കും ഇല്ല. ഒരു സിനിമ കാണാം. അതിനെ കുറിച്ചുള്ള വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ പറയേണ്ട രീതിയിൽ തന്നെ പറയണം. ആശയങ്ങൾ ആശയങ്ങളായിട്ട് കമ്യൂണിക്കേറ്റ് ചെയ്യണം എന്നതാണ് ഏറ്റവും വലിയ കാര്യം. പരസ്പര ബഹുമാനം ഉണ്ടാകണം. അല്ലാതെ എനിക്ക് നിങ്ങളെ ഇരട്ടപ്പേര് വിളക്കാനോ, ഭയങ്കര അഹങ്കാരത്തിന്റെയോ ഭാഷയിൽ സംസാരിക്കാനോ ഉള്ള അധികാരം ആരും തന്നിട്ടില്ല.

സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ല. അങ്ങേയറ്റം ദയനീയമായ കാര്യമാണ് സന്തോഷ് വർക്കിക്ക് നേരെ നടന്നത്. കാരണം ഒരാളേയും കയ്യേറ്റം ചെയ്യാനുള്ള അധികാരം ആർക്കും ഇല്ല. നമ്മളൊക്കെ മനുഷ്യരാണ്. വിനയ് ഫോർട്ട് പറഞ്ഞു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago