‘ഓണം അല്ലേ, ഒന്ന് ആ പുതിയ വീട്ടിലേക്കു വാട മുത്തേ ; മോനെ ഇടക്കൊന്നു അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് വരൂ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഹൃദയം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രണവിന് സാധിച്ചു എന്നതാണ് സത്യം. ലൈം ലൈറ്റ് ഒരിക്കൽ പോലും അദ്ദേഹം ഇഷ്ടപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ് സത്യം. ആൾക്കൂട്ടത്തിലെ ആർപ്പുവിളികളുടെ ആയിരുന്നില്ല ആൾക്കൂട്ടത്തിന് ഒപ്പമുള്ള ആവേശങ്ങൾ ആയിരുന്നു അദ്ദേഹം സ്നേഹിച്ചിരുന്നത് എന്നതാണ് സത്യം. സിനിമയുടെ വെള്ളിവെളിച്ചം ഒരിക്കലും ആ ചെറുപ്പക്കാരനെ ഭ്രമിപ്പിച്ചില്ലന്ന് തന്നെ പറയാം.

വളരെ പതിഞ്ഞ സ്വഭാവമുള്ള ആളുകളോട് സംസാരിക്കാൻ പോലും അല്പം നാണം നിറഞ്ഞുനിൽക്കുന്ന പ്രണവ് മോഹൻലാൽ ലാളിത്യത്തിന്റെ പ്രതീകമായി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറി എന്നതാണ് സത്യം. എന്നും യാത്രകളായിരുന്നു പ്രണവ് ഇഷ്ടപ്പെട്ടിരുന്നത്. സാഹസിക യാത്രകളോട് ആയിരുന്നു പ്രണവിനെ കൂടുതലിഷ്ടം. സാഹസിക യാത്രകൾ ചെയ്യുന്ന താരത്തെ മല്ലു സ്പൈഡർമാൻ എന്നുപോലും പ്രേക്ഷകർ ഇപ്പോൾ വിശേഷിപ്പിക്കുന്നുണ്ട്. താരത്തിന്റെ വിശേഷങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. എന്നാൽ പലപ്പോഴും ആരാധകരുടെ പ്രതീക്ഷ മങ്ങുകയാണ് ചെയ്യുക. സ്വന്തം ചിത്രങ്ങളൊന്നും തന്നെ പ്രണവ് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറില്ല.

ഈ ഓണക്കാലത്തും പതിവ് തെറ്റിക്കാതെ പ്രേക്ഷകർ പ്രണവിന്റെ അക്കൗണ്ടിലേക്ക് എത്തി, എന്നാൽ പതിവിനു വിപരീതമായി ഈ വട്ടം പ്രണവ് ഒരു ചിത്രം പങ്കു വച്ചിട്ടുണ്ടായിരുന്നു. യാത്രയ്ക്ക് ശേഷം ഉള്ള ഉന്മേഷം എന്ന അടിക്കുറിപ്പോടെയാണ് പ്രണവ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു സാധാരണ കോഫി ഷോപ്പിൽ എപ്പോഴത്തെയും പോലെ വളരെ സാധാരണമായി ലുക്കിലുള്ള ഒരു ചിത്രത്തിലാണ് പ്രണവ് എത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ രസകരമായ ചില കമന്റുകളുമായി പ്രേക്ഷകരും എത്തിയിട്ടുണ്ട്.

മകനെ മടങ്ങി വരൂ, ഓണവും പ്രത്യേകതകളും ഒന്നും പ്രണവിന് ഇല്ല, എന്തൊരു മനുഷ്യനാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഈ അവസരത്തിൽ പറയുന്നത് ശരിയാണോ എന്നറിയില്ല. എങ്കിലും ഓണാശംസകൾ. വർഷങ്ങൾക്കു ശേഷം നിങ്ങളെ ഒന്ന് കാണാൻ സാധിച്ചല്ലോ നിങ്ങൾക്ക് ഓണം എന്താണെന്ന് അറിയില്ല ഹേ, എന്നിങ്ങനെ പോവുകയാണ് കമന്റുകൾ. ആ പുതിയ വീട്ടിലേക്ക് ഒന്ന് എത്തിനോക്കുക എങ്കിലും ചെയ്യൂ. പുതിയ ഫ്ലാറ്റിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ.? അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഓണത്തിനെങ്കിലും ഒന്ന് വരൂ, എന്നു തുടങ്ങി രസകരമായ കമന്റുകൾ ആണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഹൃദയം എന്ന ചിത്രത്തിന് ശേഷം ഒരു അഭിമുഖങ്ങളിൽ പോലും പ്രണവ് മോഹൻലാലിനെ കാണാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. പലരും പ്രണവിന്റെ ഒരു അഭിമുഖത്തിനു വേണ്ടി കാത്തിരുന്നിരുന്നു. എന്നാൽ ഒരു അഭിമുഖങ്ങളിലും പ്രണവ് എത്തിയിരുന്നില്ല ഇത്രയും വലിയൊരു സൂപ്പർസ്റ്റാറിനെ മകനാണ് താൻ എന്ന് ഉള്ള യാതൊരു തലക്കനവും ഇല്ലാതെയാണ് പ്രണവ് എപ്പോഴും ജീവിക്കുന്നത്.

x