കൈരളി ടിവി അവതാരകൻ അതിരുവിട്ടു ചെവിക്കല്ലിനിട്ട് ചാമ്പി ബാബു ആൻ്റണി ; വൈറൽ വീഡിയോ കാണാം

മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് ബാബു ആന്റണി. ഒരുകാലത്ത് മലയാള സിനിമയിൽ ബാബു ആന്റണിയുടെ ചിത്രങ്ങൾക്ക് ലഭിച്ചിരുന്ന സ്വീകാര്യത ഒന്നു വേറേ തന്നെയായിരുന്നു. മലയാള സിനിമ ഉപയോഗിക്കാതെ പോയ ഒരു നടൻ കൂടിയാണ് ബാബു ആന്റണി എന്ന് പറയേണ്ടിയിരിക്കുന്നു. ആക്ഷൻ കിങ് എന്നു തന്നെയാണ് ബാബു ആന്റണി വിശേഷിപ്പിക്കാവുന്നത്. ഒരുകാലത്തെ പെൺകുട്ടികളുടെ ആരാധനാപാത്രമായിരുന്നു ബാബു ആന്റണി. പിന്നീട് സിനിമയിൽ നിന്നും വലിയൊരു ഇടവേള തന്നെയാണ് ബാബു ആന്റണി എടുത്തത്. ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് ബാബു ആന്റണി.

ബാബു ആന്റണിയെ കൂടുതലും ആളുകൾ അറിയുന്നത്, അദ്ദേഹത്തിന്റെ ആക്ഷൻ പ്രകടനങ്ങളിൽ കൂടി തന്നെയായിരിക്കും. ഇപ്പോൾ വീണ്ടും ഒമർ ലുലുവിനൊപ്പം ഒരു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്താൻ തയ്യാറെടുക്കുകയാണ് ബാബു ആന്റണി. ഓണക്കാലത്ത് ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് താരം. ഈ അഭിമുഖത്തിൽ ബാബു ആന്റണിയെ പ്രാങ്ക് ആകുവാൻ ആണ് അവതാരകൻ ശ്രമിക്കുന്നത്.

കൈരളി ചാനൽ സംപ്രേഷണം ചെയ്ത ഒരു പരിപാടിയിലായിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി ബാബു ആന്റണി എത്തിയിരുന്നത്. സിനിമാ വിശേഷങ്ങളെ കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് ഒക്കെ തന്നെ വളരെ വിശദമായി ബാബു ആന്റണി സംസാരിക്കുന്നുണ്ട്. ഇവിടെ അവതാരകൻ ബാബു ആന്റണിയോട് ചോദിച്ചത് പെട്ടെന്ന് ഒരാൾ ആക്രമിക്കാൻ വരികയാണെങ്കിൽ എന്ത് ചെയ്യും എന്നതായിരുന്നു. ഇതിന് വർഷങ്ങളായി താൻ അഭ്യസിച്ചു കൊണ്ടിരിക്കുന്ന മാർഷൽ ആർട്സിന്റെ രീതിയിൽ ഒരു മറുപടിയും ബാബു ആന്റണി പറയുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള രീതി ഒന്ന് കാണിച്ചു തരാമോ എന്നായി അവതാരകൻ. താൻ അണിഞ്ഞു വന്നിരിക്കുന്ന വസ്ത്രത്തിൽ അത് കാണിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ബാബു ആന്റണിയുടെ ചോദ്യം. കാരണം ബാബു ആന്റണി കേരള വേഷത്തിലായിരുന്നു അഭിമുഖത്തിൽ എത്തിയിരുന്നത്. ജുബ്ബയും കസവ് മുണ്ടുമൊക്കെ ഉടുത്ത് ആയിരുന്നു എത്തിയിരുന്നു.

എന്നാൽ എന്തെങ്കിലും ഒന്ന് കാണിച്ചു പോകാവൂ എന്ന നിലയിലായിരുന്നു അവതാരകൻ. അവസാനം അവതാരകന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് തന്റെ മാർഷൽ ആർട്സിന്റെ ഒരു മികച്ച ഭാഗം തന്നെയാണ് ബാബു ആന്റണി കാണിച്ചത്. പെട്ടെന്നുള്ള ബാബു ആന്റണിയുടെ നീക്കത്തിൽ അദ്ദേഹം ഒന്നു പതറി എന്നതാണ് സത്യം. ഇത് പ്രാങ്ക് ആണ് എന്ന് ആളുകൾക്ക് മനസ്സിലാക്കി സാധാരണപോലെ ഇന്റർവ്യൂ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ അവസാനം വീണ്ടും അവതാരകൻ ബ്രഹ്മാസ്ത്രം പുറത്തെടുത്തു,അപ്പോൾ ആര് വന്നാലും നിങ്ങൾ അത് തടുക്കും അല്ലേ എന്ന് ചോദിച്ച് അപ്രതീക്ഷിതമായി ബാബു ആന്റണിയുടെ നേരെ ഒരു പ്രഹരം ഏൽപ്പിക്കാൻ ശ്രമിക്കുകയും പെട്ടെന്ന് ബാബു ആന്റണി അദ്ദേഹത്തിന്റെ കൈയ്യിൽ കയറി പിടിക്കുകയും ഒക്കെ ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. അതോടൊപ്പം തന്നെ അഭിമുഖത്തിൽ ഉടനീളം അദ്ദേഹത്തോട് ബാബു ആന്റണി സോറി പറയുകയും ചെയ്യുന്നുണ്ട്. താൻ ചെയ്തത് ആ സെൻസിൽ എടുക്കണം എന്നാണ് അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. ബാബു ആന്റണിയുടെ സ്വഭാവവും വളരെയധികം കൗതുകമാണ് പ്രേക്ഷകരിൽ ഉണർത്തി ഇരിക്കുന്നത്.

x