ഒരു നടി എന്നതിലുപരി അമ്മയും ഒരു മനുഷ്യ സ്ത്രീയാണ്; എന്നെ ഓർത്തെങ്കിലും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിക്കുക: നൈനിക

തൻറെ അമ്മയ്ക്കെതിരെ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മീനയുടെ മകൾ നൈനിക. മീനയുടെ അഭിനയ ജീവിതത്തിന്റെ നാല്പതാം വർഷം ആഘോഷിക്കുന്ന വേളയിൽ ആണ് നൈനികയുടെ പ്രതികരണം. തൻറെ അച്ഛൻ മരിച്ചതിനുശേഷം അമ്മയ്ക്കെതിരെ ധാരാളം വ്യാജവാർത്തകൾ പുറത്തുവരുന്നുണ്ട് എന്നും അത് തനിക്ക് വിഷമം ഉണ്ടാക്കുന്നു എന്നും നൈനിക പറഞ്ഞു. അമ്മ രണ്ടാമത് ഗർഭിണിയാണെന്ന വാർത്തകൾ വരെ ഈ അവസരത്തിൽ വന്നിരുന്നു. അഭിനയത്രി മാത്രമല്ല ഒരു മനുഷ്യ സ്ത്രീ കൂടിയാണ് എൻറെ അമ്മ. കാണുമ്പോൾ വിഷമം ഉണ്ടാകാറുണ്ടെങ്കിലും അമ്മ പ്രതികരിക്കാറില്ലെന്നും നൈനിക പറയുന്നു. ചടങ്ങിനിടെയാണ് തൻറെ പ്രതികരണവുമായി നൈനിക എത്തിയത്.

വിദ്യാസാഗറിന്റെ മരണത്തിനു ശേഷം മീനിയെ പറ്റി വലിയ തോതിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കപ്പെട്ടിരുന്നു. അതേസമയം കാര്യങ്ങൾ ഇത്രയധികം ആഴത്തിൽ മനസ്സിലാക്കുന്നതിൽ തന്റെ മകളെ പറ്റി അഭിമാനം ഉണ്ടെന്നും അധികം സംസാരിക്കുന്ന പ്രകൃതമല്ല അവളുടേത് എന്ന് മീനയും പറയുകയുണ്ടായി. തമിഴ് ചലച്ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറി തെന്നിന്ത്യൻ സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് മീന. ഉദയനാണ് താരം, ഫ്രണ്ട്സ് എന്നീ മലയാള ചിത്രങ്ങൾ താരത്തിന് മലയാള സിനിമയിൽ വ്യത്യസ്തമായ ഒരു വഴി സമ്മാനിച്ചു. നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിൽ ബാലനടിയായ അഭിനയിച്ചു കൊണ്ടാണ് തൻറെ ചലച്ചിത്ര ജീവിതത്തിന് മീന തുടക്കം കുറിച്ചത്.

ശിവാജി ഗണേശൻ ആയിരുന്നു ചിത്രത്തിലെ നായകൻ. സാന്ത്വനം എന്ന ചിത്രത്തിലാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം വേഷം കൈകാര്യം ചെയ്യുവാൻ മീനയ്ക്ക് അവസരം ലഭിച്ചു. തമിഴിലും തെലുങ്കിലും ആണ് താരത്തിന് അവസരങ്ങൾ ഏറെ നേടിയത്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം മീന രണ്ടാമതും മലയാള സിനിമയിൽ സജീവമാവുകയുണ്ടായി. ബിഗ് സ്ക്രീനിൽ എന്നതുപോലെ മിനിസ്ക്രീനിലും താരം സജീവസാന്നിധ്യം തന്നെയായിരുന്നു. ദൃശ്യം എന്ന ജിത്തു ജോസഫ്, മോഹൻലാൽ ചിത്രത്തിൽ ശ്രദ്ധേയമായ വേഷവുമായി താരം പ്രത്യക്ഷപ്പെട്ടപ്പോൾ മലയാളികൾ ഇരുകൈയും നീട്ടിയാണ് ചിത്രത്തെയും ഇതിലെ താരത്തിന്റെ കഥാപാത്രത്തെയും സ്വീകരിച്ചത്.

x