Entertainment

അമ്പതാം വയസില്‍ വീണ്ടും അച്ഛനായി പ്രഭുദേവ; രണ്ടാം ഭാര്യ ഹിമാനി സിംഗ് പെണ്‍കുഞ്ഞിന് ജന്മം നല്‍കി

നടനും നര്‍ത്തകനും കൊറിയോഗ്രാഫറും സംവിധായകന്‍, നിര്‍മാതാവ് എന്നിവയിലെല്ലാം സ്വന്തം പേര് അടയാളപ്പെടുത്തിയ താരമാണ് പ്രഭുദേവ. എല്ലാ മേഖലകളിലും പേരെടുത്ത താരത്തിന്റെ വ്യക്തി ജീവിതവും ഏറെ ഗോസിപ്പുകളില്‍ നിറഞ്ഞതാണ്. വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞ കാലത്തിന് ശേഷം താരം ഇപ്പോള്‍ രണ്ടാം ഭാര്യയോടൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ്. അതിനിടെ ബോളിവുഡിലും പ്രഭുദേവ ശ്രദ്ധേയനായിക്കഴിഞ്ഞു.

താരത്തിന്റെ ജീവിതത്തിലെ പുതിയ സന്തോഷമാണ് വൈറലാകുന്നത്. താരത്തിന്റെ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയ സന്തോഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്. പ്രഭുദേവയ്ക്കും രണ്ടാം ഭാര്യ ഹിമാനി സിങിനും കുഞ്ഞ് പിറന്നിരിക്കുന്നു എന്നാണ് പുതിയ വിശേഷം. അമ്പതാം വയസില്‍ വീണ്ടും അച്ഛനായിരിക്കുകയാണ് പ്രഭുദേവ. പെണ്‍കുഞ്ഞാണ് താരത്തിന് പിറന്നിരിക്കുന്നത്. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നര്‍ത്തകിയായ റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് രണ്ട് കുട്ടികളുണ്ട്.

1995 ലായിരുന്നു പ്രഭുദേവയുടെ ആദ്യ വിവാഹം. നര്‍ത്തകിയായിരുന്ന റംലത്ത് ആണ് ആദ്യ ഭാര്യ. വിശാല്‍, ഋഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെയാണ് താരത്തിന്റെ ആണ്‍മക്കള്‍. 2008ല്‍ 12-ാം വയസില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിശാല്‍ മരണപ്പെട്ടിരുന്നു. തുടർന്നാണ് പ്രഭുദേവയും റംലത്തും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതും നടി നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയവും ഗോസിപ്പുകളില്‍ നിറഞ്ഞത്. ഇതോടെ 2011ല്‍ ആണ് 16 വര്‍ഷത്തെ ദാമ്പത്യ ഇരുവരും അവസാനിപ്പിച്ചത്. പക്ഷേ നയന്‍താരയുമായുള്ള ബന്ധവും നീണ്ടുപോയില്ല.

അതോടെ പ്രഭുദേവ ബോളിവുഡിലേക്ക് ചേക്കേറി. ഇനിയൊരു പെണ്ണ് തന്റെ ജീവിതത്തിലില്ല. മക്കള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നാണ് അന്ന് പ്രഭുദേവ പറഞ്ഞിരുന്നത്. എന്നാല്‍ ഹിമാനിയെ കണ്ടതോടെ ആ തീരുമാനം മാറ്റി. ഫിസിയോ തെറാപ്പി ചെയ്യേണ്ടി വന്ന അവസരത്തിലാണ് ഹിമാനിയെ പ്രഭു കാണുന്നത്. ആ പരിചയം പ്രണയത്തിലേക്കെത്തി.

2019 ല്‍ പ്രഭുവും ഹിമാനിയും വിവാഹിതരായി. കൊവിഡ് കാലത്തായിരുന്നു വിവാഹം നടന്നത്. എന്നാല്‍ വിവാഹിതനായെന്ന് പ്രഭുദേവ പറഞ്ഞിരുന്നില്ല. എവിടെയും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും പുറത്തുവിട്ടില്ല. പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദര്‍ ആണ് പ്രഭുദേവയുടെ വിവാഹം കഴിഞ്ഞെന്ന് അറിയിച്ചത്. വിവാഹിതരായി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഹിമാനിയെ ആരാധകലോകം ആദ്യമായി കാണുന്നത്. ഒരു ടിവി ഷോയില്‍ പ്രഭുവിന് അമ്പതാം പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹിമാനി എത്തിയിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago