കുട്ടികളില്ലാത്ത എല്ലാ ദമ്പതികളും ദൈവം അനു​ഗ്രഹിക്കാതെ പോയവരോ, സങ്കടപ്പെട്ടിരിക്കുന്നവരോ അല്ല: വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ നേരിടുന്ന ചോദ്യങ്ങളെ കുറിച്ച് വിധുവും ദീപ്തിയും

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. വിധുവും ഭാര്യയും നർത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം.

വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിധു പ്രതാപും ദീപ്തിയും ഇപ്പോൾ. കുട്ടികൾ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രഷർ അല്ല. ചില സമയത്ത് ഞങ്ങൾക്ക് തോന്നാറുണ്ട്, ഇത് ഞങ്ങളേക്കാളേറെ പ്രഷറായി തോന്നുന്നത് പുറത്ത് നിൽക്കുന്നവർക്കാണെന്ന്. ഒരു പരിചയമില്ലാത്ത ആളുകൾക്ക് വരെ ഭയങ്കര പ്രഷറായി ഇത് തോന്നാറുണ്ടെന്നും ദീപ്തി ചൂണ്ടിക്കാട്ടി. തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ച് വിധു പ്രതാപും സംസാരിച്ചു. ഒരു ഷോയ്ക്ക് പോകുമ്പോൾ അവിടത്തെ സംഘാടനകൻ ഭാര്യ വന്നില്ലേ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. മക്കളുടെ കാര്യം ചോദിച്ചപ്പോൾ മക്കൾ ഇല്ലെന്നും പറഞ്ഞു.

അടുത്ത ചോദ്യം കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി എന്നാണ്. പതിനഞ്ച് വർഷമായി എന്ന് പറഞ്ഞപ്പോൾ പുള്ളി ചിന്തിക്കുകയാണ്. ഏറ്റവും തമാശയുള്ള കാര്യം എന്തെന്നാൽ വേറെ ഒന്നും പുള്ളിക്ക് അറിയേണ്ട. പുള്ളിയുടെ അടുത്ത സ്റ്റെപ്പ് എന്നോട് ഒരു ഡോക്ടറുടെ പറയുകയാണ്. എന്റെ പ്രശ്നം എന്താണെന്നും നമുക്ക് കുട്ടികൾ വേണോ എന്നൊന്നും ചോദിക്കേണ്ട കാര്യമില്ലെന്ന് വിധു പ്രതാപും ചൂണ്ടിക്കാട്ടി.

മക്കൾ വേണ്ടെന്ന് തീരുമാനിച്ച് വിവാ​ഹം ചെയ്ത് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. എ​ഗ് ഫ്രീസ് ചെയ്യുന്നവരുണ്ട്. മെഡിക്കൽ കാരണങ്ങൾ കൊണ്ട് ഒരുപാട് ശ്രമിച്ചിട്ടും കുട്ടികൾ ഇല്ലാത്തവരുണ്ടാകാം. ഒരു വിവാഹത്തിൽ ഭാര്യയും ഭർത്താവും മാത്രം എടുക്കേണ്ട തീരുമാനമാണ് കുട്ടികളെന്നത്. കുട്ടികൾ വേണോ വേണ്ട‌യോ എന്നത് പുറത്ത് നിന്ന് ഒരാളും ചോദിച്ചറിയേണ്ട കാര്യമല്ല. പക്ഷെ വളരെ ജെനുവിനായി സംസാരിക്കുന്നവരുണ്ട്. അതേസമയം ഇവർക്ക് കുട്ടികളില്ലേ, ആദ്യം പോയി കുട്ടികളെ ഉണ്ടാക്ക് എന്ന് പറയുന്നവരും ഉണ്ട്.

അത് കുത്താൻ വേണ്ടി ചോദിക്കുന്നതാണെന്ന് ദീപ്തി ചൂണ്ടിക്കാട്ടി. തനിക്ക് ഒരു സ്ത്രീയിൽ നിന്നുണ്ടായ അനുഭവവും ദീപ്തി പങ്കുവെച്ചു. ഒരിക്കൽ എന്റെ സുഹൃത്തിനെ കാണാൻ ചെന്നതായിരുന്നു. ഞങ്ങൾ രണ്ട് പേരും പുറത്തിരുന്ന് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു അമ്മയും അച്ഛനും മകളും അപ്പുറത്തെ ടേബിളിൽ വന്നിരുന്നു. പരിചയപ്പെടാൻ വേണ്ടി ഞങ്ങളുടെയടുത്ത് വന്നു. മകളുടെ പ്രസവത്തിന് വേണ്ടി വന്നതായിരുന്നു അവർ.

അവർ പരിചയപ്പെട്ട് പോകവെ, അവരിൽ അമ്മ തിരിച്ച് വന്ന് എന്റെ കൈയിൽ പിടിച്ച് മോൾക്ക് എത്രയും വേ​ഗം ഒരു കുഞ്ഞുണ്ടാകാൻ അമ്മ പ്രാർത്ഥിക്കാം, അവൾക്ക് ഇത് പോലെ കുറേ നാൾ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല, അമ്പലത്തിലൊക്കെ പോയെന്ന് പറഞ്ഞ് കുറേ ഉപദേശം തന്നു. എന്നിട്ട് ഈ അമ്മ കരയാൻ തു‌ടങ്ങി. തനിക്ക് എന്ത് ചെയ്യണമെന്നറിയാതെയായി. കുട്ടികളില്ലാത്ത എല്ലാ ദമ്പതികളും ദൈവം അനു​ഗ്രഹിക്കാതെ പോയവരോ, സങ്കടപ്പെട്ടിരിക്കുന്നവരോ അല്ല. അത് ഓരോരുത്തരുടെ തീരുമാനമാകാം. എന്ത് തന്നെയായാലും നമ്മളത് നോക്കേണ്ട കാര്യമില്ലെന്നും ദീപ്തി ചൂണ്ടിക്കാട്ടി.

x