ആ സമയത്ത് ആഷിക്കിന് പോലും എന്നെ മനസ്സിലായില്ല, എന്തൊക്കെ പറഞ്ഞാലും ആഷിക് ഒരു പുരുഷനാണ്, ആഷിക് എന്നെ മനസ്സിലാക്കും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചു; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമ കല്ലിങ്കൽ! ആഷിക്കിൽ നിന്നും ഉണ്ടായ അമ്പരപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി താരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെയാണ് താരം കൈകാര്യം ചെയ്യുക. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ വലിയ വിഷാദത്തിലേക്ക് ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ വീണു പോയിരുന്നു എന്നാണ് റിമ തുറന്നു പറഞ്ഞിരിക്കുന്നത്.

“ഭയങ്കര വിഷാദത്തിലേക്ക് ഒരു ഘട്ടത്തിൽ ഞാൻ വീണു പോയിരുന്നു. വളരെ കഷ്ടപ്പെട്ട് ഒരിടം ഞാൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്ന സമയത്താണ് കാലിന്റെ അടിയിൽ നിന്നും മണ്ണ് ഒലിച്ചു പോയത് പോലെ പെട്ടെന്ന് ഒന്നുമില്ലാതായത്. വലിയ ആഘാതം ആയിരുന്നു അത്. ഒരു സ്ത്രീക്ക് മാത്രമാണ് ആ ഘട്ടത്തിൽ ഞാൻ അനുഭവിച്ച വേദന മനസ്സിലാവുകയുള്ളൂ. എന്നെ സ്ത്രീ സൗഹൃദങ്ങൾ അന്ന് ഉണ്ടായിരുന്നില്ലെങ്കിൽ ചിലപ്പോൾ ഞാൻ ഒന്ന് പാളിയേനെ. എന്താണ് അനീതി മാത്രം നേരിടേണ്ടി വരുന്നതെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇത്രയും വലിയ തിരിച്ചടികൾ പ്രതീക്ഷിച്ചില്ല. ആ സമയത്ത് ആഷിക്കിനോ എൻറെ മാതാപിതാക്കൾക്കോ പോലും എന്നെ മനസ്സിലായില്ല.

അവർ ചിന്തിച്ചത് ഞാൻ എന്തിനാണ് ഇത്തരം സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നത് എന്നാണ്. അവർ എന്നെ അങ്ങനെ കാണാൻ ആഗ്രഹിച്ചില്ല. പക്ഷേ അത് മനസ്സിലാവുക ഈ പ്രായത്തിൽ എന്നെപ്പോലെ തന്നെ ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് വേണ്ടി വാദിക്കുന്ന സ്ത്രീകൾക്കാണ്. എൻറെ സുഹൃത്താണ് ആഷിക്. പക്ഷേ എന്തൊക്കെ പറഞ്ഞാലും ആഷിക് ഒരു പുരുഷനാണ്. എൻറെ അനുഭവങ്ങൾ ആഷിക്കിന്റെ അനുഭവങ്ങളെല്ലാം. ഒരു പുരുഷൻ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും എത്രത്തോളം വ്യത്യസ്തമായിരിക്കും. വലിയ പങ്ക് അതിൽ ജെൻഡറിന് ഉണ്ട്. അത് എത്ര പറഞ്ഞു കൊടുത്താലും ഒരു പുരുഷന്. ആഷിക് എന്നെ ഒരു ഘട്ടം കഴിഞ്ഞാൽ മനസ്സിലാക്കും എന്ന് പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചു.”- റിമ കല്ലിങ്കൽ പറഞ്ഞു.

Articles You May Like

x