റോബിൻ എനിക്ക് രോമമാണ്, ആരതി പൊടിക്ക് സങ്കടം ഉണ്ടെങ്കിൽ നല്ല മധുരമുള്ള പായസം വെച്ച് കുടിക്കാൻ പറ; റോബിനെതിരെ ആഞ്ഞടിച്ച് ഷിയാസ് കരീം, തങ്ങളുടെ അണ്ണനെതിരെ പറഞ്ഞതിന് കേരളം കത്തിക്കാൻ ഒരുങ്ങി റോബിൻ ആർമി!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷിയാസ് കരീം. മോഡലിങ്ങിലൂടെയും ചലച്ചിത്ര രംഗത്തിലൂടെ ആണ് മലയാളികളുടെ പ്രിയങ്കരനായി ഷിയാസ് മാറിയത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയാണ് താരം. താരത്തിന്റെ കരിയറിന്റെ തുടക്കം ഒരു സിനിമ നടൻ ആകണം എന്ന് ആഗ്രഹത്തോടെ തന്നെയായിരുന്നു. എന്നാൽ ഇതുവരെയും താരത്തിന് തൻ്റെ കഴിവ് തെളിയിക്കാൻ പാകത്തിനുള്ള അവസരം ലഭിച്ചിട്ടില്ല. എന്നാൽ താരം തന്നെ വ്യക്തിമുദ്ര മോഡലിംഗ് രംഗത്ത് പതിപ്പിച്ചു കഴിഞ്ഞു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി താരം എത്തിയിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയാണ് താരത്തിന്റെ ജനശ്രദ്ധ വളരെയധികം ഉയർത്തി കൊടുത്തത്. ഒട്ടനവധി നിരവധി ആരാധകരെയാണ് ബിഗ് ബോസിലൂടെ ഷിയാസ് നേടിയെടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടിയെടുത്ത ആളാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ രാധാകൃഷ്ണനെ കുറിച്ച് ഷിയാസ് കരീം പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് റോബിനും ഷിയാസും തമ്മിൽ കൊമ്പ് കോർത്തിരുന്നു.

അതിൻറെ തുടർച്ചയായിട്ട് ആയിരിക്കാം ഷിയാസ് ഇക്കാര്യം ഇപ്പോൾ പറഞ്ഞത്. ഒരു പരിപാടിക്കിടയിൽ മാധ്യമപ്രവർത്തകൻ ഷിയാസിനോട് റോബിനെ കുറിച്ച് ചോദിക്കുകയായിരുന്നു. റോബിനെക്കാളും നന്നായി ഞാൻ നന്നായി അലറാറുണ്ട്, പക്ഷേ വിവേകവും ബുദ്ധിയും സ്റ്റാൻഡേർഡും വച്ചാണ് ഞാൻ അലറുന്നുള്ളൂ. റോബിൻ എനിക്ക് എൻറെ രോമമാണ്, എൻറെ മുടിയുമാണ്. ആരും ഇപ്പോൾ അയാളെ ഒരു പരിപാടിക്കും വിളിക്കാത്തതിൽ അയാൾക്ക് ഭയങ്കര സങ്കടം ഉണ്ട്. രണ്ട് വാച്ചുകൾ കെട്ടി ഞാൻ സിനിമ പോസ്റ്റർ ഇടാറില്ല. ആരതിക്ക് വിഷമമുണ്ടെങ്കിൽ നല്ല മധുരമുള്ള പായസം വെച്ച് കുടിക്കാൻ പറ. വിഷമത്തിന് പായസം കുടിക്കുന്നത് നല്ലതാണ്.”- ഷിയാസ് കരീം പറഞ്ഞു.

x