ദാമ്പത്യ പരാജയത്തിന് പിന്നാലെ നൊന്തു പ്രസവിച്ച കുഞ്ഞിനെ മൂന്നാം മാസം നഷ്ടമായി, ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് കയ്യടി നേടിയ ലളിതശ്രീയുടെ ജീവിതം ട്രാജഡികൾ നിറഞ്ഞത്, ആദ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ മനസ്സ് തുറന്ന് താരം

മുൻനിര താരങ്ങൾക്കൊപ്പം ഒക്കെ പ്രവർത്തിച്ച് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ലളിതശ്രീ.പ്രശസ്ത സംവിധായകരുടെ എല്ലാം ചിത്രത്തിലെ ഒരുകാലത്തെ നിറസാന്നിധ്യമായിരുന്നു ലളിതശ്രീ. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖം വൈറലായി കൊണ്ടിരിക്കുകയാണ്. തന്റെ വിവാഹത്തെപ്പറ്റിയും ഡിവോഴ്സിനെ കുറിച്ചും ഒക്കെയാണ് താരം ഇപ്പോൾ വാചാലയായിരിക്കുന്നത്. പ്രതീക്ഷയോടെ തുടങ്ങിയ ദാമ്പത്യം പരാജയമായതോടെ വീണ്ടും ഒരു വിവാഹം എന്നത് പേടിസ്വപ്നമായി മാറുകയായിരുന്നു എന്നാണ് ലളിതശ്രീ പറയുന്നത്. ബോഡി ഷേമിങ് അടക്കമുള്ള പല പ്രശ്നങ്ങളും താരം ഇതിനോടകം അഭിമുഖീകരിച്ചു കഴിഞ്ഞു. പ്രായം തോന്നിക്കുന്നതിന് വേണ്ടി ഇഞ്ചക്ഷൻ ചെയ്തതാണോ എന്നു വരെ പലരും ചോദിച്ചിട്ടുണ്ട്. അതൊന്നുമല്ല ജന്മനാ കിട്ടിയ ഹൈപ്പർ തൈറോയ്ഡ് ആണ് തടിയുടെ കാരണം

വൈകിയാണ് അത് കണ്ടുപിടിച്ചത്. ഡയറ്റും വർക്ക് ഔട്ടും ഡാൻസും ഒക്കെ ചെയ്തു നോക്കിയിരുന്നു തടി കുറയ്ക്കാൻ. എന്നിട്ട് ഒന്നും തടി കുറഞ്ഞില്ല. പിന്നീടാണ് തൈറോയ്ഡ് ആണ് വില്ലൻ എന്ന് പരിശോധനയിൽ കണ്ടെത്തിയത്. നിലവിലെ തൈറോയ്ഡിന്റെ അളവ് കൂടാതെ നോക്കണം. ജീവിതാവസാനം വരെ മരുന്നു കഴിക്കണമെന്നും നിർത്താൻ പാടില്ലെന്നും ആണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അഭിനയം എന്നത് എൻറെ തൊഴിലാണ്. അത്രം മോശമായ രീതിയിൽ ഒന്നും ഇതുവരെയും അഭിനയിച്ചിട്ടില്ല.എ സർട്ടിഫിക്കറ്റ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് കരുതി നമ്മൾ മോശം ചെയ്യുന്നു എന്നല്ല. യൂണിറ്റും ഇത്രയും അധികം ആൾക്കാരും ഒക്കെയുള്ളപ്പോൾ നമ്മൾ എന്ത് കാണിക്കാനാണ്. അഭിനയിക്കുമ്പോൾ മോശമായി ഒന്നും തോന്നിയിട്ടില്ലെന്നും ലളിതശ്രീ പറഞ്ഞു

ലിമിറ്റ് വിട്ടൊന്നും ഞാൻ ചെയ്തിട്ടില്ല എന്നാണ് താരത്തിന്റെ അഭിപ്രായം. ലളിതശ്രീ എന്ന താരത്തിനെ ഓർക്കാൻ മലയാളികൾക്ക് മിസ്റ്റർ ബട്ലർ എന്ന ഒരൊറ്റ ചിത്രം മാത്രം മതിയാകും. ചിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഹാസ്യകഥാപാത്രമായി പ്രത്യക്ഷപ്പെട്ട താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. മലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും എന്തിനധികം പറയുന്നു തന്റെ അമ്മ പോലും എതിരെ നിന്നിട്ടും വാശിപിടിച്ചാണ് വിവാഹത്തിന് മുതിർന്നതെന്ന് താരം പറയുന്നു. ഒരു കുഞ്ഞിനെ താരം പ്രസവിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് മാസം വരെയായിരുന്നു ആ കുഞ്ഞിന് ആയുസ്സ് ഉണ്ടായിരുന്നത്. അതുകഴിഞ്ഞാണ് താരത്തിന്റെ വിവാഹബന്ധം വേർപിരിഞ്ഞത്. ഇയാൾ വിട്ടിട്ടു പോകും ഇവൾ കുറെ കഷ്ടപ്പെടും എന്നൊക്കെ ഈശ്വരനെ തോന്നിക്കാണും അങ്ങനെ പോയതായിരിക്കാം ആ കുഞ്ഞന്നാണ് ലളിതശ്രീ പറയുന്നത്.

x