ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് ഇങ്ങനെ ആകണമെന്ന് ദിവസവും പറയും ; ഗോപി സുന്ദറിനെ കുറിച്ച് തുറന്ന് പറച്ചിലുമായി അമൃത

സംഗീതസംവിധായകനായ ഗോപീസുന്ദറും ഗായികയായ അമൃത സുരേഷും ആണ് കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം ആയിരുന്നത്. ഇവർ ഒന്നിച്ചാണ് ഇത്തവണ ഓണം ആഘോഷിച്ചിരുന്നത്. ഇത് പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന കാര്യമായിരുന്നു. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഈ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പങ്കുവെക്കുകയും ചെയ്തിരുന്നു. ഓണത്തിന് ഗോപീസുന്ദർ, അമൃതയും അഭിരാമിയും ഒരുമിച്ചാണ് ഈ ഒരു വീഡിയോയിൽ എത്തിയത്. ഈ വീഡിയോയിൽ ചില രസകരമായ ചോദ്യങ്ങൾ ഒക്കെ തന്നെ ഇവർ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

നിരവധി കാഴ്ചക്കാർ ആയിരുന്നു ഈ വീഡിയോയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ വീഡിയോയിൽ ഇവർ പറയുന്ന ചില കാര്യങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ചേർന്ന് മാബെലി എന്ന് തുടങ്ങുന്ന ഒരു ആൽബം പുറത്തിറക്കിയിരുന്നു. ഈ ആൽബത്തിനെ കുറിച്ചും വ്യക്തമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അതോടൊപ്പം ഇരുവരുടെയും ഇഷ്ടാനിഷ്ടങ്ങൾ ഇവർ പരസ്പരം വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്. ആ സമയത്താണ് ഗോപി സുന്ദർ എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കില്ലന്ന് പറയുന്നത്.

അതിന് കാരണം ബിപി ആണ് എന്നും ഗോപി സുന്ദർ പറയുന്നുണ്ട്. ബിപി എന്നാൽ ഭാര്യയെ പേടി എന്നല്ല യഥാർത്ഥ ബിപി തന്നെയാണ് എന്നാണ് ഗോപീ സുന്ദർ പറയുന്നത്. ഡോക്ടർ തന്നോട് പറഞ്ഞത് ഒന്നുകിൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കാം, ഇല്ലന്നുണ്ടെങ്കിൽ ജീവിതരീതി മാറ്റാം എന്നാണ്. ഏതായാലും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കാൻ തനിക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെ ജീവിതരീതി മാറ്റാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും ഗോപി സുന്ദർ പറയുന്നുണ്ട്.

ചേച്ചിക്ക് എന്ത് ഭക്ഷണമാണ് കൂടുതൽ ഇഷ്ടം എന്ന് അഭിരാമി ഗോപി സുന്ദറിനോട് ചോദിക്കുമ്പോൾ ചേച്ചിക്ക് എന്താണ് ഇഷ്ടമല്ലാത്തത് എന്ന് ചോദിക്കൂ എന്നായിരുന്നു ഗോപി സുന്ദർ പറഞ്ഞിരുന്നത്. അമൃത എല്ലാം കഴിക്കും, ഞാൻ എന്നും രാവിലെ എഴുന്നേറ്റ് ദീപിക പദുക്കോണിന്റെ ഫോട്ടോ കാണിച്ചതിനു ശേഷം അമൃതയോട് പറയും എനിക്ക് ഇങ്ങനെയുള്ള ശരീരമാണ് ഇഷ്ടം എന്ന്. ഉടനെ തന്നെ അമൃതയും പറയുന്നുണ്ട്. ദീപിക പദുക്കോണിന്റെ ബിക്കിനി ഫോട്ടോ കാണിച്ചതിനു ശേഷം എന്നോട് പറയാറുണ്ട് ഇങ്ങനെ ആകണം എന്ന്. എനിക്ക് പക്ഷേ തോന്നുന്നത് അതിൽ ഭേദം എന്റെ ഫോട്ടോ ദീപികാ പദുക്കോണിനെ കാണിച്ചിട്ട് അങ്ങനെയാവാൻ പറയുന്നതാവും എന്നാണ്.

ഞാൻ നല്ല ഫുഡ്ഡി ആണ്. എനിക്ക് ഭക്ഷണമെല്ലാം കഴിക്കണമെന്നും അമൃത പറയുന്നുണ്ട്. ഭക്ഷണം കഴിച്ച് 6 കിലോയോളം തടി കൂടി എന്നും ഗോപീ സുന്ദർ പറയുന്നുണ്ട്. ഇരുവരും വളരെ രസകരമായി ആണ് ഈ ഇന്റർവ്യൂവിൽ സംസാരിക്കുന്നത്. ദീപിക പദുക്കോണിനെ പോലെയുള്ള ഒരു ശരീരമാണ് തനിക്ക് ഇഷ്ടമെന്നും ഗോപി സുന്ദർ പറയുന്നുണ്ട്. നമ്മുടെ ആവശ്യം നമ്മൾ പറയണമല്ലോ കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്നൊക്കെ പറയുന്നുണ്ട്.

x