ഒരാൾക്ക് ഒരു സമയത്ത് ഒരു സ്ത്രീയെ മാത്രമേ സ്‌നേഹിക്കാനാവൂ, ഞാൻ സ്‌നേഹിച്ച അത്രയും ലോകത്ത് ആരു സജ്നയെ സ്‌നേഹിക്കില്ല, എനിക്ക് ഉപദേശങ്ങൾ കൊടുക്കാനേ സാധിക്കുകയുള്ളൂ. പിടിച്ച് കെട്ടി ചങ്ങലയ്ക്ക് ഇടാനാകില്ല: ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താര ദമ്പതിമാരാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. ഇരുവരും ഷോയിൽ ഒരുമിച്ചെത്തിയവരാണ്. രണ്ടു പേരുടെയും രണ്ടാം വിവാഹം ആയതിനാൽ ഇവർ പഴയ കാലത്തേ സംഭവങ്ങൾ തുറന്നു പറഞ്ഞതൊക്കെ വൈറലായിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തങ്ങൾ‌ ഡിവോഴ്സാകാൻ പോകുന്നുവെന്ന് സജ്ന പറഞ്ഞത്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ഫിറോസ് ഖാൻ.

ഇപ്പോഴത്തെ സാഹചര്യമാണെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ സജ്‌നയെ വിളിക്കുകയും ഉപദേശം നൽകുകയും ചെയ്യും. പക്ഷെ നാളത്തെ സാഹചര്യം എന്തായിരിക്കുമെന്ന് അറിയില്ല. നാളെ എന്റെ ജീവിതത്തിലേക്ക് മറ്റൊരാൾ വരികയാണെങ്കിൽ എനിക്ക് സജ്‌നയുടെ കാര്യത്തിൽ ഇടപെടാനാകില്ല. അത് ആ വ്യക്തിയോട് ഞാൻ ചെയ്യുന്ന തെറ്റാകും. ഒരാൾക്ക് ഒരു സമയത്ത് ഒരു സ്ത്രീയെ മാത്രമേ സ്‌നേഹിക്കാനാവൂ എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നാണ് ഫിറോസ് പറയുന്നത്.

അതേസമയം കുട്ടികളുടെ കാര്യം ചിന്തിക്കാം. തിരിച്ചാണെങ്കിലും അതങ്ങനെയാണ്. സജ്‌നയുടെ ജീവിതത്തിൽ മറ്റൊരാൾ വരികയാണെങ്കിലും എനിക്ക് ഇടപെടാനാകില്ല. ഞാൻ അങ്ങനെ ചിന്തിക്കില്ല. ആവശ്യത്തിനുള്ള ഉപദേശങ്ങൾ എന്റെ ഭാര്യയായിരിക്കെ ഞാൻ കൊടുത്തിട്ടുണ്ട്. എനിക്ക് ഉപദേശങ്ങൾ കൊടുക്കാനേ സാധിക്കുകയുള്ളൂ. പിടിച്ച് കെട്ടി ചങ്ങലയ്ക്ക് ഇടാനാകില്ല. പറഞ്ഞു കൊടുക്കുക മാത്രമാണ് സാധിക്കുക. കാരണം മറ്റാരും പറഞ്ഞു കൊടുക്കില്ല എന്ന് എനിക്ക് വ്യക്തമായി തന്നെ അറിയാം

അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരൊന്നും എന്റെയത്രയും സ്‌നേഹിച്ചവരല്ല. അത് എനിക്ക് അടിവരയിട്ട് പറയാനാകും. ഞാൻ സ്‌നേഹിച്ച അത്രയും, ലോകത്ത് ആരു അദ്ദേഹത്തെ സ്‌നേഹിക്കില്ല. അദ്ദേഹത്തിന്റെ കുറവുകൾ ഞാനറിയുന്നത് പോലെ വേറെ ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമല്ല, മനസിനേയുമാണ് ഞാൻ സ്‌നേഹിച്ചത്. അദ്ദേഹം എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. കൂടെയുള്ളവർ ആരും മുമ്പുള്ളത് ചതിക്കുഴിയാണെന്ന് പറയില്ല. സുഖിപ്പിച്ച് കൂടെ നിൽക്കുകയേയുള്ളൂ. അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്നവരിൽ നിന്നും ലഭിക്കുന്നത് യഥാർത്ഥ സ്‌നേഹമല്ലെന്നും ഫിറോസ് പറയുന്നു.

Articles You May Like

x