ഭർത്താവ് ഇല്ലാതെ തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മകളുടെ കൂടെ ആഘോഷിച്ച് മഞ്ജു പിള്ള! പരിപാടിക്ക് ഭർത്താവിനെ വിളിച്ചില്ലേ എന്ന് പ്രേക്ഷകർ, സംഭവം ഇങ്ങനെ..

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജുപിള്ള. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനസ്സിൽ താരം സ്ഥാനം നേടിയത് ഒരുപാട് വർഷങ്ങളായി. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ചെറുതും വലുതുമായ നിരവധി മികച്ച സിനിമകളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തിയ ഹോം എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ആയിരുന്നു ലഭിച്ചത്. ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ സ്ഥാനം സ്ഥാനം നേടിയിട്ടുണ്ട്.

ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സ്വപ്നങ്ങളിൽ ഒന്ന് നിറവേറ്റിയിരിക്കുന്ന വിവരം താരം പുറത്തുവിട്ടിരിക്കുകയാണ്. താരത്തിന്റെ ഒരുപാട് നാളത്തെ സ്വപ്നമായ സ്വന്തം വീടിൻറെ പാലുകാച്ചൽ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത പ്രിയപ്പെട്ടവർ എല്ലാവരും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇനിയുള്ള കാലം താരം ജീവിക്കുക തന്നെ തിരുവനന്തപുരത്തെ ഈ പുതിയ ഫ്ലാറ്റിൽ ആയിരിക്കും. പുറത്ത് വന്നിരിക്കുന്ന വീഡിയോയിൽ നടിയുടെ അടുത്ത കുടുംബക്കാർ എല്ലാം തന്നെയുണ്ട്. മഞ്ജുവിന്റെയും മകളുടെയും വലിയ ഒരു കളർ ചിത്രം വീടിൻറെ സ്വീകരണ മുറിയിൽ നമുക്ക് കാണാം.

 

മഞ്ജു സെറ്റ് സാരിയിൽ വളരെയധികം സുന്ദരിയായിട്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അമ്മയെ കെട്ടിപ്പിടിച്ച് മകൾ വീടിന് അകത്തേക്ക് കയറുന്നതും വീഡിയോയിൽ കാണാം. വളരെയധികം ഭംഗിയുള്ളതും മനോഹരമായതുമായ ഇൻറീരിയർ ഡിസൈനിങ് ആണ് ഫ്ലാറ്റിന് നൽകിയിട്ടുള്ളത്. വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയത്. എന്നാൽ നിരവധി ആളുകളാണ് താരത്തിന്റെ ഭർത്താവിനെ അന്വേഷിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രധാനപ്പെട്ട ദിവസമായിട്ടും ഭർത്താവ് എവിടെപ്പോയി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഛായാഗ്രഹനായ സുജിത്ത് വാസുദേവ് ആണ് മഞ്ജുവിന്റെ ഭർത്താവ്.

Articles You May Like

x