ഒരു കുഞ്ഞു നഷ്ടപ്പെട്ട വേദന എത്ര നാൾ കഴിഞ്ഞാലും ഒരമ്മയ്ക്ക് തീരാ വേദന തന്നെയാണ്, പ്രസവിച്ച് മണിക്കൂറുകൾക്കു ശേഷമാണ് കെസ്റ്ററിനെ നഷ്ടപ്പെട്ടത്, പാച്ചുവുമൊത്തുള്ള ഓരോ നിമിഷവും ഞാൻ കെസ്റ്ററിനെ ഓർക്കാറുണ്ട്, ഡിംമ്പിൾ

എക്കാലത്തും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ഡിംപിൾ റോസ്. ബാലതാരമായി സിനിമയിലെത്തി പിന്നീട് മിനിസ്ക്രീനിൽ സജീവ സാന്നിധ്യമായി മാറിയ താരം വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നാൽ പുതിയ വേഷങ്ങൾ വിശേഷങ്ങൾ പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. തൻറെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കാറ്. പാച്ചു എന്ന് വിളിക്കുന്ന ഡിംപിളിന്റെ മകനും പ്രേക്ഷകർക്ക് പ്രിയങ്കരൻ തന്നെയാണ്.പ്രി മെച്ചുവേർഡ് ബേബിയാണ് പാച്ചു. അതുകൊണ്ടുതന്നെ സാധാരണ കുട്ടികളെക്കാൾ പ്രതിരോധശേഷി കുറവാണ്. ഇരട്ടക്കുട്ടികളെയാണ് ഢിംപിൾ പ്രസവിച്ചത്. കെസ്റ്ററും പാച്ചുവും.

എന്നാൽ ജനിച്ച് മണിക്കൂർക്കുള്ളിൽ കെസ്റ്റർ മരിക്കുകയായിരുന്നു. പിന്നീട് പ്രാർത്ഥനയോടെയും സങ്കടങ്ങളുടെയും കാലമായിരുന്നു. അതെല്ലാം പിന്നിട്ട് പാച്ചു രണ്ടര വയസ്സിൽ എത്തിനിൽക്കുകയാണ്. ആ സന്തോഷ ദിനത്തിലും ഡിംപിൾ തൻറെ കെസ്റ്ററിനെ പറ്റി ഓർത്തെടുക്കുന്നുണ്ട്. ഗർഭകാലത്തും യൂട്യൂബ് വീഡിയോകളിലൂടെ സജീവമായിരുന്ന താരം പെട്ടെന്ന് ഒരു ദിവസം സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പ്രസവവും അവൻറെ ജനനവും എല്ലാം പ്രതീക്ഷിച്ചത് പോലെയല്ല നടന്നതെന്ന് പിന്നീട് താരം വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ വളരെ മോശമായ അവസ്ഥയിലേക്ക് എത്തിയതിനാൽ ഡോക്ടർമാർ പറഞ്ഞതിന് മുൻപ് പ്രസവം നടന്നു. അതിൻറെതായ പ്രശ്നങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യസംബന്ധിച്ചുള്ള കാര്യങ്ങൾ ഉണ്ടായിരുന്നു.

രണ്ടാൺ കുട്ടികളായിരുന്നു. എന്നാൽ അതിലൊരാളുടെ ജീവൻ പിടിച്ചുനിർത്താൻ മാത്രമേ ഡോക്ടർക്ക് കഴിഞ്ഞുള്ളൂ. ഒരു കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. കെസ്റ്റർ എന്നാണ് ആ കുഞ്ഞിനെ വിളിക്കുന്നത്. പാച്ചു മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. അതിനുശേഷമാണ് സുഖം പ്രാപിച്ച് വീട്ടിലേക്ക് എത്തിയത്. ഇന്ന് ഡിംമ്പിളിന് എല്ലാം പാച്ചു ആണ്. മിറാക്കിൾ ബേബി എന്നാണ് മകനെ താരം വിശേഷിപ്പിക്കുന്നത്. പാച്ചുവിന്റെ പിറന്നാള്‍ ദിനം എന്ന് പറയാനല്ല പകരം താൻ ഒരു അമ്മയായ ദിവസം എന്ന് പറയാനാണ് ഡിംമ്പിൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. മറക്കാൻ കഴിയാത്ത ആ ദിവസങ്ങൾ എന്ന തലക്കെട്ടോടെ ഡിംമ്പിൾ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിൽ കെസ്റ്ററിനെ പറ്റിയുള്ള ഓർമ്മകളാണ് പറയുന്നത്. ഒരു അമ്മയ്ക്ക് എത്രയൊക്കെ മക്കൾ ഉണ്ടായി എന്ന് പറഞ്ഞാലും നഷ്ടപ്പെട്ടുപോയ കുഞ്ഞിൻറെ വേദന എന്നും ഒരു തീരാ വേദന തന്നെയാണ് എന്നാണ് താരം പറയുന്നത്.

Articles You May Like

x