സിനിമ എന്നതിനുള്ളില്‍ നിന്ന് ടിവിയിലേക്ക് വരുന്നത് അത്ര എളുപ്പമെടുക്കാവുന്ന തീരുമാനമായിരുന്നില്ലച ഞാന്‍ മെലോഡ്രാമാറ്റിക് ആയി മാറുമോ എന്ന ആശങ്കയും ഉണ്ടായി; ആറ് വർഷങ്ങൾക്കു ശേഷമുള്ള മടങ്ങിവരവിനെക്കുറിച്ച് മിത്രകൂര്യൻ

സിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം സീരിയലിലേക്ക് വന്ന നിരവധി നടീനടന്മാർ ഇന്ന് മലയാള ടെലിവിഷൻ രം​ഗങ്ങളിൽ ഉണ്ട്. അത്തരത്തിൽ മലയാല ടെലിവിഷൻ രം​ഗത്തേക്ക് ഈ അടുത്ത കാലത്ത് വന്ന നടിമാരിലൊരാളാണ് മിത്രകൂര്യൻ. സൂര്യന്‍ സട്ട കല്ലൂരി എന്ന തമിഴ് ചലച്ചിത്രത്തിലൂടെയായിരുന്നു മിത്രാ കുര്യന്റെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഗുലുമാല്‍ ദ എസ്‌കേപ്പ് , ബോഡിഗാര്‍ഡ് എന്ന മലയാളചിത്രത്തിലൂടെ മലയാളാ സിനിമാ ലോകത്തുമെത്തി. താരം ബോഡിഗാര്‍ഡില്‍ അഭിനയിച്ചതോടെയാണ് മിത്രയെ പ്രേക്ഷകരും ശ്രദ്ധിച്ചു തുടങ്ങിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള ചുരുക്കം ചില നായികമാരിലൊരാളാണ് മിത്ര. ശ്രദ്ധനേടിയിട്ടുള്ള നടിയാണ് മിത്ര കുര്യന്‍. ഏകദേശം ആറ് വര്‍ഷത്തിന് ശേഷമായിരുന്നു മിത്രയുടെ മടങ്ങി വരവ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു തിരിച്ച് വരവ്.വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മിത്രയുടെ മലയാളസിനിമ അരങ്ങേറ്റമങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 2010 ല്‍ പുറത്ത് ഇറങ്ങിയ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ്. നയന്‍താരയുടെ സുഹൃത്ത് സേതു ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് നടി സിനിമയില്‍ അവതരിപ്പിച്ചത്. ബോഡി​ഗാർഡ് മിത്രയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മിത്ര ഇന്നും പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് ഈ കഥാപാത്രത്തിന്റെ പേരിലാണ് . ചിത്രത്തിന്റെ തമിഴ് പതിപ്പിലും മിത്ര അഭിനയിച്ചിരുന്നു. സിനിമ എന്നതിനുള്ളില്‍ നിന്ന് ടിവിയിലേക്ക് വരുന്നത് അത്ര എളുപ്പമെടുക്കാവുന്ന തീരുമാനമായിരുന്നില്ലെന്ന് മിത്ര പറയുന്നു. അതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും എനിക്ക് അഭിനയിക്കണം എന്നത് തീര്‍ച്ചയായിരുന്നു. ബിഗ് സ്‌ക്രീനിലൂടെ ആയാലും മിനി സ്‌ക്രീനിലൂടെ ആയാലും എനിക്ക് അഭിനയലോകത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആവേശമായിരിക്കാം എന്നെ ഇന്ന് ഇവിടെ എത്തിച്ചത് നടി പറഞ്ഞു.അമ്മ മകളുടെ കഥ കേള്‍ക്കുന്നത് കോവിഡ് സമയത്താണ് . അമ്മയും മകളും തമ്മിലുള്ള അതുല്ല്യമായ ആ പ്രമേയം എനിക്ക് ഇഷ്ടപ്പെട്ടു. അതിന്റെ ഗുണദോഷങ്ങള്‍ ആലോചിച്ച ശേഷം കുറെ സമയമെടുത്തതിനുശേഷമാണ്, ഒരു ശ്രമം നടത്തിക്കളയാം എന്ന് തീരുമാനിച്ചത്. എന്തായാലും തീരുമാനം തെറ്റായിരുന്നില്ലായെന്ന് ഇപ്പോള്‍ തോന്നുന്നു. താന്‍ ഈ ജോലി ആസ്വദിക്കുന്നുണ്ടെന്ന് മിത്ര പറഞ്ഞു. ആദ്യം സീരിയലുകള്‍ എനിക്ക് ശരിയാകുമോ എന്ന ടെന്‍ഷൻ ഉണ്ടായിരുന്നു. സിനിമപോലെയല്ല ഞാന്‍ എനിക്ക് വേണ്ട സമയമെടുത്തു,. ക്യമറയ്ക്ക് മുന്നില്‍ എങ്ങനെ അഭിനയിക്കണം എന്നൊക്കെ അറിയാം, ഞാന്‍ മെലോഡ്രാമാറ്റിക് ആയി മാറുമോ എന്ന ആശങ്കയൊക്കെ എനിക്കുണ്ടായിരുന്നു. സിദ്ധിഖ് സാറിനാണ് ഞാന്‍ നന്ദി പറയുന്നത് മിത്ര കുര്യന്‍ പറഞ്ഞു.ടെലിവിഷൻ സീരിയലിന്റെ ഭാഗമാകുക എന്നത് അത്ര എളുപ്പത്തിൽ എടുക്കാവുന്ന തീരുമാനം ആയിരുന്നില്ല എന്നാണ് മിത്ര പറയുന്നത്.

സിനിമയിൽ ഒരു ദിവസം രണ്ടോ മൂന്നോ സീനുകളാണ് തീർക്കുന്നതെങ്കിൽ സീരിയലിൽ 45 മിനിറ്റ് കൊണ്ട് ഒരു എപ്പിസോഡ് പൂർത്തിയാകുമെന്ന് മിത്ര പറഞ്ഞു. പിന്നെ ഡയലോഗ് പ്രോംപ്റ്റിംഗാണ്. ഇത് നമ്മളെ മടിയനാക്കുകയും നമ്മുടെ കഴിവുകളെ ബാധിക്കുകയും ചെയ്യുമെന്ന് കരുതുന്നു. സിനിമകളിൽ സ്ക്രിപ്റ്റ് വായിച്ച് പഠിച്ച് ചെയ്യുന്നത് കൊണ്ട് തന്നെ സ്വാഭാവിക അഭിനയം നടക്കുമെന്നും മിത്ര പറഞ്ഞു. ഭാവിയിൽ സിനിമകൾ വരുമ്പോൾ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന പ്രതീക്ഷയും താരം പങ്കുവച്ചു. സീരിയലുകൾ അവിഹിതത്തെ മഹത്വൽക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കഥകൾ ഒക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളിൽ നിന്ന് തന്നെയാണെന്നും അതുകൊണ്ട് സമൂഹത്തിൽ കാണുന്ന കാര്യങ്ങളൊക്കെ സിനിമയിലും സീരിയലിലും കാണുമെന്നുമായിരുന്നു മിത്രയുടെ മറുപടി. സീരിയലുകളെ വിമർശിക്കുന്നവർ അത് കാണുന്നവർ അല്ലെന്നും അതിന്റെ പ്രേക്ഷകർ അത് ആസ്വദിക്കുന്നുണ്ടെന്നും മിത്ര പറഞ്ഞു. സീരിയലിന് ഒരിക്കലും സിനിമ പോലെയാകാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.എന്നാൽ വരുംകാലങ്ങളിൽ സീരിയലുകളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മിത്ര പറഞ്ഞു. യുവാക്കൾ ഉൾപ്പെടെ ഇപ്പോൾ സീരിയലുകൾ കാണാൻ തുടങ്ങിയിട്ടുണ്ട്. വെബ്‌സീരീസും മറ്റുമായി പലവിധ ഉള്ളടക്കങ്ങൾ കാണുന്ന യുവാക്കൾ ടെലിവിഷനിലേക്ക് എത്തുമ്പോൾ എല്ലാം മാറുമെന്ന് മിത്ര പറഞ്ഞു.

 

 

x