എനിക്ക് അത്എല്ലാം ഉണ്ട്, പക്ഷേ ബിജുവേട്ടന് ഉപയോഗിക്കാൻ താല്പര്യം ഇല്ല, 80കളിലെ പോലെയാണ്, കഷ്ടം പിടിച്ച ഭർത്താവിനെയാണ് എനിക്ക് ലഭിച്ചത്; വെളിപ്പെടുത്തലും ആയി സംയുക്ത വർമ്മ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംയുക്ത വർമ്മ. എന്നാൽ മലയാള സിനിമയിൽ അധികകാലം സജീവമായി നിൽക്കുവാൻ താരത്തിന് സാധിച്ചില്ല. 1999 മുതൽ 2002 വരെയാണ് താരം മലയാള സിനിമ തിളങ്ങി നിന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടൻ ബിജുമേനോന്റെ ഭാര്യയാണ് സംയുക്ത. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

വിവാഹത്തിന് ശേഷമാണ് താരം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബ ജീവിതത്തിലേക്ക് കടന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ ചില വാക്കുകളാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം താൻ യോഗ ചെയ്യുന്ന ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.”അടുത്ത കാലത്താണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്തത്. പലപ്പോഴും വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് ഫോൺ ഓഫ് ചെയ്ത് വെക്കാറുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമല്ലാത്ത എനിക്ക് അതിലും കഷ്ടം പിടിച്ച ഭർത്താവിനെയാണ് ലഭിച്ചത്. മൂപ്പരും സോഷ്യൽ മീഡിയ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ഒന്നും ഉപയോഗിക്കാറില്ല. 80 കളിലെ ഫോട്ടോസ് പോലെ തോളിൽ പോലും പിടിക്കാത്ത ഫോട്ടോസ് ആണ് മിക്ക വിവാഹ വാർഷികത്തിനും ഫേസ്ബുക്കിൽ ഇടാറുള്ളത്. അത്തരം കാര്യങ്ങൾ ഒന്നും ബിജുവേട്ടനെ താല്പര്യമില്ല.”-സംയുക്ത പറഞ്ഞു.

Articles You May Like

x