വിവാഹ ശേഷമുള്ള അമ്മയുടെ പിറന്നാൾ ദിനത്തിൽ കേക്കുമായി വന്നപ്പോൾ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടു, അതിനുശേഷം ഇന്നാണ് ഇത്തരത്തിൽ ഒരു ദിവസം ആഘോഷിക്കുന്നത്

വിവാഹത്തോടെ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധിക്കപ്പെട്ട താരമാണ് അനുശ്രീ. ക്യാമറമാനായ വിഷ്ണുവുമായി അനുശ്രീ പ്രണയ വിവാഹം കഴിച്ചതും വിവാഹമോചനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം പുറത്തു കടന്ന ഇരു താരങ്ങളും തങ്ങളുടെ കരിയർമായി മുന്നോട്ടു പോവുകയാണ്. മകനെയും തന്റെയും വിശേഷങ്ങൾ എല്ലാം അനുശ്രീ യൂട്യൂബ് ചാനലിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവിൽ അമ്മയുടെ പിറന്നാൾ ആഘോഷിച്ച വീഡിയോയാണ് അനുശ്രീ തൻറെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്ക് ഒരു സർപ്രൈസ് നൽകുകയായിരുന്നു താരം. മകളുടെ സർപ്രൈസിന് മുന്നിൽ അമ്മ കരഞ്ഞു പോകുന്നത് വീഡിയോയിൽ കാണാം.

അമ്മയുടെ പിറന്നാളിന് കേക്ക് മുറിക്കുന്നത് സാധാരണമാണെങ്കിലും ഇതുപോലെ സർപ്രൈസ് ചെയ്യിക്കുന്നത് ആദ്യമായാണെന്ന് അനുശ്രീ പറയുന്നു. എല്ലാ പിറന്നാളിനും കേക്ക് മുറിക്കാറുണ്ട്. എന്നാൽ കല്യാണം കഴിഞ്ഞ ശേഷമുള്ള അമ്മയുടെ പിറന്നാൾ ഞാൻ ഒരിക്കലും മറക്കില്ല. കല്യാണം കഴിഞ്ഞ സമയത്ത് പിറന്നാള് ദിവസം ഞാൻ കേക്കുമായി അമ്മയുടെ അടുത്ത് വന്നിരുന്നു. എന്നാൽ അമ്മ അന്ന് എന്നോട് ദേഷ്യപ്പെട്ട് എന്നെ ഇറക്കി വിടുകയായിരുന്നു. വിഷമത്തിൽ വീട്ടിൽ പോയി വാങ്ങിച്ച കേക്ക് ഞാൻ ഒറ്റയ്ക്ക് തിന്നു തീർത്തു എന്ന് വീഡിയോയിൽ അനുശ്രീ പറയുന്നു. ആ സംഭവത്തിനുശേഷം ആദ്യമായാണ് ഇപ്പോൾ പിറന്നാൾ ആഘോഷിക്കുന്നത്. അനുശ്രീയുടെ അമ്മയുടെ ഇഷ്ടത്തോടെയോ സമ്മതത്തോടെയോ ആയിരുന്നില്ല താരത്തിന്റെ വിവാഹം നടന്നത്

അതുകൊണ്ടുതന്നെ വിഷ്ണുമായുള്ള അനുശ്രീയുടെ ബന്ധം വേർപെട്ടതിന് പിന്നിൽ അനുശ്രീയുടെ അമ്മയാണ് എന്നാണ് സംസാരം. പ്രണയിച്ചു ഒളിച്ചോടിപ്പോയി വിവാഹം ചെയ്യുകയായിരുന്നു ഇരുവരും. പിന്നീട് മകളുമായി യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് രണ്ടുപേരും അകന്നു കഴിയുകയും അനുശ്രീ ഗർഭിണിയായതോടെ പിണക്കം മറന്ന് അമ്മ വീണ്ടും അനുശ്രീയുടെ അരികിലേക്ക് എത്തുകയുമായിരുന്നു. എന്നാൽ അതിനുശേഷം അനുശ്രീയും വിഷ്ണുവും വേർപിരിയുകയായിരുന്നു. അമ്മയുടെ പിടിവാശി കാരണമാണ് താനും അനുശ്രീയും വേർപിരിഞ്ഞതെന്ന് വിഷ്ണു മുൻപ് പറഞ്ഞിട്ടുണ്ട്. പ്രസവം വരെ തന്നെ വീട്ടിൽ കയറ്റിയ അനുശ്രീയുടെ അമ്മ അതിനുശേഷം തന്നെ അകറ്റി .കുഞ്ഞിന്റെ നൂലുകെട്ട് പോലും വിളിച്ച് പറയാനുള്ള മര്യാദ കാണിച്ചില്ലെന്നാണ് വിഷ്ണുവിന്റെ ആരോപണം.

Articles You May Like

x