പേർളിയ്‌ക്ക് ഇരട്ട കുട്ടികൾ! ഗർഭിണിയാണെന്നതൊക്കെ സന്തോഷം തന്നെ, പക്ഷേ പേർളി ചെയ്യുന്നത് ഗർഭം കാശ് ആക്കുന്ന പരിപാടിയല്ലേ; സന്തോഷവാർത്തയ്ക്ക് പിന്നാലെ പേളിക്ക് നേരിടേണ്ടി വരുന്നത് കടുത്ത വിമർശനങ്ങൾ

അവതാരികയും യൂട്യൂബറും ഒക്കെയായ പേളി മാണി കഴിഞ്ഞ ദിവസമാണ് താൻ രണ്ടാമതും ഒരു കുഞ്ഞിന് അമ്മയാകുന്നു എന്ന സന്തോഷവാർത്ത പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. തൻറെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരിലേക്ക് താരം ഈ സന്തോഷവാർത്ത എത്തിച്ചത്. താൻ മൂന്നുമാസം ഗർഭിണിയാണെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി റെസ്റ്റിലായിരുന്നതുകൊണ്ടാണ് വീഡിയോകൾ കറക്റ്റ് ആയി അപ്‌ലോഡ് ചെയ്യാൻ സാധിക്കാഞ്ഞതെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാൽ പേളിയെ ഇഷ്ടപ്പെടുന്ന ആരാധകർ നേരത്തെ തന്നെ പേളി ഗർഭിണിയാണെന്ന് വിവരം കണ്ടെത്തിയിരുന്നു. തങ്ങളുടെ സംശയങ്ങൾ അവർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചപ്പോൾ അല്പം ക്ഷമ കാണിക്കൂ എന്നായിരുന്നു പേളി മറുപടിയായി പറഞ്ഞത്. ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് പേളിയും ശ്രീനിഷും തമ്മിൽ പ്രണയത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹം കഴിച്ചതും ഒക്കെ

ഈ താരദമ്പതികൾക്ക് നില എന്ന ഒരു മകൾ കൂടിയുണ്ട്. താൻ ഗർഭിണിയാണോ എന്ന് അറിയാൻ കാത്തിരുന്ന പ്രേക്ഷകർക്കും മുന്നിൽ ആ സന്തോഷവാർത്ത അറിയിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനങ്ങളുടെ പൊങ്കാല തന്നെയാണ്. ഗർഭാവസ്ഥ പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരും താരത്തിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നു. ഗർഭിണിയാണെന്നതൊക്കെ സന്തോഷം നൽകുന്ന കാര്യമാണെന്നും എന്നാൽ പേർളി തൻറെ ഗർഭം വിറ്റ് കാശാക്കുന്ന പരിപാടിയല്ലേ ചെയ്യുന്നത് എന്നുമാണ് ആളുകൾ അധികവും ചോദിക്കുന്നത്. ആദ്യത്തെ മകളെ ഗർഭിണിയായിരുന്ന സമയത്തും ഇത്തരത്തിൽ നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയുടെ ഭാഗത്തുനിന്ന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനൊന്നും വലിയ മൈൻഡ് കൊടുക്കാത്ത താരം ഇപ്പോൾ അതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്

തൻറെ സന്തോഷവും സങ്കടവും ഒക്കെ ആളുകളിലേക്ക് നിരന്തരം എത്തിക്കുന്ന വ്യക്തി കൂടിയാണ് പേർളി. ഒരുതരത്തിൽ പറഞ്ഞാൽ ഹേറ്റസ് ഇല്ലാത്ത സെലിബ്രിറ്റി താരമാണ് പേർളി മാണി. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരികയായി എത്തിയതോടെയാണ് പേർളിയെ ആളുകൾ അടുത്തറിയാൻ തുടങ്ങിയത്. ഷോയിലെ താരത്തിന്റെ സംസാരശൈലിയും അവതരണവും ഒക്കെ വളരെ കുറഞ്ഞ സമയംകൊണ്ട് ധാരാളം ആരാധകരെ താരത്തിന് നേടിക്കൊടുത്തു. അതിനുശേഷമാണ് ബിഗ് ബോസിൽ താരം മത്സരാർത്ഥിയായി എത്തിയതും ശ്രീനിഷ് മായുള്ള വിവാഹം നടന്നതും ഒക്കെ. നിലവിൽ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് പേർളി ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ.

x