മകളേ, എന്ത്‌ ഭാഗ്യമുള്ള കുട്ടിയാണ് നീ, വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്ന സങ്കല്പത്തെ ഭൂമിയിൽ അന്വർത്ഥമാക്കിയ ഒരു വിവാഹം: അഞ്ചു പാർവതി പ്രഭീഷ്

നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപിയുടെ മകൾ ഭാ​ഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിൽ നിറസാന്നിധ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന്റെ അത്ഭുതത്തിലാണ് മലയാളികൾ. വിവാഹത്തിന് എല്ലാ രീതിയിലും മുന്നിൽ നിന്നത് പ്രധാനമന്ത്രി തന്നെയായിരുന്നു. ഇതെല്ലം കണ്ട മലയാളികൾ ശെരിക്കും ഞെട്ടി എന്നുതന്നെ പറയാം. ഇതേക്കുറിച്ച് അഞ്ചു പാർവതി പ്രഭീഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

മനം പോലെ മംഗല്യം എന്ന ചൊല്ലിനെ, വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്ന സങ്കല്പത്തെ ഒക്കെ ഭൂമിയിൽ അന്വർത്ഥമാക്കിയ ഒരു വിവാഹമാണ് ഇന്ന് ഗുരുപവനപുരിയിൽ നടന്നത്. എത്രയോ താരവിവാഹങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ശത കോടീശ്വരപുത്ര-പുത്രീ വിവാഹങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും കേരളക്കരയിലെ മനസ്സിൽ നന്മയും സ്നേഹവും ഉള്ള ആബാലവൃദ്ധം ജനങ്ങൾ കാത്തിരുന്ന, ഹൃദയം കൊണ്ട് അനുഗ്രഹിച്ച വിവാഹം ആയിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും!!

അതിന് കാരണം നന്മ മാത്രം ചെയ്തു ശീലിച്ച, രാഷ്ട്രീയ ഭേദമെന്യേ മനുഷ്യരെ സ്നേഹിക്കുവാൻ കഴിയുന്ന ഒരു നല്ല മനുഷ്യന്റെ മകൾ ആയി ജനിച്ച ഭാഗ്യം ചെയ്ത ഒരു പെൺകുട്ടി സുമംഗലി ആവുന്നു എന്നത് കൊണ്ട്. ശ്രേയസ് എന്ന് പേരുള്ള വരന്റെ ജീവിതത്തിലെ ഏറ്റവും ശ്രേയസ്സ് ഉള്ള ദിനമായി ഇന്ന് മാറിയത് ആ വിവാഹത്തിന് വരണമാല്യം എടുത്ത് നല്കിയത് നൂറ്റി നാല്പത് കോടി ജനങ്ങളെ നയിക്കുന്ന നായകൻ എന്നത് കൊണ്ട്!!

മകളേ, എന്ത്‌ ഭാഗ്യമുള്ള കുട്ടിയാണ് നീ!! നീ സുമംഗലി ആവുന്ന ആ ധന്യ മുഹൂർത്തത്തിൽ നേരിൽ വന്നില്ലെങ്കിൽ കൂടി ഹൃദയം കൊണ്ട് നിനക്ക് നെടുമാംഗല്യം നേർന്ന ആയിര കണക്കിന് അമ്മമാർ, ചേച്ചിമാർ ഇവിടെ ഉണ്ടായിരുന്നെന്ന് നീ അറിയുന്നുണ്ടോ?? അത്രമേൽ ഓരോ മലയാളിയും ഹൃദയം കൊണ്ട് അനുഗ്രഹിച്ച വരനും വധുവിനും വിവാഹദിനാശംസകൾ ❤️❤️❤️ഒപ്പം ഗുരുപവനപുരിയിൽ ഇന്ന് വിവാഹിതരായ ഓരോ വധുവിനും വരനും നേരുന്നു ഹൃദയം നിറഞ്ഞ വിവാഹദിനാശംസകൾ!!

ഭാഗ്യം ചെയ്ത കുട്ടികളാണ് നിങ്ങൾ ഓരോരുത്തരും. ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി നിങ്ങൾ പുതു ജീവിതത്തിലേക്ക് കാലെടുത്തു വച്ചത് ചരിത്രത്തിന്റെ ഭാഗമായി തന്നെയാണല്ലോ ❤️❤️🙏🙏
സന്മനസ്സുള്ളവർക്ക് എന്നും ഭൂമിയിൽ സമാധാനം 🙏🙏🙏

Articles You May Like

x