മധുരം പാടേ ഒഴിവാക്കി, ഹോർമോൺ ഗുളികകൾ നിർത്തി, ഈ അസുഖം തികച്ചും വേദനാജനകമാണ്: തനിക്ക് പിടിപെട്ട രോഗത്തെ കുറിച്ച് നടി ലിയോണ

മലയാളത്തിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ് ലിയോണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ രോഗത്തെക്കുറിച്ച്‌ താരം പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.

എൻഡോ മെട്രിയോസിസ് പോലുള്ള ഒരു അവസ്ഥാന്തരം തനിക്ക് വന്നിരിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിനു ലിയോണ നൽകിയ മറുപടി ഇങ്ങനെ,

‘ഈ അസുഖം തികച്ചും വേദനാജനകമാണ്. ചില ദിവസങ്ങളിൽ എണീക്കുകയേ വേണ്ടെന്ന് തോന്നും. ലക്ഷങ്ങളിൽ ഒന്നാണെങ്കിലും ഒരേപോലെ വരുന്ന ലക്ഷണം പീരിയഡ് സമയത്തുള്ള കഠിനവേദനയാണ്. അത് ചെലപ്പോ ഒരു വേദന സംഹാരി കഴിച്ചാൽ മാറുമെന്ന് ഇപ്പോഴും വിശ്വസിച്ചിരുന്ന ജനങ്ങൾക്കിടയിലേക്കാണ് എന്റെ പോസ്റ്റ് പ്രസക്തമാകുന്നത്. ജനങ്ങൾക്ക് ഒരു അറിവ് കൊടുക്കാൻ സാധിച്ചു എന്നതാണ് ഇതിൽ എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഘടകം’- ലിയോണ പറയുന്നു.

എൻഡോമെട്രിയോസിസ് എന്ന രോഗം ബാധിച്ചതിനെക്കുറിച്ചും രോഗം ബുദ്ധിമുട്ടിച്ച നാളുകളെക്കുറിച്ചും മുൻപ് ലിയോണ പറഞ്ഞിരുന്നു. ഈ അസുഖത്തിന്റെ ഭാഗമായി ആയുർവേദ ചികിത്സയിലാണെന്നും മധുരവും പാലുമൊന്നും കഴിക്കാൻ പറ്റില്ല വെജിറ്റേറിയനായി എന്നും ചോറും പരിപ്പും കഴിച്ചാണ് ആ ഒന്നര വർഷം അതിജീവിച്ചതെന്നും നടി പങ്കുവച്ചു.

x