ഇന്നത്തെ കാലത്ത് എല്ലാവിധ ജഡ്ജ്മെന്റുകളെയും അതിജീവിച്ച് നല്ല രീതിയിൽ ജീവിക്കുക എന്നത് വലിയ പാടാണ്, എന്നിട്ടും ഈ പ്രായത്തിൽ അവർക്കതിന് സാധിക്കുന്നുണ്ട്, ഒരുതരത്തിൽ പറഞ്ഞാൽ മക്കളല്ല അമ്മയാണ് ബിസി

വർഷങ്ങൾ കടന്നുപോയിട്ടും മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി നിലനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് മല്ലിക സുകുമാരൻ. നടൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്നതിലുപരി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നിലനിർത്തുവാൻ കഴിഞ്ഞ ആൾ കൂടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ ഭർത്താവ് സുകുമാരൻ അഭിനയ ജീവിതത്തിൽ സജീവമായി നിലനിന്നപ്പോൾ പോലും തന്റേതായ ഐഡന്റിറ്റിയും വ്യക്തിത്വവും നിലനിർത്തുവാൻ ആണ് എന്ന് മല്ലിക സുകുമാരൻ ശ്രമിച്ചിട്ടുള്ളത്. ഒരു താര കുടുംബമാണ് മല്ലികയുടേത് എന്ന് പറഞ്ഞാൽ പോലും തെറ്റില്ല. ഭർത്താവ് സുകുമാരൻ മലയാള സിനിമയുടെ എക്കാലത്തെയും നിറസാന്നിധ്യവും മാറ്റിനിർത്താൻ കഴിയാത്ത അടയാളപ്പെടുത്തലും ആയപ്പോൾ അച്ഛൻറെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് വന്നു. ഇന്ദ്രജിത്ത് സിനിമയിൽ നിന്ന് തന്നെയുള്ള നായിക നടിയായ പൂർണ്ണമയെ വിവാഹം കഴിക്കുകയും പൃഥ്വിരാജ് ജേണലിസ്റ്റായ സുപ്രിയയെ വിവാഹം കഴിക്കുകയും ചെയ്തു

ഇന്ന് സുപ്രിയ നിർമ്മാണ രംഗത്തും മറ്റും സജീവമായി ഇടപെടുമ്പോൾ ഇവരുടെ മക്കളും പതിയെ സിനിമയിലേക്ക് ചുവട് വെച്ച് കഴിഞ്ഞിരിക്കുകയാണ്. ഒതുങ്ങിക്കൂടി ജീവിക്കാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് താനെന്നും എല്ലാവിധ തിരക്കുകളെയും വളരെയധികം ആസ്വദിക്കാറുണ്ട് എന്നും മല്ലിക പലപ്പോഴും പറയാറുണ്ട്. ഇന്നും സോഷ്യൽ മീഡിയകളിലും യൂട്യൂബ് ചാനലുകളിലും ഒക്കെ മല്ലിക സുകുമാരൻ നിറസാന്നിധ്യം തന്നെയാണ്. അടുത്തിടെ ഒരു ചിരി ചിരി ബംബർ ചിരി എന്ന മഴവിൽ മനോരമയിലെ പരിപാടിയിലെ വിധികർത്താവായി അടക്കം മല്ലിക ആളുകൾക്ക് മുന്നിൽ തന്റെ സജീവസാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. പല മിനിസ്ക്രീൻ പരമ്പരകളിലും ഇന്ന് താരത്തിന്റെ സാന്നിധ്യവും കാണാൻ കഴിയും. മക്കൾ തിരക്കുകളിൽ ആണെന്ന് എപ്പോഴും പരാതി പറയാറുള്ള മല്ലികയുടെ മൂത്തമകളോട് ഇപ്പോൾ ഒരു ഇൻറർവ്യൂന് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്

അമ്മയുടെ കൂടെ അല്പം സമയം ചെലവഴിച്ചു കൂടെ എന്ന് ചോദിക്കുമ്പോൾ ഞങ്ങൾ മക്കളല്ല അമ്മയാണ് ശരിക്കും ബിസി എന്നാണ് പൂർണിമ പറയുന്നത്. വയസ്സ് 68 ആയപ്പോഴും അമ്മ എല്ലാ കാര്യങ്ങളിലും അപ്ഡേറ്റഡ് ആണ്. ഇന്നത്തെ തലമുറയുമായി വളരെയധികം സാമ്യത അമ്മയ്ക്ക് ഉണ്ട്. ഓരോ ദിവസവും അമ്മയിൽ നിന്ന് ഓരോ കാര്യങ്ങൾ ഞങ്ങൾ പഠിക്കുകയാണ്. ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ സംസാരത്തിൽ നിന്ന് മാറി ഒരു സ്ത്രീ സ്വതന്ത്രമായി ജീവിക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ അമ്മയ്ക്ക് അത് സാധിക്കുന്നുണ്ട്. ലോകം ഒരുപാട് മാറിയതും അമ്മ നന്നായി അറിയുന്നു. എല്ലാകാര്യത്തിലും അമ്മ അപ്ഡേറ്റഡ് ആണ്. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയോ അമ്മ എന്ന ലേബലിൽ വേണമെങ്കിൽ അവർക്ക് ഒതുങ്ങി ജീവിക്കാം. പക്ഷേ അതിന് അമ്മ തയ്യാറല്ല. അമ്മയ്ക്ക് അമ്മയുടെ ഇഷ്ടങ്ങളും നിലപാടുകളും ഉണ്ടെന്നും അത് ഞങ്ങൾ എൻജോയ് ചെയ്യാറുണ്ടെന്നും പൂർണിമ പറയുന്നു

Articles You May Like

x