ഞങ്ങൾ പിരിഞ്ഞത് സത്യമാണ്! ഞങ്ങൾക്കിടയിൽ സംഭവിച്ചത് ഇതാണ് ; മറ്റുള്ളവർ കഥയുണ്ടാക്കുന്നതിനേക്കാൾ നല്ലത് ഞാൻ തന്നെ സത്യം തുറന്ന് പറയുന്നതല്ലേ

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും എല്ലാം സുപരിചിതയായ താരമാണ് വീണ നായർ. നിരവധി ആരാധകരുള്ള വീണ നായർ, ബിഗ് ബോസിലേക്ക് എത്തിയപ്പോഴായിരുന്നു താരത്തിന് ഹെറ്റർസ് വർധിച്ചത്. ബിഗ് ബോസ് വീട്ടിൽ വെച്ച് തന്റെ അവസ്ഥകളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒക്കെ വിശദമായി തന്നെ വീണ് പറഞ്ഞിരുന്നു. തന്റെ ഭർത്താവും ഭർത്താവിന്റെ കുടുംബമാണ് തനിക്ക് ആവശ്യമുള്ള എല്ലാ പിന്തുണയും നൽകുന്നത് എന്നായിരുന്നു. വീണ ബിഗ് ബോസ് വീട്ടിൽ വച്ച് പറഞ്ഞിരുന്ന വാക്കുകൾ വളരെ പെട്ടന്നായിരുന്നു ശ്രദ്ധ നേടിയിരുന്നത്.

എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വീണ വിവാഹമോചിതയാകുന്നുവെന്ന് രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നത്. ഈ വാർത്തകളോട് മൗനമായി പ്രതികരിക്കുകയായിരുന്നു വീണ ചെയ്തിരുന്നത്. അതിനുശേഷം ദിവസങ്ങൾക്ക് മുൻപ് വീണയും ഭർത്താവും മകനും ഒരുമിച്ചുള്ള ഒരു വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ വീണ നായർ വിവാഹമോചിത ആയിട്ടില്ല എന്നും വാർത്തകൾ വന്നു. ഈ സാഹചര്യത്തിലും വീണ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല .


എന്നാൽ ഇപ്പോൾ വീണയുടെ ഭർത്താവ് അമാൻ പങ്കുവച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഒരു തുറന്നു പറച്ചിൽ തന്നെയാണ് ഈ പോസ്റ്റിൽ അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്..പഴങ്കഥകൾ വീണ്ടും വീണ്ടും വായിച്ചാൽ പുതിയ കഥകളിലേക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. മറ്റുള്ളവർ കഥകൾ ഉണ്ടാക്കുന്നതിനു പകരം ഞാൻ തന്നെ മുന്നോട്ട് വന്ന് സംഭവിച്ച കാര്യങ്ങൾ പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതുകൊണ്ട് ഞാൻ പറയട്ടെ ഞങ്ങൾ പിരിഞ്ഞു എന്നത് സത്യമാണ്. എന്നാൽ ഞങ്ങളുടെ മകന് വേണ്ടി ഞങ്ങൾ ഡിവോഴ്സ് എന്ന് കടമ്പയിലേക്ക് ഇപ്പോൾ കടക്കുന്നില്ല. അവന്റെ അച്ഛൻ എന്ന എൻറെ ഉത്തരവാദിത്വത്തിൽ നിന്നും മാറാൻ ഉദ്ദേശിക്കുന്നില്ല. ഞാനിനിയും അവൻറെ ആവശ്യങ്ങൾക്കായി എൻറെ ജീവിതകാലം മുഴുവൻ അവനു ഒപ്പമുണ്ടാകും. അങ്ങോട്ടേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ജീവിതം ഇടയ്ക്കൊക്കെ വേദന ഉണ്ടാകുമെങ്കിലും മനക്കട്ടിയോട് കൂടി തന്നെ ജീവിക്കണം. അതുകൊണ്ടു തന്നെ എൻറെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും എൻറെ കാര്യം മനസ്സിലാക്കി എന്നോടൊപ്പം നിൽക്കണം എന്ന് ആത്മാർത്ഥമായി പറയുന്നു.

ഇങ്ങനെയാണ് അമാന്റെ പോസ്റ്റ്. വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റ്‌ വൈറലായി. എങ്കിലും ഇതുവരെയും വീണയുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള പ്രതികരണങ്ങൾ എത്തിയിട്ടില്ല എന്നതാണ് പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. ഫ്ലവേഴ്സ് ഒരു കോടതിയിലെത്തിയപ്പോൾ എല്ലാ കുടുംബത്തിലലെയും പോലെയുള്ള ചില പ്രശ്നങ്ങളൊക്കെ തന്റെ കുടുംബത്തിലും ഉണ്ട് എന്ന് വീണ പറഞ്ഞിരുന്നത്. കുടുംബ പ്രശ്നങ്ങളെ കുറിച്ച് ഒന്നും തന്നെ വീണ തുറന്നു പറഞ്ഞിരുന്നില്ല. ഇരുവരും തമ്മിൽ വളരെയധികം സ്നേഹത്തിലായിരുന്നു ജീവിച്ചത്. ഇവർക്ക് എന്താണ് സംഭവിച്ചത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മകനുവേണ്ടി ഇപ്പോൾ ഡിവോഴ്സ് ഇല്ല എന്ന തീരുമാനം വളരെ നല്ലതാണെന്നു പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

x