മകൻ്റെ ഒന്നാം പിറന്നാൾ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ഗംഭീരമായി ആഘോഷിച്ച്‌ അനുശ്രീ; കുഞ്ഞിൻ്റെ അച്ഛൻ എവിടെയെന്ന് ആരാധകർ

വിവാഹം കഴിഞ്ഞ് അധികം താമസിയതെ തന്നെ നടി അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ‌ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. കുഞ്ഞ് ജനിച്ച സന്തോഷം ഇരുവരും പങ്കിട്ടിരുന്നു. എന്നാൽ നൂലുകെട്ടു ചടങ്ങ് മുതൽ ഭർത്താവിന്റെ ചിത്രങ്ങൾ അനുശ്രി പങ്കിട്ടിട്ടില്ല.

കഴിഞ്ഞ ദിവസമാണ് മകൻ ആരവിന്റെ ഒന്നാം പിറന്നാൾ താരം ഗംഭീരമായി ആഘോഷിച്ചത്. താൻ ആഗ്രഹിച്ചത് പോലെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് അനുശ്രീ. വളരെ നാളുകളായി താൻ പിറന്നാൾ ആഘോഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നുവെന്നും പ്രതീക്ഷിച്ചത് പോലെ എല്ലാം ഭംഗിയായി നടന്നുവെന്നും അനുശ്രീ പറയുന്നു.

ബ്ലൂ കളർ തീമിലായിരുന്നു ആരവിന്റെയും അനുശ്രീയുടെയും അമ്മയുടെയും വസ്ത്രവും പിറന്നാൾ കേക്കും ഡെക്കറേഷനുമെല്ലാം. തനിക്കൊപ്പം സീരിയലിൽ പ്രവർത്തിച്ചിട്ടുള്ളവരെയും അനുശ്രീ പിറന്നാൾ‌ ആഘോഷത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ ഭർത്താവ് വിഷ്ണു സന്തോഷ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയില്ല. നൂലുകെട്ടിന് ശേഷം കുഞ്ഞിനെ കാണാൻ വിഷ്ണു സന്തോഷിന് സാധിച്ചിട്ടില്ല. പ്രസവശേഷമാണ് അനുശ്രീയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്.

ഭർത്താവ്, അച്ഛൻ എന്നുള്ള സ്ഥാനം തരാതെയാണ് അനുശ്രീയും വീട്ടുകാരും പലപ്പോഴും പെരുമാറിയിട്ടുള്ളതെന്ന് വിഷ്ണു തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. പ്രണയിച്ച്‌ വിവാഹിതരായവരാണ് ഇരുവരും. പക്ഷെ ദമ്ബതികളുടെ ദാമ്പത്യത്തിന് ഒരു വർ‌ഷത്തെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.

Articles You May Like

x