അന്ന് ഉണക്കമത്തി എന്ന് വിളിച്ചിരുന്നവർ ഇന്ന് എന്നെയൊന്ന് കാണണം, അന്നത് ബോഡി ഷെയ്‌മിങ് ആണെന്ന് നമുക്ക് അറിയില്ലലോ: മഹിമ

ആർഡിഎക്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാർ. ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് മഹിമ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

താൻ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആൺകുട്ടികൾ തന്നെ ഉണക്ക മത്തി എന്ന് വിളിച്ച് കളിയാക്കാറുണ്ടായിരുന്നെന്ന് മഹിമ പറഞ്ഞു. അന്ന് അത് ബോഡി ഷെയ്‌മിങ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മഹിമ കൂട്ടിച്ചേർത്തു. അന്ന് തന്നെ കളിയാക്കവർ ഇന്ന് തന്നെ വന്ന് കാണണമെന്നും മഹിമ പറഞ്ഞു. ഇന്ന് താൻ തരക്കേടില്ലാത്ത ലുക്ക് ഉണ്ടെന്നാണ് കരുതുന്നതെന്നും മഹിമ പറയുന്നുണ്ട്.

‘എന്റെ ക്ലാസിലെ ബോയ്സ് ഒക്കെ എന്നെ ഉണക്ക മത്തി എന്ന് വിളിക്കുമായിരുന്നു. അന്നത് ബോഡി ഷെയ്‌മിങ് ആണെന്ന് നമുക്ക് അറിയില്ലലോ. അന്ന് എന്നെ ഉണക്ക മത്തി എന്ന് വിളിച്ചവർ ഇപ്പോൾ എന്നെ ഒന്ന് കാണണം. ഇപ്പോൾ അത്യാവശ്യം ഡീസന്റ് ആയിട്ടുള്ള ലുക്ക് ഉണ്ട് എന്നാണ് തോന്നുന്നത്. അന്ന് ഉണക്ക മത്തി എന്ന് വിളിച്ചെങ്കിൽ ഇപ്പോൾ പച്ചമത്തിയെന്ന വ്യത്യാസം മാത്രമേയുള്ളൂ,’ മഹിമ നമ്പ്യാർ പറഞ്ഞു.

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ തുടങ്ങിയതാണെങ്കിലും താരം കോളിവുഡിലായിരുന്നു സജീവം.മാസ്റ്റർപീസ്, മധുര രാജ, വാലാട്ടി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

x