സ്ത്രീകൾക്ക് വിവേചനം പൊറോട്ട കഴിക്കുന്നതിൽ വരെ നേരിടേണ്ടി വന്നിട്ടുണ്ട്, പെണ്ണുങ്ങൾക്ക് പൊറോട്ട കഴിക്കാൻ കിട്ടുക ആണുങ്ങൾ കഴിച്ചിട്ട് ബാക്കിയുണ്ടെങ്കിൽ മാത്രം; അനാർക്കലി മരക്കാർ.

മലയാളികളുടെ പ്രിയപ്പെട്ട യുവ നടിയാണ് അനാർക്കലി മരക്കാർ. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആനന്ദം എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ മനസ്സിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോസുകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും റീൽസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. താരത്തിന്റെ ആരാധകരുടെ സ്നേഹം കൊണ്ടാണ് താരം പങ്കുവെക്കുന്ന ഓരോ വീഡിയോസുകളും ഫോട്ടോസുകളും നിമിഷനേരങ്ങൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. അഭിനയത്തിന് പുറമേ മികച്ച ഒരു ഗായിക കൂടിയാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം പങ്കുവെക്കുന്ന ഗാനങ്ങൾ എല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭക്ഷണ വിവേചനത്തെ കുറിച്ചാണ് അനാർക്കലി മരക്കാർ തുറന്നു പറഞ്ഞിരിക്കുന്നത്.

“ചെറുപ്പത്തിൽ വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണമാണ് പൊറാട്ട. ചോറും പൊറോട്ടയും ഉണ്ടാകും. ആണുങ്ങൾക്ക് പൊറോട്ട കൊടുക്കും, ബാക്കിയുണ്ടെങ്കിൽ പെണ്ണുങ്ങൾക്ക് കഴിക്കാം. എൻറെ ഫ്രണ്ട്സ് അതൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അത് തെറ്റാണ്. എനിക്ക് അതൊക്കെ ഭയങ്കര വിഷമമായിട്ട് തോന്നിയിട്ടുണ്ട്. എൻറെ ഫാമിലിയിൽ അങ്ങനെ സംഭവിച്ചിട്ടില്ല. എന്തോ ഭാഗ്യത്തിന് എനിക്ക് കിട്ടിയത് കുറച്ചുകൂടെ ഫോർവേഡ് ആയിട്ടുള്ള ഫാമിലിയാണ്.”-അനാർക്കലി പറഞ്ഞു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ജനശ്രദ്ധ നേടിയെടുക്കുവാൻ താരം നുണ പറയുകയാണ് എന്നാണ് പലരും പറയുന്നത്. അതേസമയം തനിക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പലരും വെളിപ്പെടുത്തുന്നു.

Articles You May Like

x