കല്യാണത്തിന് വരുന്ന പുരുഷന്മാരെ അടുക്കളപ്പുറത്തും, സ്ത്രീകളെ ഉമ്മറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താൻ ഇവിടെ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലേ?; ലീഗ് നേതാവിനെ പരിഹസിച്ച് ഹരീഷ് പേരടി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരാടി. ഒട്ടനവധി നിരവധി മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയത്തോടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ള താരം കൂടെയാണ് ഹരീഷ്. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. കാരണം അത്രയ്ക്കും മനോഹരമായിട്ടായിരിക്കും ഹരീഷ് പേരാടി ആ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. മലയാളത്തിന് പുറമേ മറ്റ് ഇതര ഭാഷകളിലും താരം സജീവമാണ്. തമിഴിലെ സൂപ്പർ ഹിറ്റ് സിനിമകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

തമിഴിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എപ്പോഴും സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും തന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. അതെല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്തു കാര്യമായാലും തൻറെ അഭിപ്രായം തുറന്നു പറയാൻ യാതൊരുവിധ മടിയുമില്ലാത്ത ആൾ കൂടിയാണ് ഹരീഷ് പേരാടി. താരത്തിന്റെ പല പരാമർശങ്ങളും വലിയ രീതിയിലുള്ള വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിക്കാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഹരീഷ് പേരാടിയുടെ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൂരിൽ മുസ്ലിം സ്ത്രീകൾ വിവാഹത്തിന് അടുക്കള ഭാഗത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുക എന്ന നിഖില വിമലിന്റെ പരാമർശം വലിയ രീതിയിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. നിരവധി പേരാണ് നിഖില വിമലിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയത്. വിഷയത്തിൽ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹിലിയ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നിഖില വിമലിന്റെ പരാമർശത്തെ പൂർണമായും എതിർത്താണ് ഫാത്തിമ സംസാരിച്ചത്. അതിനെ വിവേചനം എന്ന് പറയാൻ പറ്റില്ല എന്നായിരുന്നു ഫാത്തിമ പറഞ്ഞത്.

ഇപ്പോഴിതാ ഹരീഷ് പേരാടി രംഗത്തെത്തിയിരിക്കുന്നത് മുസ്ലീംലീഗ് നേതാവിനെ പരിഹസിച്ചു കൊണ്ടാണ്. ഒരു ചോദ്യവും താരം ഉന്നയിച്ചു. ഈ സമ്പ്രദായം തിരിച്ച് ചെയ്തുകൂടെ എന്നായിരുന്നു ഹരീഷ് പേരാടിയുടെ ചോദ്യം. വരുന്ന സ്ത്രീകളെ ഉമ്മറത്തും വരുന്ന പുരുഷന്മാരെ അടുക്കളപ്പുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താൻ ഇവിടെ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലേ എന്നായിരുന്നു ഹരീഷ് പേരാടി ചോദിച്ചത്. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പരിഹാസം. താരത്തിന്റെ എല്ലാ വാക്കുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി വെക്കാറുള്ളത്. അതുപോലെതന്നെ ഈ വിഷയവും വലിയ രീതിയിലുള്ള ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.

x