“കാതിൽ ഡയമണ്ട് കമ്മലും കരിമണി വളയും” , താരപുത്രി മഹാലക്ഷ്മിയുടെ 4 ആം പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും മീനാക്ഷിയും

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരപുത്രി തന്നെയാണ് മഹാലക്ഷ്മി എന്ന് പറയണം. ദിലീപിന്റെയും കാവ്യയുടെയും മകളായ മഹാലക്ഷ്മിയുടെ വിശേഷങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ആരാധകർ കാത്തിരിക്കുകയാണ്. വിജയദശമി ദിവസമായിരുന്നു മഹാലക്ഷ്മിയുടെ ജനനം. അതുതന്നെയായിരുന്നു മഹാലക്ഷ്മിയെ കുറിച്ചുള്ള ഏറ്റവും വലിയ ഒരു പ്രത്യേകതയായി പ്രേക്ഷകർ കാണുന്നതും. വിജയദശമി ദിവസം മകൾ എത്തിയപ്പോൾ ദിലീപ് സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.. മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞു വാവ കൂടി ഞങ്ങളുടെ വീട്ടിലേക്ക് എത്തുന്നുവെന്നായിരുന്നു മഹാലക്ഷ്മിയുടെ വരവറിയിച്ചത്. ദിലീപിന്റെ ഒപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും വളരെ വേഗം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ വൈറൽ ആയിരുന്നു.

പിന്നീട് മഹാലക്ഷ്മിയുടെ വീട്ടിലെ പേര് മാമാട്ടി എന്നാണ് എന്നും പ്രേക്ഷകർ അറിയുകയായിരുന്നു. മീനാക്ഷി ഒരു പതിഞ്ഞ സ്വഭാവകാരിയാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ മീനാക്ഷിയിൽ നിന്നും മഹാലക്ഷ്മിയെ വ്യത്യസ്തയാക്കുന്നത് കുസൃതി നിറഞ്ഞ മഹാലക്ഷ്മിയുടെ ചില സ്വഭാവരീതികൾ തന്നെയായിരുന്നു. വളരെയധികം കുസൃതിയോടെയും കുറുമ്പോടെയും മഹാലക്ഷ്മി സംസാരിക്കാറുള്ളത് എന്ന് പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. മീനാക്ഷിയേ മതി മഹാലക്ഷ്മിയ്ക്ക് എന്ന് ഇതിനോടകം തന്നെ ദിലീപ് കാവ്യയും പല അഭിമുഖങ്ങളിലും പറഞ്ഞു കഴിഞ്ഞു. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചില ചിത്രങ്ങളും സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

 

നിരവധി ആരാധകരെ ആണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്. ഇവർ അടുത്ത ഓണക്കാലത്ത് പങ്കുവച്ച ചിത്രങ്ങൾക്ക് പോലും ആരാധകർ നിരവധിയായിരുന്നു എന്നതാണ് സത്യം. ഇന്ന് പത്മ സരോവരത്തിൽ ആഘോഷങ്ങളുടെ ദിവസമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാരണം മാമാട്ടി എന്ന മഹാലക്ഷ്മിയുടെ നാലാം പിറന്നാൾ ആണ് ഇന്ന്. ഈ ആഘോഷം ഉത്സവം ആക്കുകയാണ് പദ്മസരോവരം. വൈകുന്നേരത്തേക്ക് ഇവരുടെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു എന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഇവരുടേതായി തന്നെ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ള ഇവരുടെ ചിത്രങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ ആരാധകരെല്ലാം വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

പിറന്നാൾ ദിവസം എത്ര തിരക്കുണ്ടെങ്കിലും ചേച്ചി മീനാക്ഷിയും ചെന്നൈയിൽ നിന്ന് തിരികെ എത്താറുണ്ട് എന്നതാണ് സത്യം.അതുകൊണ്ടു തന്നെ മീനാക്ഷിയുടെ വരവിനു വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുകയാണ്. അനുജത്തിയുടെ പിറന്നാൾ കൂടാൻ മീനാക്ഷി മറക്കാറില്ല എന്നതാണ് സത്യം. മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ദിലീപിന്റെ ആരാധകരാണ് കുഞ്ഞു മാമാട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ഈ ചിത്രവുമായി എത്തിയിരിക്കുന്നത്. മാമാട്ടിയുടെ പിറന്നാൾ മനോഹരമാക്കാൻ ദിലീപും തുടങ്ങി കഴിഞ്ഞു എന്നതാണ് മനസ്സിലാകുന്നത്.

x