ഇപ്പോഴും റിഗ്രെറ്റ് ചെയ്യുന്നു, ജീവിതത്തിൽ എടുത്ത ഏറ്റവും മോശമായ തീരുമാനം, ഇതുവരെയും ഞാൻ എവിടെയും പറഞ്ഞിട്ടില്ല: തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷ്ത്ര. ഠമാർ പഠാർ സ്റ്റാർ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി മാറി. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിർത്തുന്നത്. പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്. മറ്റൊരു q ആൻഡ് a യുമായി എത്തിയിരിക്കയാണ് ലക്ഷ്മി നക്ഷത്ര. ഇൻഡസ്ട്രിയിൽ നിന്നുമുണ്ടായ മോശം അനുഭവത്തെകുറിച്ചാണ് താരത്തിന് പറയാൻ ഉള്ളത്. എന്നാൽ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെയുള്ള എല്ലാ കാര്യങ്ങളിലും ഒരു വ്യക്തത താരം വരുത്തിയിട്ടില്ല.

ഇൻഡസ്ട്രിയിൽ നിന്നും മോശം അനുഭവം ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ശരിക്കും എന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇന്നെന്നെ നിങ്ങൾ കാണുമായിരുന്നോ. സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഞാൻ എടുത്ത മോശം തീരുമാനം ആയിരുന്നു അത്. ഇപ്പോഴും റിഗ്രെറ്റ് ചെയ്യുന്ന ഒരു സംഭവം ആയിരുന്നു.

ഇതുവരെയും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. നമ്മൾ ഇന്ഡസ്ട്രയിൽ ഒന്നും ആകാതെ ഇങ്ങനെ നിൽക്കുന്ന സമയം മറ്റുള്ളവരുടെ പെരുമാറ്റം നമ്മളെ വല്ലാതെ ആക്കും. വളരെ വർഷങ്ങൾക്ക് മുൻപേ വളരെ പ്രമുഖമായ ഒരു ചാനലിൽ ഞാൻ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. അവിടെ രണ്ടുവർഷത്തോളം ഞാനും കിഷോർ സത്യയും ജോലി ചെയ്തിരുന്നു. രണ്ടുവർഷം തുടർച്ചയായി നമ്മളാണ് അത് ഹോസ്റ്റ് ചെയ്യുന്നത്. ഇപ്പോഴും അത് പറയുമ്പോൾ കൈയും കാലും തളരുന്ന പോലെയാണ്.

ലക്ഷ്മിയും കിഷോർ സത്യയും മാത്രമല്ല, മറ്റൊരാൾ കൂടെ ഉണ്ടാകും എന്നാണ് ചാനൽ എന്നോട് പറഞ്ഞത്. പക്ഷേ നമ്മൾ ഒന്നും അല്ലാത്ത ഒരാൾ ആയി ഈ പറഞ്ഞ കക്ഷി ഞങ്ങളെ അപമാനിച്ചു. ഒരു മണിക്കൂറും രണ്ടുമണിക്കൂറും കഴിഞ്ഞപ്പോൾ ആണ് ഈ കക്ഷി എത്തുന്നത്. വമ്പൻ ആറ്റിട്യൂടും കാര്യങ്ങളും ആയിരുന്നു ഈ കക്ഷി വരുമ്പോൾ തന്നെ. കിഷോറേട്ടൻ ആണ് ഞങ്ങളിൽ സീനിയർ. എന്നാൽ പുള്ളിക്കാരി പുള്ളിയേയും ഓവർ റൂൾ ചെയ്തു.

നമ്മൾക്ക് സ്ക്രിപ്റ്റ് റൈറ്റേഴ്‌സ് എല്ലാം പറഞ്ഞു തന്നിട്ടുണ്ടായിരുന്നു എങ്കിലും, ഷോയിൽ എത്തിയപ്പോൾ ഞാനും കിഷോറേട്ടനും എന്തിനാണ് ഇവിടെ എത്തിയത് എന്നുപോലും അറിയാത്ത അവസ്ഥ ആയി. കാണുന്നവർ കരുതുക നമുക്ക് ഒന്നും അറിയില്ല എന്നായിരിക്കാം. പക്ഷേ നമ്മളെ വലിയ ഭരണം ആയിരുന്നു. ഷോ തുടരാൻ സാധ്യമല്ല എന്ന് പറഞ്ഞുകൊണ്ട് കിഷോറേട്ടൻ നിന്നു. പക്ഷെ എനിക്ക് ഇറങ്ങി പോകാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല- ലക്ഷ്മി പറയുന്നു.

അന്ന് തീരുമാനിച്ചതാണ് ആ കുട്ടിയുടെ ഒപ്പം ഇനി ഷോ ചെയ്യില്ല എന്ന്. വീണ്ടും വിളിച്ചു എങ്കിലും നമ്മൾ പോയില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഏറെ തളർത്തി കളഞ്ഞു. അതോടെ അവരുടെ ഒപ്പം ഒരു ഷോ ചെയ്യില്ല എന്ന് തീരുമാനിച്ചു. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത സംഭവം ഇതാണ്. അത് കഴിഞ്ഞിട്ട് ഞാൻ എന്റെ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു പോയി. പക്ഷേ ദൈവം എല്ലാം കണ്ടു എന്നാണ് എനിക്ക് തോന്നിയത്- ലക്ഷ്മി വ്യക്തമാക്കി.

Articles You May Like

x