മധുവിധു ആഘോഷങ്ങൾക്ക് പിന്നാലെ പ്രശ്നങ്ങൾ തുടങ്ങി, സങ്കടത്തിലായി ആരാധകർ ; പ്രതികരിക്കാതെ നയൻതാരയും വിഘ്‌നേശ് ശിവനും

കഴിഞ്ഞ മാസം സൗത്ത് ഇന്ത്യയിലെ സിനിമാ ആരാധകർ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു നയൻതാരയും വിഘ്‌നേശ് ശിവനുമായുള്ള വിവാഹം. സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻ‌താരക്ക് കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്. നയൻതാരയുടെ വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ജൂണ്‍ – 9ന് മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിൽ വെച്ചായിരുന്നു നയന്‍താരയുടേയും, വിഘ്‌നേഷിൻ്റെയും വിവാഹം നടന്നത്. തിരുപതി ക്ഷേത്രത്തിൽ വെച്ച് നടത്താനിരുന്ന വിവാഹം കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.

സിനിമ ലോകത്തെ വമ്പൻ താരങ്ങൾ പങ്കെടുത്ത വിവാഹത്തിൻ്റെ ചിലവെല്ലാം നെറ്റ്ഫ്‌ളികസ് വഹിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സംവിധായകന്‍ ‘ഗൗതം വാസുദേവ മേനോനാണ്’ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഇരുവരുടെയും വിവാഹം ഒരുക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മഹാബലിപുരം ‘ഷെറാട്ടണ്‍ ഗ്രാന്‍ഡ്’ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും സിനിമ പ്രവർത്തകരുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ‘നാനും റൗഡിതാൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇരുവരും സൗഹൃദത്തിലാവുകയും, പിന്നീട് ആ സൗഹൃദം പ്രണയത്തിലാവുകയുമായിരുന്നു.

വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്ഫ്ലിക്സിന് നല്കിയതുകൊണ്ടു തന്നെ വിവാഹത്തിന്റെ ചിത്രങ്ങളോ വീഡിയോയോ ഒന്നും തന്നെ പുറത്തു വിട്ടിരുന്നില്ല. വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് പുറത്തു വിട്ടത്. അതൊക്കെ സോഷ്യൽ ലോകത്തു വൈറൽ ആയി മാറുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങളും സോഷ്യൽ ലോകത്തു ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. ഈയടുത്താണ് മധുവിധു കഴിഞ്ഞു നയൻതാരയും വിഘ്‌നേശ് ശിവനും തിരികെ എത്തുന്നത്. ഇരുവർക്കും ഗംഭീര സ്വീകരണമാണ് ആരാധകർ എയർപോർട്ടിൽ നൽകിയത്. നയൻതാരയുടെ മനോഹര വിവാഹ വിഡിയോക്കായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇപ്പോഴിതാ ഒരു സങ്കട വാർത്തയാണ് പുറത്തുവരുന്നത്.

വിവാഹത്തിന് നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നയൻതാരയ്‌ക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും ഒടിടി പ്ലാറ്റ്‌ഫോമായ ‘നെറ്റ്ഫ്‌ളിക്‌സ്’ നോട്ടീസയച്ചിരിക്കുകയാണ് ഇപ്പോൾ . ഇരുവരുടെയും വിവാഹം സംപ്രേക്ഷണം ചെയ്യാനുള്ള കരാർ ഏറ്റെടുത്തത് നെറ്റ്ഫ്ളിക്സായിരുന്നു. അതിൻ്റെ ഭാഗമായിട്ടുള്ള വിവാഹ ചെലവുകളെല്ലാം വഹിച്ചത് നെറ്റ്ഫ്ലിക്‌സായിരുന്നു. എന്നാൽ ഇപ്പോഴിതാ വിവാഹം സംപ്രേക്ഷണം ചെയ്യുന്നത്തിൽ നിന്നും നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയെന്ന വാർത്തകളാണ് പുറത്തു വരുന്നത്. വിവാഹദിനത്തിലെ പുറത്തുവിടാൻ അനുമതിയില്ലാത്ത ചിത്രങ്ങൾ വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയതതോട് കൂടെയാണ് വിവാഹ ചടങ്ങ് സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയത്.

അതേസമയം വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്ന സന്ദർഭത്തിലാണ് വിശിഷ്ട അതിഥികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചത്. ഷാരൂഖ് ഖാന്‍, രജനികാന്ത്, സൂര്യ, ജ്യോതിക, വിജയ് സേതുപതി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്‌നേഷ് പങ്കുവച്ചത്. ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വിവാഹ ചടങ്ങ് സപ്രേക്ഷണം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും നെറ്റ്ഫ്‌ളിക്‌സ് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയായിട്ടാണ് വിവാഹത്തിന് ചെലവാക്കിയ പണം തിരികെ നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നയൻതാരയ്‌ക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും നെറ്റ്ഫ്ലിക്സ് നോട്ടീസ് അയച്ചത്. കല്ല്യാണത്തിൻ്റെ സംപ്രേക്ഷണാവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സിന് വിഘ്‌നേഷും നയന്‍താരയും നല്‍കിയത്.

 

വിവാഹ ദൃശ്യങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ പങ്കുവെക്കാൻ പാടില്ലയെന്ന നിബന്ധനയോട് കൂടെയായിരുന്നു സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തത്. വലിയ മാധ്യമ ശ്രദ്ധ നേടിയ സംഭവമായിരുന്നു ഇരുവരുടെയും വിവാഹവും, വിവാഹ സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതും. വിവാഹം സംപ്രേക്ഷണാവകാശം ചെയ്യുന്നതിൽ നിന്നും നെറ്റ്‌ഫിളിക്സ് പിന്മാറുന്നു എന്ന വാർത്തയയോട് പ്രതികരിച്ച് വിഘ്‌നേഷ് രംഗത്തെത്തിയിരുന്നു. എല്ലാ ചിത്രങ്ങളും പുറത്തു വിട്ടില്ലെന്നും ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ പങ്കുവെച്ചിട്ടുള്ളുവെന്നും നയൻതാരയുടെ ആരാധകരുടെ കാത്തിരിപ്പിനെ മാനിച്ചുകൊണ്ടാണ് അത്തരമൊരു തീരുമാനം എടുത്തതെന്നുമാണ് വിഘ്‌നേഷ് പറഞ്ഞത്. തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ വഴിയാണ് ഈ കാര്യങ്ങളെല്ലാം വിഘ്‌നേഷ് വെളിപ്പെടുത്തിയത്.

x