മലയാള സിനിമാ രംഗത്ത് മറ്റൊരു താരവിവാഹം കൂടി ; വധുവിനെ കണ്ട് ഞെട്ടി ആരാധകർ ചിത്രങ്ങൾ കാണാം

മലയാളസിനിമയിലെ പ്രശസ്ത നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവാൻ പോകുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിൻറെ വിവാഹ നിശ്ചയം അതി ഗംഭീരമായി നടന്നത്. യുവ സംരംഭക കൂടിയായ അദ്വിത ശ്രീകാന്താണ് വിശാഖിന്റെ ഭാവി വധു. നിരവധി ആളുകളാണ് മലയാള സിനിമ ലോകത്ത് നിന്നും ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.

പ്രശസ്ത ഫിലിം സ്റ്റുഡിയോയായ മെറി ലാൻഡ് സ്ഥാപകൻ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചുകൊണ്ടാണ് വിശാഖ് നിർമ്മാണ രംഗത്തേയ്ക്ക് കാൽവെപ്പ് നടത്തുന്നത്. കേരളത്തിൽ ഒന്നാകെ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ച ബ്ലോക്ക് ബസ്റ്റർ റൊമാൻറിക് ചിത്രം, ഹൃദയം ചിത്രത്തിന്റ നിർമാതാവും വിശാഖ് തന്നെയായിരുന്നു. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗൻ – സുജ മുരുഗൻ എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കൾ.

പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസനായിരുന്നു ഹൃദയം സംവിധാനം ചെയ്തത്. പ്രണവ് മോഹൻലാൽ നായകനായെത്തിയ ചിത്രത്തിൽ രണ്ടു നായികമാരാണ് ഉണ്ടായിരുന്നത്. ദർശനയും, കല്യാണി പ്രിയദർശനും. ശക്തമായ കഥാപാത്രത്തിലൂടെ പ്രണവ് മോഹൻലാൽ തിരച്ചെത്തിയ ചിത്രമായിരുന്നു ഹൃദയം. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം തിയേറ്ററുകൾക്ക് വലിയ ആശ്വാസമായെന്ന് മാത്രമല്ല, മലയാളികൾ ഒന്നടങ്കം ആസ്വദിച്ച ചിത്രം കൂടെയായിരുന്നു ഹൃദയം.

ഇപ്പോഴിതാ വിശാഖ് സുബ്രഹ്മണ്യത്തിന്റ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുക്കൊണ്ട് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ. ‘ഫണ്ടാസ്റിക്ക് ഫിലിംസ്’ എന്ന നിർമ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ് സുബ്രഹ്മണ്യം. ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രം ഇദ്ദേഹം കൂടി പങ്കാളിയായി നിർമ്മിച്ച് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ്. വിനീത് ശ്രീനിവാസൻ, മോഹൻലാലിന്റെ ഭാര്യ സുചിത്ര, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മലയാള സിനിമയിൽ വളർന്നുവരുന്ന ശ്രദ്ധേയനായ നിർമാതാവാണ് വിശാഖ് സുബ്രഹ്മണ്യം. തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റെസ്റ്റോബാർ നടത്തിവരികയാണ് വധു അദ്വൈത ശ്രീകാന്ത്. എസ് എഫ് എസ് ഹോംസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ കെ ശ്രീകാന്ത് – രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത. സിനിമാരംഗത്ത് നിന്ന് നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.  പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, പൃഥ്വിരാജ്,  ആസിഫ് അലി,  അജു വർഗീസ്,  നൂറിൻ ഷെരീഫ്, അഹാന കൃഷ്ണ എന്നിങ്ങനെ സിനിമലോകത്ത് നിന്നും അനവധി വ്യക്തിത്വങ്ങളും,  രാഷ്ട്രീയ മേഖലയിൽ നിന്നുമുള്ള സുഹൃത്തുക്കൾ, കല്യാൺ ജ്യൂവൽസ് മുതലായ ബിസിനസ് രംഗത്ത് നിന്നുമുള്ളവർ, പോലീസ് ഒഫീഷ്യൽസ് എന്നിങ്ങനെ നിരവധി പേർ പങ്കെടുത്തു.

x