ബോൾഡ് ലുക്കിൽ സാരിയിൽ സുന്ദരിയായി പ്രിയ നടി നിമിഷ സജയൻ , പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

മികച്ച വേഷങ്ങളിലൂടെ മലയാള സിനിമാലോകത്ത് ഏറെ ശ്രെധ നേടിയ പ്രിയ നടിയാണ് നിമിഷ സജയൻ , മികച്ച അഭിനയവും വെത്യസ്തമായ വേഷങ്ങളിലൂടെയുമാണ് താരം വളരെ വേഗം ആരാധകരുടെ മനസ്സിൽ ഇടം നേടിയത് . 2017 ൽ പുറത്തിറങ്ങിയ സൂരാജ് ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ദിലീഷ് പോത്തൻ സംവിദാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാലോകത്തേക്ക് എത്തുന്നത് .

ആദ്യ ചിത്രത്തിലെ അഭിനയം കൊണ്ട് തന്നെ മലയാളി സിനിമ പ്രേഷകരുടെ മനസിൽ കയറിക്കൂടാൻ താരത്തിന് സാധിച്ചിരുന്നു . പിന്നീട് നിരവധി വെത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം സിനിമയിൽ മുൻനിര നായികമാരിലേക്ക് എത്തുകയും ചെയ്തു . മംഗല്യം തന്തുനാനേന , ചോല , ഒരു കുപ്രസിദ്ധ പയ്യൻ , മാലിക് , തൊണ്ടിമുതലും ദൃക്‌സാക്ഷിയും , തുടങ്ങി 20 ഓളം സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട് ..

ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. കരിമഷി എഴുതിയ കണ്ണും വട്ടപ്പൊട്ടും സാരിയും ധരിച്ച നിമിഷയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങലാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് . അതീവ സുന്ദരിയായി ഫോട്ടോഷൂട്ടിൽ എത്തിയ നിമിഷയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ആരാധകർ നൽകുന്നത് ,

ചിത്രങ്ങളിൽ നിമിഷയെ സ്റ്റൈൽ ചെയ്തിരിക്കുന്നത് അസാനിയ നസ്റിനും , മേക്കപ്പ് ചെയ്തിരിക്കുന്നത് അശ്വിനി ഹരിദാസുമാണ് .. തന്റെ സൗന്ദര്യ പരിചരണത്തിലും വ്യത്യസ്തത പുലർത്തുന്ന താരം കൂടിയാണ് നിമിഷ സജയൻ ഇക്കാര്യങ്ങൾ എല്ലാം തന്നെ പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിട്ടുണ്ട് ..

x