പൊന്നു’അമ്മയ്‌ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്: കവിയൂര്‍ പൊന്നമ്മയെ നേരിട്ട് സന്ദർശിച്ച് ഷാജി കൈലാസ്

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂര്‍ പൊന്നമ്മ. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷം ഇട്ടിട്ടുണ്ട്. സിനിമ ജീവിതം വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതം അങ്ങനെ അല്ല എന്ന് പലപ്പോഴും കവിയൂര്‍ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്.

സംവിധായകന്‍ ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ ചെന്നു കണ്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. എന്റെ പൊന്ന് എന്നാണ് ഷാജി വിശേഷിപ്പിച്ചത്. പ്രായവും അവശതയും നന്നേ ബാധിച്ചുവെങ്കിലും കവിയൂര്‍ പൊന്നമ്മയുടെ നെറ്റിയില്‍ ഇപ്പോഴും ആ ചുവന്ന വട്ടപ്പൊട്ടുണ്ട്. എന്റെ പ്രിയപ്പെട്ട ‘പൊന്നു’അമ്മയ്‌ക്കൊപ്പം വില്ലപ്പെട്ട സമയം ചെലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങള്‍. സര്‍വ്വശക്തന്‍ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

വടക്കന്‍ പറവൂറിലെ കരമാനൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ് ഇപ്പോള്‍ കവിയൂര്‍ പൊന്നമ്മ. എന്റെ ഇളയ സഹോദരനും കുടുംബവും എത്രയോ കാലമായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ ആവശ്യങ്ങളെല്ലാം ചെയ്തു തരുന്നതും. എന്നെ ആരും നോക്കുന്നില്ല എന്നില്ല, നടതള്ളി എന്നൊക്കെയുള്ള വാര്‍ത്തകള്‍ പണിയില്ലാത്തവര്‍ ഉണ്ടാക്കുന്നതാണെന്നായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ മറുപടി.

Articles You May Like

x