കൂടെയുണ്ടായിരുന്നവർ ആദ്യം കളിയാക്കി, ഞാനാരും കാണാതെ പിന്നെയും പിന്നെയും കഴിച്ചു, പഴംപൊരിയും ബീഫും ചേരുമ്പോൾ ഉള്ള രുചി ഒരു പക്ഷേ ആദ്യമായി കഴിച്ചറിഞ്ഞത് ഞാനായിരിക്കും

നിറയെ ആരാധകരുള്ള താരമാണ് ദിലീപ്. ഒരുകാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിൽ അവരെ വെല്ലെന്ന് കഥാപാത്രങ്ങളുമായി എത്തിയ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ ദിലീപിന് സാധിക്കുകയുണ്ടായി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം നിരവധി ആരാധകരെ നേടിയെടുത്തത് ദിലീപിനൊപ്പം അഭിനയിക്കുന്ന നായികമാർ മലയാള സിനിമയിൽ അറിയപ്പെടുന്നവരും തിരക്കേറിയവരുമായി മാറുന്നു എന്നതുകൊണ്ടുതന്നെ ദിലീപിനെ മലയാള സിനിമയുടെ ഭാഗ്യ നടൻ എന്ന് പോലും വിശേഷിപ്പിക്കുകയുണ്ടായി. എന്നാൽ ഇടക്കാലത്ത് ചില വിവാദങ്ങളിലും കേസുകളിലും അകപ്പെട്ട ദിലീപിന് ജനശ്രദ്ധ അല്പം കുറഞ്ഞ എങ്കിലും പ്രേക്ഷകർ പാടെ ഉപേക്ഷിച്ചില്ലെന്നു വേണം പറയുവാൻ.

ഇന്നും താരത്തിന് നിരവധി ആരാധകരാണ്. ദിലീപിന്റെ സിനിമകൾക്കൊക്കെ നിറഞ്ഞ കൈയ്യടിയും ലഭിക്കുന്നുണ്ട്. മിമിക്രി കലാകാരനായി കരിയർ ആരംഭിച് നടനായും സഹനടനായും ഒക്കെ തിളങ്ങിയ ദിലീപ് ഇന്നും മലയാള സിനിമയിലെ സജീവസാന്നിധ്യം തന്നെയാണ്. താരത്തിന്റെ ഓരോ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി മലയാളികൾ കാത്തിരിക്കുക തന്നെയാണ്. ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവ കഥയാണ് തുറന്നു പറഞ്ഞിരിക്കുന്നത് ഒരിക്കൽ ഹരിശ്രീയിൽ മിമിക്രി ചെയ്തുവരുന്ന കാലഘട്ടത്തിൽ എനിക്ക് തെക്ക് ഒരു പ്രോഗ്രാം കിട്ടി. അന്ന് ഞാൻ മഹാരാജാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. തെക്കോട്ടുള്ള യാത്രയിൽ ആലപ്പുഴയിൽ സ്ഥിരം കയറുന്ന ഒരു ഹോട്ടൽ ഉണ്ട്. അവിടെ കയറി ആഹാരം കഴിച്ചാണ് യാത്ര. ഞങ്ങൾ എല്ലാവരും കൂടെ അവിടെ കയറിയപ്പോൾ ഞാൻ പറഞ്ഞത് പഴംപൊരിയും ചായയും ആയിരുന്നു

ഒരു സുഹൃത്ത് പറഞ്ഞതാകട്ടെ പൊറോട്ടയും ബീഫും. അങ്ങനെ ആഹാരം വന്നു. എല്ലാം ടേബിളിൽ കൊണ്ട് നിരത്തിവച്ചു. ഞാൻ പഴംപൊരി കഴിക്കാൻ എടുത്തപ്പോൾ അബദ്ധവശാൽ അത് എൻറെ കയ്യിൽ നിന്ന് ബീഫ് റോസ്റ്റിലേക്ക് വീണു. ഞാൻ അയ്യോ എന്ന് പറഞ്ഞ് അത് എടുത്ത് കഴിച്ചു. ആദ്യം കഴിച്ചപ്പോൾ നല്ല രുചി. ഞാൻ പിന്നെയും കഴിച്ചു ആരും കാണാതെ വീണ്ടും വീണ്ടും കഴിച്ചു. കൂടെയുള്ളവരോട് ഇതിൻറെ രുചി ആസ്വദിക്കാൻ പറഞ്ഞപ്പോൾ അവർ ആദ്യം കളിയാക്കുകയായിരുന്നു ചെയ്തത്. എന്നാൽ പിന്നീട് അവരും അത് കഴിച്ചു. ഇന്ന് ബീഫും പഴംപൊരിയും ഒരു വികാരമല്ലാത്തവരായി ആരാണ് ഉണ്ടാവുക എന്നാണ് താരം ചോദിക്കുന്നത്

x