അഹാന വിവാഹിതയാകുന്നു, ബ്രൈഡ് ടു ബി വേഷത്തിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഞാൻ സ്റ്റീവ് ലൂപ്പ്സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അഹാന കൃഷ്ണകുമാർ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അഹാന ഒരുപാട് ആരാധകരെ നേടിയെടുത്തത്. തുടക്കകാലത്ത് ചിത്രങ്ങൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിൽപോലും ടോവിനോ തോമസ് നായകനായ ലൂക്കാ എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രത്തിലൂടെ അഹാന മലയാള സിനിമയിലെ അടയാളപ്പെടുത്തലായി മാറുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ അർഹനയെ തേടി എത്തുകയുണ്ടായി. വർഷങ്ങളായി അഭിനയരംഗത്ത് തിളങ്ങുന്ന കൃഷ്ണകുമാറിന്റെ 5 പെണ്മക്കളിൽ മൂത്തവളായ അഹാന അച്ഛൻറെ പാത പിന്തുടർന്ന് ആദ്യമായി അഭിനയത്തിലേക്ക് എത്തിയ താരപുത്രി കൂടിയാണ്

തൻറെ കഴിവുകൊണ്ടാണ് ആരാധകരെ അധികവും നേടിയെടുത്തത്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ അഹാന തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്. എന്ത് കാര്യവും മറ്റുള്ളവരുടെ മുഖത്ത് നോക്കി തുറന്നു പറയുവാൻ മടിയില്ലാത്ത താരങ്ങളിൽ ഒരാൾ കൂടിയാണ് അഹാന. അതുകൊണ്ടുതന്നെ വിമർശകരുടെയും ആരാധകരുടെയും എണ്ണം ഒരുപോലെ കൂടുതലുമാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും റിൽസുകളും അടിക്കടി പങ്കുവെക്കുന്ന അഹാന ഇപ്പോൾ ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതിനേക്കാൾ ഉപരി ഈ ചിത്രം മറ്റുള്ളവർക്ക് അമ്പരപ്പ് തന്നെയാണ് ഉണ്ടാക്കുന്നത്. തനിക്ക് കഴിയുന്നിടത്തോളം കാലം അഭിനയത്തിൽ സജീവമായി ഇടപെടും എന്ന് പറഞ്ഞ അഹാന വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്

വിവാഹത്തിന് മുന്നോടിയായി ഉള്ള ബ്രൈഡ് ടു ബി ചിത്രങ്ങൾ താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. നീല ഗൗളില്‍ ബ്രൈഡ് ടു ബി വേഷത്തിൽ എത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ച് നിമിഷനേരത്തിനുള്ളിലാണ് വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിന് താഴെ ആദ്യം കമന്റുമായി എത്തിയിരിക്കുന്നത് അഹാനയുടെ സഹോദരി ഹൻസിക തന്നെ ആയിരുന്നു. കമൻറ് കണ്ടതോടെയാണ് ഇതൊരു തമാശയാണെന്ന് അനുമാനത്തിലേക്ക് പ്രേക്ഷകർ എത്തിയത്. രാവിലെ വരെ ഒരു കുഴപ്പവുമില്ലാതെ ഇരുന്ന സഹോദരി ഇത്ര പെട്ടെന്ന് വിവാഹിതയാകുന്നോ എന്നായിരുന്നു ഹൻസിക ചോദിച്ചത്. ഇതോടെ ഒരു പക്ഷേ അഹാന പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ പരസ്യത്തിന്റേതാകാം എന്ന അനുമാനത്തിലാണ് പ്രേക്ഷകർ. എന്നാൽ പുതിയ ഒന്നിന്റെ തുടക്കം എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ നിരവധിപേർ ആശംസകൾമായി എത്തുന്നുമുണ്ട്.

x