പീരീഡ്‌സാകുമ്പോള്‍ കഠിനമായ വേദന, പരിശോധനയിൽ സ്‌റ്റേജ് 2 ആണെന്ന് കണ്ടെത്തി ; എല്ലാ സ്ത്രീകളും ഇതറിഞ്ഞിരിക്കണം എന്ന് നടി ലിയോണ ലിഷോയി

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ‘ലിയോണ ലിഷോയ്’. മോഹൻലാൽ നായകനായി എത്തിയ ട്വൽത്ത്മാൻ, ഇഷ്ഖ്, ട്വന്റിവൺ ഗ്രാംസ്,ആൻമേരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുവാൻ ലിയോണയ്ക്ക് സാധിച്ചു. മലയാളസിനിമയിലെ അവിവിഹിതരായ നായികമാരുടെ പട്ടികയിൽ ലിയോണയുമുണ്ട്. പ്രശസ്ത സിനിമാ സീരിയൽ താരം ലിഷോയിയുടെ മകൾ കൂടിയാണ് ലിയോണ  സിനിമ വിശേഷങ്ങളും മറ്റുമായി സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടത്തിയ ഒരു വെളിപ്പെടുത്തലാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തൻ്റെ രോഗാവസ്ഥയെ സംബന്ധിച്ചും, അതിന് പിന്നാലെ താൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുമാണ് ലിയോണ തുറന്നു പറയുന്നത്. എല്ലാ സ്ത്രീകൾക്കും ഈ കാര്യത്തെ സംബന്ധിച്ച് ധാരണയുണ്ടാകണമെന്നും, സൂക്ഷിച്ചാൽ പിന്നീട് ദുഖിക്കേണ്ടതില്ലെന്നും താരം പറയുന്നു.

ലിയോണ ലിഷോയ് പങ്കുവെച്ച കുറിപ്പിൻ്റെ രൂപം …

“ജീവിതം സുന്ദരമാണ്. ചിലപ്പോള്‍ വേദനാജനകവും. മിക്കപ്പോഴും ഇതു രണ്ടും നിറഞ്ഞതായിരിക്കും. രണ്ടു വര്‍ഷം മുന്‍പാണ് എനിയ്ക്ക്
‘എന്‍ഡോമെട്രിയോസിസ്’ (സ്റ്റേജ് 2) സ്ഥിരീകരിക്കുന്നത്. രണ്ട് വര്‍ഷം കഠിനമായ വേദനകളുടെ കാലമായിരുന്നു. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടർച്ചയായ പ്രക്രിയയുമാണ്. എന്നാല്‍, ശാരീരികവും മാനസികവുമായ എൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്ന്, വേദനയുടെ ഭയാനകമായ യാത്രയിൽ നിന്ന്, ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങള്‍ അംഗീകരിക്കുന്ന അവസ്ഥയിലേയ്ക്ക്  കുടുംബത്തിന്‍റെയും അടുത്ത സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ഡോക്ടർ ലക്ഷ്മിയുടെയും സഹായത്തോടെ, ഞാനൊരുപാട് മുന്നോട്ട് പോയി എന്ന്  വിശ്വസിക്കുന്നു.

എന്‍ഡോമെട്രിയോസിസിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്‍ത്തവ വേദനയാണ്. കഠിനമായ ആര്‍ത്തവവേദന നല്ലതല്ല, അത് സാധാരണമല്ല. ഇതു വായിക്കുന്ന സ്ത്രീകളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു, ദയവായി ഡോക്ടറെ കാണുക,” ലിയോണ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി ആളുകളാണ് ഇത്തരത്തിലുളള അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്നും, പങ്കുവെച്ച കാര്യം കൂടുതൽ ആളുകൾക്ക് ഉപകാരപ്രദമാകും എല്ലാവരിലേയ്ക്കും ഇത് എത്തട്ടേയെന്ന് അഭിപ്രായപ്പെട്ടത്.

ലോകത്തെ തന്നെ സ്ത്രീകളിൽ ഏകദേശ കണക്ക് പ്രകാരം ആറ് ശതമാനം മുതൽ പത്ത് ശതമാനം വരെ എന്‍ഡോമെട്രിയോസിസ് ബാധയുള്ളവരാനിന്നതു പഠനം തെളിയിക്കുന്നത്. ആർത്തവ സമയത്ത് അനുഭവപ്പെടുന്ന അസഹ്യമായ വേദനയാണിത്. വന്ധ്യതയുൾപ്പടെയുള്ള വലിയ ആരോഗ്യ പ്രശനങ്ങൾക്ക് ഇത് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഗർഭാശയത്തിൻ്റെ ഏറ്റവും ഉള്ളിലായി കാണപ്പെടുന്ന ഒന്നാണ് എന്‍ഡോമെട്രിയം. എന്‍ഡോമെട്രിയത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്തായി മറ്റ് ആന്തരിക അവയവങ്ങളിൽ കണ്ട് വരുന്ന അവസ്ഥയെയാണ് പൂർണമായും എന്‍ഡോമെട്രിയോസിസ് എന്ന് വിളിക്കുന്നത്. കാര്യമായ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഏറെ ഗുരുതരമായ അവസ്ഥയിലേയ്ക്ക് പോകുന്ന ഒന്നാണിത്. യുവതികളിലും, സ്ത്രീകളിലും കാണപ്പെടുന്ന ഈ അവസ്ഥ ഇന്ന് കൂടുതൽ പേരും അഭിമുഖീകരിക്കുന്ന ഒന്നാണ്.

x