ഇൻസ്റ്റാഗ്രാമിലൂടെ പരിചയം, ഭാര്യയും മക്കളുമുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പ്രണയിക്കുന്നത് ; ബഷീർ ബാഷിയെ പ്രണയിച്ചതിനെപ്പറ്റി മഷൂറ

ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ‘ബഷീർ ബാഷി’. താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം മത്സരിക്കാൻ എത്തിയപ്പോഴാണ്‌ അദ്ദേഹം പറയുന്നത്. എന്നാൽ ഈ കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ധാരാളം വിമർശനങ്ങൾ ബഷീറിന് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ബഷീറും, കുടുംബവും പങ്കുവെക്കുന്ന വീഡിയോയും, ചിത്രങ്ങളും നിമിഷ നേരത്തിനുള്ളിൽ തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പൊതുവേദിയിൽ വെച്ച് തൻ്റെ കുടുംബജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ബഷീര്‍ ബാഷി.

കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകുന്നതിൻ്റെ മുഴുവൻ ക്രെഡിറ്റും തൻ്റെ ഭാര്യമാർക്കാണെന്നാണ് ബഷീർ ബാഷി പറയുന്നത്. തൻ്റെ ഭാര്യമാർ നല്ല യോജിപ്പോട് കൂടെ പോകുന്നത് കൊണ്ടാണ് അങ്ങനെ ജീവിക്കാൻ സാധിക്കുന്നതെന്നും, താൻ സ്വീകരിച്ചത് പോലെ ഒരു ജീവിതം ആരും തെരഞ്ഞെടുക്കാൻ പാടില്ലെന്നുമാണ് ബഷീർ സൂചിപ്പിച്ചത്. 2009 – ലാണ് ആദ്യ ഭാര്യ സുഹാനയെ ബഷീര്‍ വിവാഹം കഴിച്ചത്. 2018 – ലായിരുന്നു രണ്ടാം ഭാര്യയായ മഷൂറയെ വിവാഹം കഴിക്കുന്നത്. താനും, മഷൂറയും അടുത്ത സുഹൃത്തുക്കളാണെന്നും, തൻ്റെ രണ്ടു മക്കളോടൊപ്പം മകളെപ്പോലെയാണ് അവളെ കാണുന്നതെന്നും ആദ്യ ഭാര്യ സുഹാന പറയുന്നു.

ഇൻസ്റ്റാഗ്രാം വഴിയാണ് താൻ മഷൂറയെ പരിചപ്പെടുന്നതെന്നും, മഷൂറയ്ക്ക് വേണ്ടിയാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തതെന്നും ആദ്യം ഫ്രണ്ടിൻ്റെ അക്കൗണ്ടിൽ നിന്ന് കയറിയപ്പോഴാണ് ബഷീറിനെ കാണുന്നതെന്നും പിന്നീടാണ് സ്വന്തമായി പ്രൊഫൈല്‍ ഉണ്ടാക്കി ആള്‍ക്ക് മെസ്സേജ് അയച്ചതെന്നും,
പ്രൊഫൈല്‍ നോക്കിയപ്പോഴാണ് വിവാഹിതനാണെന്ന് മനസ്സിലായത്. ആളെ തനിയ്ക്ക് അപ്പോഴും ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിഞ്ഞതാണെന്നും, രണ്ടു കുട്ടികള്‍ ഉണ്ടെന്നുള്ള കാര്യവും ബഷീര്‍ സൂചിപ്പിച്ചതായി സുഹാന പറയുന്നു. മഷൂറയുടെ പാരന്‍സ് ഈ കാര്യം അറിഞ്ഞപ്പോള്‍ ആദ്യം സുഹാനയുടെ അടുത്തേയ്ക്കാണ് പോയതെന്നും, തങ്ങളുടെ മകള്‍ ഇങ്ങനെ ഒരു വിവരമില്ലായ്‌മ കാണിച്ചിട്ടുണ്ടെന്നും എന്താണ് ചെയ്യുക എന്ന് അവര്‍ സുഹാനയോട് ചോദിച്ച സന്ദർഭത്തെക്കുറിച്ചും ബഷീർ ബാഷി പറയുന്നു.

താൻ വിവാഹിതനാണെന്നും തനിയ്ക്ക് രണ്ട് മക്കളുണ്ടെന്നും, പക്ഷേ നിങ്ങളുടെ മകളെ എനിയ്ക്കിഷ്ടമാണെന്നും, വിവാഹം കഴിച്ച് തരണം, ഞാന്‍ ഇല്ലാതെ അവള്‍ ജീവിക്കില്ലെന്ന് എനിയ്ക്കറിയാമെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ദേഷ്യം വന്നെന്നും, തന്നോട് മറുപടിയായി മര്യാദയ്ക്ക് ജീവിക്കുന്നവരാണ് ഞങ്ങളെന്നായിരുന്നു  അവര്‍ പറഞ്ഞതെന്നും ബഷീർ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ വെള്ളം പോലും കുടിക്കാതെ കിടപ്പിലായിരുന്നു മഷൂറയെന്നും മകളുടെ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെയാണ് , തന്നെ മഷൂറയുടെ വാപ്പ വിളിച്ച് സംസാരിച്ചതും പിന്നാലെ വിവാഹം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും അസൂയപ്പെടുത്തുന്ന തരത്തിലുള ജീവിതമാണ് ബഷീർ ബാഷിയുടേത്. രണ്ട് ഭാര്യമാർക്കും, രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പം ജീവിക്കുന്ന ബഷീർ ബാഷിയും കുടുംബവും കഴിഞ്ഞ ദിവസം ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. മഷൂറയിൽ തനിയ്ക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിലാണ് കുടുംബം.

x