15 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ ആ കുഞ്ഞതിഥി എത്തി , അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടൻ നരേൻ , ആശംസകളുമായി ആരാധകർ

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് നരേൻ. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരൊറ്റ ചിത്രം കൊണ്ട് നരെൻ സ്വന്തമാക്കിയത്. ക്ലാസ്മേറ്റ്സിലെ മുരളിയെ അത്ര പെട്ടെന്നൊന്നും ആർക്കും മറന്നു പോകാൻ സാധിക്കില്ലല്ലോ. സുനിൽ എന്ന നടൻ നരേൻ ആയി മാറുന്നത്. ക്ലാസ്മേറ്റ്സിലൂടെ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട് എങ്കിലും പ്രേക്ഷകർ ഓർമിച്ചിരിക്കുന്നത് ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് എന്നതാണ് സത്യം. ക്ലാസ്മേറ്റിലെ കഥാപാത്രം അത്രത്തോളം സ്വീകാര്യതയായിരുന്നു താരത്തിന് നൽകിയിരുന്നത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഇജോ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് ആദ്യം താരം സുപരിചിതനാകുന്നത്. തുടർന്ന് തരം പന്തയകോഴി എന്ന ചിത്രത്തിലൂടെ ഒരു ആക്ഷൻ കഥാപാത്രത്തെയും അവതരിപ്പിച്ച ശ്രദ്ധ നേടിയിരുന്നു. അടുത്ത സമയത്തായിരുന്നു താരം തന്റെ ഭാര്യ രണ്ടാമത് ഗർഭിണിയാണ് എന്ന വിവരം പങ്കുവെച്ചുകൊണ്ട് എത്തിയത്.

വിവാഹ വാർഷിക ദിവസമായിരുന്നു ഭാര്യയുടെ രണ്ടാം പ്രസവധാരണയെക്കുറിച്ച് നരേൻ സംസാരിച്ചിരുന്നത്. തങ്ങളുടെ മകൾക്ക് 15 വയസുണ്ടായിരുന്നു.. ഈ സമയത്ത് ഞങ്ങൾ ഈ സന്തോഷവാർത്ത പങ്കുവെക്കുകയാണ് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ നരേന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയെന്ന് വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വലിയ സന്തോഷത്തോടെ ഈ വാർത്ത പങ്കുവെച്ചത് നരേൻ l തന്നെയാണ്.. ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകരും ഈ ഒരു വാർത്ത ഏറ്റെടുത്തിരിക്കുന്നത്. നരെയന്റെ മകൾ പതിനഞ്ചാമത്തെ വയസ്സിൽ ഒരു ചേച്ചിയമ്മ ആയിരിക്കുകയാണ്. കുഞ്ഞു പിറന്നു എന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം ആരാധകരെ അറിയിച്ചിരുന്ന. ത് ഞങ്ങൾക്ക് ഒരു മകൻ പിറന്നു ഇങ്ങനെയാണ് നരെൻ കുറിച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഈ ഒരു കുറിപ്പും ചിത്രവും ഒക്കെ വൈറലായിരിക്കുന്നത്. കുഞ്ഞികൈകളുടെ ചിത്രവും നരെ ൻ പങ്കുവെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് നരെൻ തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ തന്നെയാണ്. വലിയ സ്വീകാര്യതയോടെയാണ് ഓരോ വാർത്തകളും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ പങ്കുവെച്ച് ഈ ഒരു വാർത്തയും ആരാധകർ നിമിഷ നേരം കൊണ്ട് തന്നെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു നരേനെ പ്രേക്ഷകരിലേക്ക് ആദ്യം ശ്രദ്ധിക്കാനുള്ള കാരണമാക്കിയത്. തുടർന്നാണ് ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ മുരളി എന്ന കഥാപാത്രമായി എത്തുന്നത്. എന്നാൽ താരത്തിന്റെ അതുവരെയുള്ള എല്ലാ സിനിമകളെയും മാറ്റിനിർത്തുന്നത് ആയിരുന്നു ക്ലാസ്മേറ്റ്സും മുരളിയും. മുരളിയോട് ഒരു വല്ലാത്ത വൈകാരിക ബന്ധം തന്നെയായിരുന്നു പ്രേക്ഷകർക്കു ഉണ്ടായിരുന്നത്. എന്റെ ഖൽബിലെ വെണ്ണിലാവു നീ എന്ന പാട്ട് ഉണ്ടാക്കിയ ഓളം മറ്റു ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഒന്നും നൽകാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

x