ലിവർ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത് അവസാന സ്റ്റേജിൽ, ശരീരം മെലിഞ്ഞപ്പോൾ ഡയറ്റിലാണ് എന്ന് പറഞ്ഞു: ഇളയരാജയുടെ മകൾ ഭാവതരണിയുടെ വേർപാടിന്റെ വേദനയിൽ കലാലോകം

ഇളയരാജയുടെ മകൾ ഭാവതരണിയുടെ വേർപാടിന്റെ വേദനയിലാണ് തമിഴ് സിനിമാ ലോകം. ഭാവതരണിയ്ക്ക് കാൻസർ ആയിരുന്നു എന്ന് പോലും പലർക്കും അറിയില്ലായിരുന്നു. അസുഖത്തെ കുറിച്ച് ഗായികയും കുടുംബവും തിരിച്ചറിഞ്ഞതും ഒരു മാസത്തിന് മുൻപേയാണ്. അപ്പോഴേക്കും, അവസ്ഥ വളരെ മോശമായിപ്പോയിരുന്നു.

2020 മുതൽകെ തന്നെ വയറ് വേദന കാരണം ഡോക്ടറെ കണ്ടിരുന്നു. സ്‌റ്റോൺ ആണ് എന്ന് പറഞ്ഞു. പിന്നീട് വിശദമായ പരിശോധനകൾ ഒന്നും അതിന്റെ പേരിൽ നടത്തിയിരുന്നില്ല. ഇടയ്ക്ക് വയറ് വേദന വന്നാലും, അത് സ്റ്റോണിന്റേതാണ് എന്ന് പറഞ്ഞ് അവഗണിച്ചു. അവസാനമായി കണ്ട സമയത്ത് പോലും ഭാവതരണി നന്നെ മെലിഞ്ഞിരുന്നു

എന്തുപറ്റി, ശരീരം വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ എന്ന് ചോദിച്ചപ്പോൾ, ‘ഞാൻ ഡയറ്റിലാണ്’ എന്നായിരുന്നുവത്രെ പ്രതികരണം. കഴിഞ്ഞ മാസമാണ് ലിവർ കാൻസർ ആണ് എന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അവസാന സ്‌റ്റേജിലേക്ക് എത്തിയിരുന്നു. ഇനിയൊന്നും ചെയ്യാൻ പറ്റില്ല, മെഡിസിന് അവരുടെ ജീവൻ കുറച്ചു നാളുകൾ കൂടെ നീട്ടിക്കൊണ്ടു പോകാൻ സാധിയ്ക്കും എന്നായിരുന്നുവത്രെ ഡോക്ടറുടെ പ്രതികരണം. വെള്ളത്തിൻറെ അംശം ശരീരത്തിൽ തീരെ ഉണ്ടായിരുന്നില്ലെന്ന് നടിയും ഗായികയും ഭാവതരണിയുടെ കസിനും ആയ ആർ കരുണ വിലാസിനി പറഞ്ഞു

2002 ൽ രേവതി സംവിധാനം ചെയ്ത ‘മിത്ര്’ എന്ന ചിത്രത്തിലെ പാട്ടുകൾക്കാണ് ആദ്യമായി സംഗീതം നൽകിയത്. തുടർന്ന് നിരവധി സിനിമകളിൽ ഈണം പകരുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. സഹോദരങ്ങളായ കാർത്തിക് രാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജാണ് ഭർത്താവ്.

മലയാളത്തിലും പാട്ടുകൾ പാടിയിട്ടുണ്ട്. ‘കളിയൂഞ്ഞാൽ’ എന്ന ചിത്രത്തിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന ഗാനം ഭവതാരിണി പാടിയതാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി പാടിയിട്ടുണ്ട്.

 

x