Entertainment

നടൻ ആശിഷ് വിദ്യാർഥി വീണ്ടും വിവാഹിതനായി, അറുപതാം വയസ്സിൽ റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ വികാരമെന്ന് താരം

നടൻ ആശിഷ് വിദ്യാർഥി വീണ്ടും വിവാഹിതനായി. അറുപത് വയസ്സുള്ള താരത്തിൻ്റെ രണ്ടാം വിവാഹമാണിത്. ആസാം സ്വദേശിനി റുപാലി ബറുവയാണ് വധു. അൻപതുകാരിയായ റുപാലി സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാ​ഗത വസ്ത്രങ്ങൾ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

“എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽവെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സൽക്കാരവും നടത്തി,” ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു. ഫാഷൻ സംരംഭകയായ റുപാലി ഗുവാഹത്തിയിൽ മുന്തിയ വസ്ത്ര ബ്രാൻഡ് നടത്തിപ്പോരുന്നു. അവിടെ വച്ചു പരിചയപ്പെട്ട ശേഷം ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും, പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചേരുകയുമായിരുന്നു.

ദേശീയ അവാർഡ് ജേതാവായ ആശിഷ് വിദ്യാർഥി, രാജോഷി ബറുവയെ നേരത്തെ വിവാഹം കഴിച്ചിരുന്നു. ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ആശിഷ് വിദ്യാർഥി ആൻഡ് അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരിൽ ഒരാളാണ് രജോഷി. ഇവിടെ നാടകം, സംഗീതം, സംഭാഷണം എന്നിവയാണ് പ്രധാന കാര്യങ്ങൾ. അർത്ത്‌ വിദ്യാർഥി ഇവരുടെ ഏകമകനാണ്.

ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. സിഐഡി മൂസയിലെ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി.

asif

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago