രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹിതനായി നടൻ റയ്ജൻ രാജൻ ; അതിനൊരു കാരണവുമുണ്ട് – വീഡിയോ കാണാം

ആത്മസഖി എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് റെയ്ജൻ. നിരവധി ആരാധകരായിരുന്നു സീരിയലിലൂടെ റെയ്ജന് സ്വന്തമാക്കിയിരിക്കുന്നത്. സീരിയൽ ലോകത്തെ പൃഥ്വിരാജ് എന്നാണറിയപ്പെടുന്നത് താരം. പൃഥ്വിരാജുമായി നല്ല മുഖ സാദൃശ്യം ആണ് താരത്തിന് ഉള്ളത്. ആത്മസഖി എന്ന സീരിയലിൽ സത്യജിത് എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ശേഷം തിങ്കൾകലമാൻ സീരിയലിൽ താരം രാഹുൽ എന്ന ശ്രദ്ധേയമായ വേഷത്തിൽ എത്തി. അടുത്ത കാലത്ത് ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു.

നടി അനുശ്രീയും റെയ്ജനും ഒരുമിച്ച് ഒരു അഭിമുഖത്തിൽ എത്തിയതോടെ ഇവർക്കെതിരെ പലതരത്തിലുള്ള വിമർശനങ്ങൾ വന്നിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളായിരുന്നു വന്നത്. പരിപാടിക്ക് വേണ്ടി മാത്രം പ്ലാൻ ചെയ്ത ഒരു ഡ്രാമയായിരുന്നു എന്നും തങ്ങൾക്കിടയിൽ പ്രണയം ഉണ്ടായിരുന്നില്ല എന്നും അനുശ്രീ ലൈവിൽ വന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് ഇതിനെക്കുറിച്ച് താരം വിശദമായി പറഞ്ഞിരുന്നു. ഇരുവരും തമ്മിൽ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പറഞ്ഞിരുന്നത്. അതിനുശേഷം അഭിമുഖങ്ങളിൽ പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോൾ തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും അത് ചീറ്റി പോയിട്ടുണ്ട് എന്നൊക്കെ താരം പറയുമായിരുന്നു.

അടുത്തകാലത്താണ് റെയ്ജൻ തന്റെ പ്രണയിനിയെ പരിചയപ്പെടുത്തുന്നത്. തനിക്കൊരു പ്രണയമുണ്ടെന്നും ഒന്നര വർഷമായി താൻ പ്രണയത്തിലാണെന്നും ഓക്കേ റെയ്ജൻ പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ വിവാഹത്തിന് വേണ്ടിയുള്ള ഷോപ്പിംഗ് വീഡിയോ താരം പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് റെയ്ജൻ വിവാഹിതനായിരിക്കുകയാണ്. രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശി ശില്പയാണ് താരത്തിന്റെ വധു.

തൃശ്ശൂർ പുല്ലൂർകര സബ്രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം നടന്നിരുന്നത്. വളരെ കുറച്ചുപേർ മാത്രം ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. ഇരുവരുടെയും വീട്ടുകാർ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചടങ്ങുകൾ എല്ലാം തന്നെ വളരെ ലളിതമായിരുന്നു. സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് തന്നെയാണ് രണ്ടുപേരും വിവാഹമോതിരങ്ങൾ കൈമാറിയതും താലികെട്ട് നടത്തിയതും എല്ലാം തന്നെ. അടുത്ത സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും ഒക്കെ വേണ്ടി വൈകുന്നേരം റിസപ്ഷൻ ഉണ്ടായിരിക്കും എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്.

തന്റെ യുട്യൂബിൽ താരം തന്റെ വിവാഹ ഷോപ്പിംഗ് വീഡിയോ പങ്കുവെച്ചിരുന്നു. എങ്കിലും വിവാഹമെന്നാണ് എന്നതൊന്നും വ്യക്തമായി പറഞ്ഞിരുന്നില്ല. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ താരം പറഞ്ഞിരുന്നില്ല. അടുത്തകാലത്ത് യൂട്യൂബ് ചാനലിൽ താരം പങ്കുവയ്ക്കുന്ന വീഡിയോകളിൽ എല്ലാം തന്നെ ഫോൺകോളിൽ മറ്റുമായി താരത്തിന്റെ വധുവും ഒപ്പമുണ്ടാകും. ഒന്നരവർഷമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും തന്റെ പ്രണയിനി ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന് ഒക്കെ റെയ്ജൻ പറഞ്ഞിരുന്നു. വളരെ ലളിതമായി നടന്ന താരത്തിന്റെ വിവാഹദിനാശംസകൾ ഏറെയാണ്

x