മാമുക്കോയയെ അവസാനമായി ഒരുനോക്ക് കാണാൻ എത്താത്ത സൂപ്പർ താരങ്ങളെ വിമർശിച്ച് സംവിധായകൻ വി എം വിനു

മലയാള സിനിമയുടെ മറ്റൊരു ഇതിഹാസ നടൻ എന്ന് വിശേഷിപ്പിക്കാവുന്ന മമ്മൂക്കായ ഇന്ന് സിനിമ ലോകത്തോടും മലയാളികളോടും വിട പറഞ്ഞിരിക്കുകയാണ്. ആളും ആരവവും ഒന്നുമില്ലാത്ത പച്ചയായ മനുഷ്യനായി ജീവിച്ച മമ്മൂക്കായ എന്നും ലളിത ജീവിതം നയിച്ച വ്യക്തി തന്നെയായിരുന്നു. കോഴിക്കോടൻ ഭാഷയെ നർമ്മത്തിൽ ചാലിച്ച്‌ അവതരിപ്പിച്ചപ്പോൾ അതിന് ആരാധകരും ഏറെയായിരുന്നു. ആഡംബരവും പത്രാസും ഒന്നും കാണിക്കാതെ ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കുവാൻ ആയിരുന്നു എന്നും അദ്ദേഹം ശ്രമിച്ചത്. മലയാള സിനിമ അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് നൽകിയിട്ടില്ലെന്ന് സംവിധായകൻ വി എം വിനു ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങിന് പോലും മലയാളത്തിലെ പ്രമുഖരായ പലതാരങ്ങളും വരുമെന്ന് കരുതിയെങ്കിലും വന്നില്ല.

ഒരുപക്ഷേ അദ്ദേഹം എറണാകുളത്ത് പോയി മരിച്ചിരുന്നുവെങ്കിൽ കൂടുതൽ സിനിമക്കാർ വരുമായിരുന്നു എന്നും വി എം വിനു പറയുകയുണ്ടായി. സാധാരണക്കാരന്റെ മനസ്സിൽ തന്റേതായ ഇടം നേടിയ മാമുക്കോയയെ അവസാനമായി കാണുവാൻ പുലർച്ചെ മുതൽ തന്നെ അരക്കിണറിലെ വീട്ടിലേക്ക് നിരവധി ആളുകൾ ആയിരുന്നു ഒഴുകിയെത്തിയത്. പോലീസ് ഗാർഡ് ഓഫ് ഓണറിനു ശേഷം രാവിലെ 10. 15 കോഴിക്കോട് കണ്ണംപറമ്പിൽ ആണ് അദ്ദേഹത്തിൻറെ മൃതദേഹം കബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം നടത്തിയത്. എങ്കിലും മലയാള സിനിമയിലെ മുൻനിര താരങ്ങൾ പലരും എത്തിയിരുന്നില്ല. മമ്മൂക്കയെ ഉപയോഗപ്പെടുത്തി എത്ര സംവിധായകരുണ്ട് മലയാള സിനിമയിൽ എന്ന് ചോദിക്കുകയാണ് വി എം വിനു.

അദ്ദേഹത്തിൻറെ വാക്കുകളിങ്ങനെ: സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായിപ്പോയി. എന്നോട് ചോദിച്ചവരോട് ഞാൻ പറഞ്ഞു, മമ്മൂക്ക ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യം ഉണ്ടായെനെ. ഇവിടെ ദൂരം ആയതുകൊണ്ടാണ് പലർക്കും വരാൻ കഴിയാതെ പോയത്. എത്രയെത്ര ചിത്രങ്ങളിലാണ് പലർക്കും ഒപ്പം ഒരുമിച്ച് അഭിനയിച്ചത്. ആ സിനിമകളുടെ എല്ലാം വിജയത്തിൻറെ ഭാഗമായിരുന്നു അദ്ദേഹം. അഭിനേതാക്കളും സംവിധായകരും സിനിമ സംഘടനയുടെ തലപ്പത്തിരിക്കുന്നവരും പോലും എത്താതിരുന്നത് മോശമായിപ്പോയി എന്നും വിഎം വിനു അഭിപ്രായപ്പെടുകയുണ്ടായി. ദിലീപും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ തന്നെ വിളിച്ചിരുന്നു എന്നും പലരും തിരക്കുകൊണ്ടാണ് സംസ്കാര ചടങ്ങിന് എത്താതിരുന്നത് എന്നും മുൻപ് മമ്മൂക്കയുടെ മകൻ പ്രതികരിച്ചിരുന്നു.

x